താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി തെറ്റിദ്ധരിച്ച സംഭവം, യുപിയിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അഖിലേഷ്

താന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സ്‌കൂള്‍ വിദ്യാര്‍ഥി തെറ്റിദ്ധരിച്ച സംഭവം, യുപിയിലെ താഴ്ന്ന വിദ്യാഭ്യാസ നിലവാരത്തെ കുറിച്ച് അഖിലേഷ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥി രാഹുല്‍ ഗാന്ധിയാണെന്ന് തെറ്റിദ്ധരിച്ച സംഭവം ഓര്‍ത്തെടുത്ത് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. യുപിയിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തെ സൂചിപ്പിച്ചാണ് അഖിലേഷ് ഈ കാര്യം പറഞ്ഞത്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു യാദവ്. ‘ഒരിക്കല്‍ ഒരു പ്രൈമറി സ്‌കൂളില്‍ പോയപ്പോള്‍ അവിടെ പഠിച്ച ഒരു വിദ്യാര്‍ഥി എന്നെ തിരിച്ചറിഞ്ഞില്ല. ഞാന്‍ ആരാണെന്ന് അറിയുമോ എന്ന് ഞാന്‍ ആ കുട്ടിയോട് ചോദിച്ചു. രാഹുല്‍ ഗാന്ധിയല്ലേ എന്നാണ് കുട്ടി നല്‍കിയ […]

Read More
 ‘വികൃതികളായ സ്ത്രീകളെ വീട്ടിലിരുത്തും’ പെണ്‍കുട്ടികള്‍ക്കു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍

‘വികൃതികളായ സ്ത്രീകളെ വീട്ടിലിരുത്തും’ പെണ്‍കുട്ടികള്‍ക്കു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍

അഫഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സ്‌കൂളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍. താലിബാന്റെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖ്ഖാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ‘വികൃതികളായ പെണ്ണുങ്ങള്‍’ വീട്ടില്‍ത്തന്നെ തുടരുമെന്നും ഹഖ്ഖാനി കൂട്ടിച്ചേര്‍ത്തു. ‘താലിബാന്‍ ഭരണത്തില്‍ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നവര്‍ വീട്ടില്‍ തന്നെ കഴിയണം. വികൃതികളായ സ്ത്രീകളെ ഞങ്ങള്‍ വീട്ടിലിരുത്തും. നിലവിലെ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതിനായി മറ്റ് ശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയാണ് വികൃതികള്‍ എന്നുദേശിച്ചത്. ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നിലവില്‍ സ്‌കൂളില്‍ പോകാന്‍ […]

Read More
 സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; വടക്കന്‍ ജില്ലകളില്‍ മാത്രം എഴുപതിനായിരത്തോളം സീറ്റുകളുടെ കുറവ്

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം; വടക്കന്‍ ജില്ലകളില്‍ മാത്രം എഴുപതിനായിരത്തോളം സീറ്റുകളുടെ കുറവ്

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വെല്ലുവിളിയായി സീറ്റുകളുടെ എണ്ണക്കുറവ്. എഴുപതിനായിരത്തോളം പ്ലസ് വണ്‍ സീറ്റുകളുടെ കുറവാണ് വടക്കന്‍ ജില്ലകളില്‍ മാത്രം ഉളളത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയവര്‍ക്കു പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ്. പരീക്ഷയെഴുതിയവരില്‍ പകുതിയോളം പേര്‍ക്കും ഫുള്‍ എ പ്ലസ് കിട്ടിയ നൊച്ചാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ 570പേര്‍ പത്താം ക്ലാസ് പാസായപ്പോള്‍ അതില്‍ 235പേര്‍ക്ക് മുഴുവന്‍ എ പ്ലസ് കിട്ടി. ആകെ ഈ സ്‌കൂളിലെ പ്ലസ് […]

Read More
 ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി; പരിശീലന മൊഡ്യൂള്‍ ആഗസ്റ്റ് 31 ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും

ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയായി; പരിശീലന മൊഡ്യൂള്‍ ആഗസ്റ്റ് 31 ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും

കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് കൈറ്റ് വിക്ടേഴ്‌സിലൂടെ നല്‍കിവരുന്ന ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കി. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികള്‍ക്ക് ക്ലാസ് പ്രവര്‍ത്തനങ്ങള്‍ അപ്ലോഡ് ചെയ്യാനും മൂല്യനിര്‍ണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂര്‍ണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് വി.എച്ച്.എസ് സ്‌കൂളിലും തുടര്‍ന്ന് പതിനാല് ജില്ലകളിലുമായി 34 വി.എച്ച്.എസ്. സ്‌കൂളുകളിലും ജിസ്യൂട്ട് ട്രയല്‍ റണ്‍ നടത്തിയിരുന്നു. […]

Read More