കുംഭമേള അവസാനിപ്പിക്കാൻ സമയമായി; പ്രതീകാത്മകമായി നടത്താൻ നിർദേശം നൽകി പ്രധാന മന്ത്രി

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് […]

Read More
 ബിഎസ് യെദ്യൂരപ്പക്ക് വീണ്ടും കോവിഡ്

ബിഎസ് യെദ്യൂരപ്പക്ക് വീണ്ടും കോവിഡ്

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ഔദ്യോഗിക വസതിയില്‍വെച്ച് ഉന്നതതല യോഗം വിളിച്ചതിനു തൊട്ടു പിന്നാലെയാണ് യെദ്യൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നത് രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന് കൊവിഡ് നെഗറ്റീവാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്.അദ്ദേഹത്തിന് രണ്ട് ദിവസമായി പനി ഉണ്ടായിരുന്നു. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് മണിപ്പാല്‍ ആശുപത്രിയിലേയ്ക്ക് മാറ്റും.

Read More
 കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കൊവിഡ്; ഒരാൾ മരിച്ചു

കുംഭമേളയിൽ പങ്കെടുത്ത 4,201 പേർക്ക് കൊവിഡ്; ഒരാൾ മരിച്ചു

കോവിഡ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ ഹരിദ്വാറിലെ കുംഭമേളയിൽ പങ്കെടുത്ത നാലായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു . 4,201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . കുംഭമേളയിൽ പങ്കെടുത്ത ഒരാൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിർവ്വാണി അഖാഡാ അംഗം മഹാമണ്ഡലേശ്വർ കപിൽദേവ് ആണ് മരിച്ചത്.കുംഭമേളയിൽ പങ്കെടുത്തതിന് പിന്നാലെ മഹാമണ്ഡലേശ്വർ കപിൽദേവ് കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതർ […]

Read More

കോവിഡ് വ്യാപനം; നാൽപ്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള എല്ലാവരും വാക്സിനേഷൻ സ്വീകരിക്കണമെന്ന് ലിജി പുൽക്കുന്നുമ്മൽ

നമ്മുടെ നാട്ടിലൊക്കെ കോവിഡ്-19 മഹാമാരി ശക്തമായി പടരുന്ന സാഹചര്യത്തിൽ, 45 വയസ്സിനു മുകളിലുള്ള എല്ലാവരും ആരോഗ്യ കേന്ദ്രങ്ങളിൽ വന്നു വാക്സിനേഷൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാത്രമല്ല അല്പമെങ്കിലും ലക്ഷണം തോന്നുന്നവർ ടെസ്റ്റിന് വിധേയരാവുകയും പോസിറ്റീവ് ആണെങ്കിൽ കൃത്യമായ quarantine പാലിക്കുകയും ചെയ്യുക. വെറും ജലദോഷപ്പനി ആണ് എന്നുള്ള തരത്തിലുള്ള പ്രചരണങ്ങളിൽ വീണുപോകരുത് കാരണം ചിലർക്ക് ഈ അസുഖം വരുന്ന സമയത്ത് അതി ഗുരുതരമായ രീതിയിൽ ന്യൂമോണിയ ബാധിക്കുകയും മരണ കാരണമാവുകയും ചെയ്യുന്നുണ്ട് എന്നുള്ള കാര്യം മറക്കരുത്. ആശുപത്രികൾ നിറയുന്നു… […]

Read More

ആൻറിച് നോർക്കിയക്ക് കൊവിഡ്

ഡൽഹി ക്യാപിറ്റൽസിൻ്റെ ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച് നോർക്കിയക്ക് കൊവിഡ്. ഐപിഎലിനു മുന്നോടിയായി ഇന്ത്യയിലെത്തി ക്വാറൻ്റീനിൽ കഴിയവെയാണ് താരത്തിനു കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയാണ് ക്വാറൻ്റീൻ കാലാവധി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് ബാധ സ്ഥിരീകരിച്ചതിനാൽ വീണ്ടും 10 ദിവസം കൂടി നോർക്കിയ ക്വാറൻ്റീനിൽ കഴിയേണ്ടിവരും. തുടർന്ന് രണ്ട് ടെസ്റ്റുകൾ നെഗറ്റീവായാലേ താരത്തിന് ടീമിനൊപ്പം ചേരാൻ കഴിയൂ

Read More

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം; ദില്ലിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് പ്രതിദിനകണക്ക് രണ്ട് ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷമാകുന്നു. രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ദില്ലിയടക്കം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ദില്ലിയിൽ വരാന്ത്യ കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്വിവാൾ പ്രഖ്യാപിച്ചു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. എന്നാൽ ഭക്ഷണ വിതരണം അനുവദിക്കും. മാളുകളും, ജിമ്മുകളും ഓഡിറ്റോറിയങ്ങളും അടച്ചിടണം. എന്നാൽ അവശ്യ സർവ്വീസുകൾക്ക് തടസമുണ്ടാകില്ല. വിവാഹം പോലുള്ള ചടങ്ങുകൾക്ക് പാസ് എടുക്കണം. സിനിമഹാളിൽ 30 % മാത്രം സീറ്റിംഗ് പരിധി നിശ്ചയിക്കും ആശുപത്രികളിൽ നിലവിൽ […]

Read More
 ബസുകളില്‍ സീറ്റില്‍ മാത്രം യാത്രക്കാര്‍;രോ​ഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും ;സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

ബസുകളില്‍ സീറ്റില്‍ മാത്രം യാത്രക്കാര്‍;രോ​ഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും ;സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.ബസ്സുകളിലും ട്രെയിനുകളിലും നിന്നുള്ള യാത്ര ഒഴിവാക്കണം, അത്യാവശ്യമല്ലാത്ത യോഗങ്ങള്‍ മൂന്നാഴ്ചത്തേയ്ക്ക് നീട്ടണം, ഹോട്ടലുകളടക്കമുള്ള കടകള്‍ രാത്രി 9 മണിക്ക് മുന്‍പ് അടക്കണം, രോ​ഗവ്യാപനം കൂടി സ്ഥലങ്ങളിൽ 144 പ്രഖ്യാപിക്കും തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍ *പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്.  *പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം.  *എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി […]

Read More
 കൊവിഡ് വ്യാപനം; ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല

കൊവിഡ് വ്യാപനം; ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിൽ അവ്യക്തത. ജൂണിൽ സ്‌കൂളുകൾ തുറന്നേക്കില്ല.പുതിയ സർക്കാർ വന്ന ശേഷം അന്തിമ തീരുമാനം എടുക്കട്ടേ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തൽ. സ്‌കുളില്‍ പതിവ് ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയ അധ്യയന വര്‍ഷത്തിലും ആദ്യം ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കും. അന്തിമ തീരുമാനം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമായിരിക്കും. കൊവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി. അതത് […]

Read More
 സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ്

സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ്

സ്പീക്കർപി ശ്രീരാമകൃഷ്ണന് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ അദ്ദേഹം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണ്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കംപുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

Read More
 ഒമര്‍ അബ്ദുള്ളയ്ക്ക് കൊവിഡ്

ഒമര്‍ അബ്ദുള്ളയ്ക്ക് കൊവിഡ്

ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. നിലവില്‍ രോഗലക്ഷണങ്ങളൊന്നും ഇല്ല അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞു. ഒമര്‍ അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറൂഖ് അബ്ദുള്ളയ്ക്ക് കഴിഞ്ഞമാസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. For a year I did my best to dodge this damn virus but it’s finally […]

Read More