ഗംഗ ദസ്റ; കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു ഹരിദ്വാറിൽ ഗംഗ സ്നാനത്തിനെത്തിയത് നൂറുകണക്കിന് ആളുകൾ
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച ഹരിദ്വാറിൽ ഗംഗ സ്നാനത്തിനെത്തിയത് നൂറുകണക്കിന് ആളുകൾ. ഗംഗ ദസ്റയോട് അനുബന്ധിച്ച് ഞായറാഴ്ചയാണ് സ്നാനം നടത്ത്. മാസ്ക് ധരിക്കാതൊയിരുന്നു നൂറുകണക്കിന് ആളുകൾ നദിയിലിറങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തിെൻറ പശ്ചാത്തലത്തിൽ ഗംഗ ദസ്റ ചടങ്ങ് മാത്രമായി നടത്തുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ജനങ്ങൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. വിവിധ മതസംഘടനകളുമായി നടത്തിയ ചർച്ചക്കൊടുവിൽ ഹരിദ്വാറിൽ ഗംഗ ദസ്റ ചടങ്ങ് മാത്രമാക്കാൻ തീരുമാനിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, പൊലീസും സംസ്ഥാന ഭരണകൂടവും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ […]
Read More