പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് കൊവിഡ് സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇമ്രാൻഖാന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഘട്ട വാക്‌സിനേഷന്റെ ഭാഗമായാണ് ഇമ്രാന്‍ വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്‌സിന്‍ ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. PM Imran Khan has tested positive for Covid-19 and is self isolating […]

Read More
 രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;

രാജ്യത്ത് രണ്ടാഴ്ചക്കിടെ 158 പേര്‍ക്ക് അതിതീവ്ര വൈറസ് ബാധ;

രാജ്യത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 158 പേര്‍ക്കാണ് അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ സഹ മന്ത്രി അശ്വിനി ചൗബെ രാജ്യസഭയില്‍ അറിയിച്ചു.രാജ്യത്ത് ജനിതക വകഭേദം സംഭവിച്ച കൊറോണ വൈറസ് ബാധിതരുടെ എണ്ണം 400 ആയി. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വൈറസ് വകഭേദമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ച്ച് നാലിന് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം 242 ആയിരുന്നു. യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വൈറസ് വകഭേദങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. ഇവയ്ക്ക് സാധാരണ കൊറോണ വൈറസിനേക്കാള്‍ വ്യാപനശേഷി വളരെ […]

Read More
 കോവിഡ്; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക് ഡൗൺ

കോവിഡ്; മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെ ലോക്ക് ഡൗൺ

കോവിഡ് കേസുകളുടെ വര്‍ധനവിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മാര്‍ച്ച് 15 മുതല്‍ 21 വരെയാണ് ലോക്ഡൗൺ. പച്ചക്കറി, പഴവര്‍ഗ്ഗ കടകള്‍, പാല്‍ തുടങ്ങിയ അവശ്യ സര്‍വീസുകള്‍ പ്രവര്‍ത്തിക്കും. നാഗ്പൂര്‍ പൊലീസ് കമ്മീഷണറേറ്റിന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളിലാണ് ഇത് ബാധകമാകുക.വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കഴിയാത്ത ചില പ്രദേശങ്ങളുണ്ടെന്നും അതേതൊക്കെയെന്ന കാര്യത്തില്‍ താമസിയാതെ തീരുമാനം വരുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.നാഗ്പൂരില്‍ മാത്രം ഇന്നലെ 1710 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 173 ദിവസത്തിനിടെ ആദ്യമായാണ് ഇത്രയുമധികം കേസുകള്‍ […]

Read More

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാഴ്ചക്കകം വീണ്ടും രൂക്ഷമാകും; ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രണ്ടാഴ്ചക്കകം വീണ്ടും രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്കൂൾ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂട്ടും. കിടത്തി ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കും. ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്.

Read More

കുന്ദമംഗലത്ത് 14 പേർക്ക് കോവിഡ്

കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് നടന്ന ടെസ്റ്റിലാണ് കുന്ദമംഗലത്ത് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.റീ ടെസ്റ്റ് ഉൾപ്പെടെ 135 ആന്റിജൻ ടെസ്റ്റും 46 ആർ ടി പി സി ആർ ടെസ്റ്റും ആണ് നടന്നത്.43 റീ ടെസ്റ്റും നടന്നു. പുതിയ കോവിഡ് കേസുകൾ മറ്റുള്ള പഞ്ചായത്തിൽ സ്ഥിരീകരിച്ചതിൽ 3 എണ്ണം പെരുവയലും 1 കേസ് കോഴിക്കോട് കോർപറേഷനിലുമാണ്. ആകെ നടന്ന ടെസ്റ്റിൽ 18 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാർഡ് തിരിച്ചുള്ള കണക്ക്=1 -1 […]

Read More
 കോവിഡ് വാക്‌സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം സജ്ജം

കോവിഡ് വാക്‌സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം സജ്ജം

കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനം വരെ ഒരുങ്ങിക്കഴിഞ്ഞു വലിയ അളവിലെത്തുന്ന വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്സിൻ സെന്‍ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളും എത്തിച്ചു . ഇതിന്‍റെ കൃത്യമായ ഊഷ്മാവ് നിലനിര്‍ത്താൻ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈൻഡ് റഫ്രിജറേറ്ററുകളില്‍ 2 […]

Read More