രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 841 പുതിയ കേസുകള്‍, 3 മരണം

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 24 മണിക്കൂറിനിടെ 841 പുതിയ കേസുകള്‍, 3 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധന ഉണ്ടായി. ഡിസംബര്‍ 28 വരെ […]

Read More
 കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 128 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 3,128

കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 128 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 3,128

തിരുവനന്തപുരം: കേരളത്തില്‍ നിരന്തരം കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 128 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കോവിഡ് കണക്കുകള്‍ പുറത്തു വിട്ടത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 3128 ആയി. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്രം നിര്‍ദേശം നല്‍കി.കോവിഡ് കേസുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നിലവില്‍ വ്യക്തമല്ല. പനിക്ക് ചികിത്സയ്ക്കായി വരുന്ന എല്ലാവരെയും കോവിഡ് ടെസ്റ്റിന് വിധേയമാക്കണമെന്ന് പല സംസ്ഥാനങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More
 കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്; ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു

കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധന; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്; ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.കൊവിഡ് ബാധിച്ച് കേരളത്തില്‍ ഇന്നലെ രണ്ടു പേര്‍ മരിച്ചു. 292 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം (ആക്ടീവ് കേസുകള്‍) 2041 ആയി […]

Read More
 വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ബെംഗളൂരു: വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. 60 വയസ്സിനു മുകളിലുള്ളവര്‍ക്കും അസുഖമുള്ളവര്‍ക്കുമാണ് ഫെയ്‌സ് മാസ്‌ക് കര്‍ണാടക നിര്‍ബന്ധമാക്കിയത്. പനി, ജലദോഷം, ചുമ എന്നി ലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. കേരളത്തില്‍ നിന്ന് മടങ്ങുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും നിലവില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 1749 കോവിഡ് കേസുകളാണ് ഇന്ന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് […]

Read More
 ഒമിക്രോണ്‍ ജെ.എന്‍ 1; കേരളം ജാഗ്രതയില്‍

ഒമിക്രോണ്‍ ജെ.എന്‍ 1; കേരളം ജാഗ്രതയില്‍

തിരുവനന്തപുരം : കൊവിഡ് വകഭേദം ഒമിക്രോണ്‍ ജെ.എന്‍.വണ്‍ കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം ജാഗ്രതയില്‍. ഇന്ന് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കും. കൊവിഡ് പരിശോധനകള്‍ കൂട്ടുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. കേസുകളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പരിശോധന കൂടുതല്‍ നടക്കുന്നതിനാലാണ് കേരളത്തിലെ ഉയര്‍ന്ന കൊവിഡ് കണക്ക് എന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. എന്നാല്‍ അതിവേഗം പടരുന്ന ജെ എന്‍ 1 വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ കടുപ്പിക്കണം എന്നാണ് […]

Read More
 കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു; രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 1492 കേസുകളില്‍ 1324 കേസുകളും കേരളത്തില്‍ എന്ന് കണക്കുകള്‍. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് വീണ്ടും ആശങ്കയുണര്‍ത്തുന്നതിനാല്‍ ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്നത്. കൊവിഡ് പരിശോധന ഏറ്റവും കൂടുതല്‍ നടക്കുന്നതും കേരളത്തിലാണ്. ദിവസം 700 1000 കോവിഡ് പരിശോധന നടക്കുന്നുണ്ട്. […]

Read More
 കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം

കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം

ന്യൂഡൽഹി ∙ ആകെ കോവിഡ് പരിശോധനയിൽ എത്ര ശതമാനം പേർ പോസിറ്റീവായി എന്നു സൂചിപ്പിക്കുന്ന കോവിഡ് സ്ഥിരീകരണ നിരക്കിൽ (ടിപിആർ –ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കേരളം അപകടകരമായ നിലയിലെത്തി. രോഗതീവ്രതയിലോ ആശുപത്രിയിലാകുന്നവരുടെ എണ്ണത്തിലോ വർധനയില്ലെങ്കിലും 19ന് അവസാനിച്ച ആഴ്ചയിൽ, സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ടിപിആർ 20 ശതമാനത്തിൽ കൂടുതലാണ്. ഏറ്റവുമധികം എറണാകുളം ജില്ലയിലാണ്: 35%. കുറവ് ആലപ്പുഴയിലും: 20%. സംസ്ഥാനത്തെ ആകെ ടിപിആർ: 28.25%. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായപ്രകാരം ടിപിആർ 5 ശതമാനത്തിൽ താഴെയാകുമ്പോഴേ സ്ഥിതി നിയന്ത്രണവിധേയമാകൂ. […]

Read More
 ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 രോഗികൾ ; ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 കേസ് വർദ്ധനവിന് കാരണം

ഇരുപത്തിനാല് മണിക്കൂറിനിടെ ഇന്ത്യയിൽ 12,591 രോഗികൾ ; ഒമിക്രോൺ സബ് വേരിയന്റ് XBB.1.16 കേസ് വർദ്ധനവിന് കാരണം

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 12,591 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലത്തേക്കാൾ 20 ശതമാനം കൂടുതലാണ്. ഒമിക്രോൺ സബ് വേരിയന്റായ XBB.1.16 ആണ് കേസുകളുടെ വർദ്ധനവിന് കാരണമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ സജീവ കേസുകളുടെ എണ്ണം 65,286 ആണ്. വ്യാഴാഴ്ച 10,827 പേർ രോഗമുക്തി നേടി. നിലവിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കൊവിഡ് പ്രോട്ടോകോൾ പിന്തുടരണമെന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു.

Read More
 ഇന്ത്യയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 10753 പേർക്ക് രോഗം സ്ഥിരീകരിച്ചു

ഇന്ത്യയിൽ കോവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 10753 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 10753 പേർക്കാണ്.കഴിഞ്ഞദിവസം രാജ്യത്ത് 11,000ത്തിനു മുകളിൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിരുന്നു.നിലവിലുള്ള രോഗികളുടെ എണ്ണം 53720 ആയി. ആരോഗ്യ വിദ​ഗ്ധർ പറയുന്നതനുസരിച്ച് അടുത്ത 10-12 ദിവസത്തേക്ക് കേസുകൾ ഉയരുമെങ്കിലും ഒരു പുതിയ തരം​ഗത്തിനുള്ള സാധ്യത ഇല്ല. രണ്ടാഴ്ചയ്ക്ക് ശേഷം കേസുകൾ കുറയുമെന്നും വിലയിരുത്തലുണ്ട്. ‌രാജ്യത്തെ ആശുപത്രികളിൽ 90 ശതമാനം ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നടന്ന മോക്ഡ്രില്ലിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തയാറാക്കിയ കണക്കാണിത്. […]

Read More
 കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിദിന രോഗബാധ 11000 കടന്നു

കൊവിഡ് കേസുകള്‍ ഉയരുന്നു; പ്രതിദിന രോഗബാധ 11000 കടന്നു

ഡൽഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർധന. പ്രതിദിന രോഗികളുടെ എണ്ണം 11000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11109 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ദില്ലിയിലും മഹാരാഷ്ട്രയിലും , കേരളത്തിലും ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജസ്ഥാൻ,ഹരിയാന, ഒഡീഷ,ഛത്തിസ്ഗഡ്, കർണാടകം, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കൂടി. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ […]

Read More