ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കും;ആശിര്‍വാദ് സിനിമാസ് ദുബായ് ഓഫീസ് തുറന്നു

ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കും;ആശിര്‍വാദ് സിനിമാസ് ദുബായ് ഓഫീസ് തുറന്നു

മോഹന്‍ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 20 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. 20 ഭാഷകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നു. ദുബൈയിൽ പുതിയ ഓഫീസ് തുറക്കുന്നതോടൊപ്പം ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്. സിനിമാ വിതരണകമ്പനിയായ ഫാഴ്‌സ് സിനിമാസുമായി കൈകോര്‍ത്താണ് വിതരണ രംഗത്തേക്ക് കടക്കുക.ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എംപുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും […]

Read More
 ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആർ ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള യാത്രക്കാർക്ക് റാപിഡ് പിസിആർ ടെസ്റ്റ് ഒഴിവാക്കി

ദുബായിലേക്കുള്ള വിമാന യാത്രയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ഒഴിവാക്കി. ഇന്ത്യയടക്കം പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് ഫലം ഉണ്ടെങ്കില്‍ ദുബായിയിലേക്ക് യാത്ര ചെയ്യാം.നിലവില്‍ ദുബായ് വിമാനത്താവളത്തിലേക്ക് മാത്രമാണ് റാപിഡ് ടെസ്റ്റ് ഒഴിവാക്കിയിട്ടുള്ളത്. യുഎഇയിലെ മറ്റ് എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ കേരളത്തിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് ടെസ്റ്റ് എടുക്കണം.ദുബായ് വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പിസിആര്‍ ടെസ്റ്റ് ഉണ്ടാകും. അതിന്റെ ഫലം വരുന്നത് […]

Read More
 അമേരിക്കയിൽ നിന്ന് പിണറായി വിജയൻ ദുബായിയിൽ

അമേരിക്കയിൽ നിന്ന് പിണറായി വിജയൻ ദുബായിയിൽ

അമേരിക്കയില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രയില്‍ മാറ്റം വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലെത്തി. ഭാര്യ കമലയും ഒപ്പമുണ്ട്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരിയുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു.എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ആദ്യത്തെ മൂന്ന് ദിനം പൂര്‍ണ വിശ്രമമാണ്. പിന്നീട് വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കുന്ന പിണറായി വിജയന്‍ ഭരണാധികാരികളും വ്യവസായ പ്രമുഖന്മാരുമായും കൂടിക്കാഴ്ച നടത്തും. നിക്ഷേപകരെ […]

Read More
 മറഡോണയുടെ ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ചുമായി ദുബായിൽ നിന്ന് കടന്നു;പ്രതി അസമിൽ വെച്ച് അറസ്റ്റിൽ

മറഡോണയുടെ ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ചുമായി ദുബായിൽ നിന്ന് കടന്നു;പ്രതി അസമിൽ വെച്ച് അറസ്റ്റിൽ

മറഡോണയുടെ ഹെറിറ്റേജ് ഹ്യൂബ്ലോട്ട് വാച്ച് അസം പൊലീസ് കണ്ടെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.ദുബായിൽ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറിൽ നിന്ന് കണ്ടെടുത്തത്.കേസുമായി ബന്ധപ്പെട്ട് വസീദ് ഹുസൈന്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.ദുബായിൽ , മറഡോണയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ക ഓഗസ്റ്റിൽ അസമിലേക്ക് വന്നു.പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് അവധിയെടുത്താണ് തിരികെ നാട്ടിലെത്തിയത്. വിവരം ദുബായ് പൊലീസ് അറിയിച്ചതിനെ തുടർന്ന് അസം പൊലീസ് അന്വേഷണം […]

Read More
 കപ്പുയർത്താൻ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും; ടി20 ലോകകപ്പ് ഫൈനൽ ഇന്ന്

കപ്പുയർത്താൻ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും; ടി20 ലോകകപ്പ് ഫൈനൽ ഇന്ന്

ഐസിസി ടി20 ലോകകപ്പ് ഫൈനൽ മത്സരം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ദുബായിൽ നടക്കും. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലാണ് ഫൈനൽ മത്സരം. ആവേശകരമായ സെമിഫൈനൽ മത്സരത്തിൽ ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും തോൽപ്പിച്ചാണ് ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഫൈനൽ യോഗ്യത നേടിയത്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായിട്ടുള്ള ഓസ്‌ട്രേലിയയും ടെസ്റ്റ് ഫോര്‍മാറ്റില്‍ നിലവിലെ ലോകചാംപ്യന്മാരായ ന്യൂസിലന്‍ഡും തമ്മിലുള്ള കലാശ പോരാട്ടം തീ പാറുമെന്നതിൽ സംശയമില്ല. കംഗാരുക്കളുടെ ബാറ്റിംഗ് കരുത്തും, കിവികളുടെ ബൗളിംഗ് കൃത്യതയും തമ്മിലാകും പ്രധാന പോരാട്ടം. […]

Read More
 സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്; പ്രവാസികള്‍ക്കും അപേക്ഷിക്കാം

സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്; പ്രവാസികള്‍ക്കും അപേക്ഷിക്കാം

പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്ന നിരവധി സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിര്‍ഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ദുബായ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ്, ദുബായ് കള്‍ച്ചര്‍, പ്രൊഫഷണല്‍ കമ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍, ദുബായ് സിവില്‍ ഡിഫന്‍സ്, ദുബായ് ഫൈനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ദുബായ് ഏവിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി എന്നിവയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു തസ്തികകളും […]

Read More