കണ്ണൂരില്‍ പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഏണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു
പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഏണിപ്പടിയില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ മാട്ടൂലിലാണ് സംഭവം. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഷാജഹാന്‍-മുഹൈറ ദമ്പതികളുടെ മകള്‍ ബിന്‍ത്ത് ഷാജഹാന്‍ ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. വീട്ടില്‍ മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുഞ്ഞ്. പെട്ടെന്നാണ് മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ഏണിപ്പടിയില്‍ കയറിയത്. കുഞ്ഞ് ഏണിപ്പടിയിന്മേല്‍ കയറിയെന്ന് മനസിലായി മാതാപിതാക്കള്‍ നോക്കുമ്പോഴേക്കും താഴേക്ക് വീണിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെയോടെ മരണം സംഭവിച്ചു.
Read More