ഇലന്തൂരിൽ കൂടുതൽ നരബലി നടന്നോ ?വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് വിശദ പരിശോധന

ഇലന്തൂരിൽ കൂടുതൽ നരബലി നടന്നോ ?വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് വിശദ പരിശോധന

ഇലന്തൂർ നരബലിക്കേസിൽ കൂടുതല്‍ മൃതദേഹത്തിനായി ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടുപറമ്പിൽ കുഴിച്ച് പരിശോധന നടത്തും.ജെസിബിയുമായി പറമ്പ് കുഴിച്ചുനോക്കും. പറമ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്ന സൂചനയെ തുടർന്നാണിത്. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോയെന്ന് കണ്ടെത്താനാണ് പറമ്പിൽ വിശദമായ പരിശോധനയ്ക്ക് പൊലീസ് ഒരുങ്ങുന്നത്. മൃതദേഹം മണത്ത് കണ്ടുപിടിക്കാൻ കഴിയുന്ന കെടാവർ നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും. രാവിലെ മൂന്ന് പ്രതികളെയും കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ചാകും പരിശോധനയും […]

Read More
 മോളെ, ഭക്ഷണം കഴിക്കാ’മെന്ന് ലൈല,വേണ്ടെന്ന് സുമ നരബലി വാര്‍ത്തകേട്ട് ഞെട്ടലും ആശ്വാസവും

മോളെ, ഭക്ഷണം കഴിക്കാ’മെന്ന് ലൈല,വേണ്ടെന്ന് സുമ നരബലി വാര്‍ത്തകേട്ട് ഞെട്ടലും ആശ്വാസവും

ഇലന്തൂരിൽ നരബലി നടത്തിയ ഭഗവൽ സിങ്ങിന്റെ വീട്ടിൽ പിരിവിന് പോയപ്പോൾ തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടെന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട സ്വദേശിനി എസ് സുമ.നരബലി നടന്ന വീടിന് മുന്നിലൂടെ പോകുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ ലൈല ക്ഷണിച്ചുവെന്നും വേണ്ടെന്ന് പറഞ്ഞപ്പോള്‍ വെള്ളമെങ്കിലും കുടിച്ചിട്ട് പോകാന്‍ നിര്‍ബന്ധിച്ചതായും സുമ പറയുന്നു. ഷാഫിയുടെ നിര്‍ദേശം അനുസരിച്ച് ലൈലയും ഭഗവല്‍ സിംഗും രണ്ടാമത്തെ നരബലിക്കായി സ്ത്രീയെ അന്വേഷിക്കുന്ന സമയമായിരുന്നു ഇത്. അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. അന്ന് […]

Read More
 ഇലന്തൂര്‍ നരബലി;മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ലൈല,മൂന്നുപ്രതികളും 24 വരെ പൊലീസ് കസ്റ്റഡിയില്‍ ശ്രീദേവി’ഭഗവൽ ചാറ്റുകള്‍ വീണ്ടെടുത്ത് പൊലീസ്

ഇലന്തൂര്‍ നരബലി;മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ലൈല,മൂന്നുപ്രതികളും 24 വരെ പൊലീസ് കസ്റ്റഡിയില്‍ ശ്രീദേവി’ഭഗവൽ ചാറ്റുകള്‍ വീണ്ടെടുത്ത് പൊലീസ്

ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ മാസം 24 വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്. കൂടുതല്‍ പേരെ പ്രതികള്‍ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. […]

Read More
 മനുഷ്യമാംസം കഴിച്ചെന്ന വാദം നിഷേധിച്ച് ഭഗവൽസിംഗും ലൈലയും, ഒന്നും പ്രതികരിക്കാതെ ഷാഫി; പ്രതികളെ കോടതിയിൽ ഹാജരാക്കി

മനുഷ്യമാംസം കഴിച്ചെന്ന വാദം നിഷേധിച്ച് ഭഗവൽസിംഗും ലൈലയും, ഒന്നും പ്രതികരിക്കാതെ ഷാഫി; പ്രതികളെ കോടതിയിൽ ഹാജരാക്കി

ഇലന്തൂർ നരബലി കേസിലെ പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ വേണ്ടിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്. പ്രതികൾ നരബലിയുടെ പേരിൽ രണ്ട് കൊലപാതകങ്ങൾ നടത്തി ഇരകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഭഗവൽസിംഗും ലൈലയും ഇത് നിഷേധിച്ചു. കോടതിയിലേക്ക് കൊണ്ടുപോകുന്ന വേളയിൽ മാധ്യമങ്ങളോടായിരുന്നു ഇരുവരുടേയും പ്രതികരണം. ഷാഫി യാതൊന്നും പ്രതികരിച്ചില്ല. പ്രതികളെ ഹാജരാക്കാൻ എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികളെ പന്ത്രണ്ട് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് അന്വേഷണ […]

Read More
 നരബലിയുടെ പ്രധാന ആസൂത്രകൻ ഷാഫി ലൈംഗീക വൈകൃതങ്ങൾക്ക് അടിമ, ശ്രീദേവിയോട് ഭഗവൽ സിംഗിന് കടുത്ത പ്രണയം,

നരബലിയുടെ പ്രധാന ആസൂത്രകൻ ഷാഫി ലൈംഗീക വൈകൃതങ്ങൾക്ക് അടിമ, ശ്രീദേവിയോട് ഭഗവൽ സിംഗിന് കടുത്ത പ്രണയം,

ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ലൈംഗീക വൈകൃതങ്ങൾക്ക് അടിമ. പത്ത് വർഷത്തിനിടെ 15 കേസുകളിൽ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എച്ച്.നാഗരാജു വ്യക്തമാക്കി. ഇരകളെ മുറിവുണ്ടാക്കി അതില്‍ രസം കണ്ടെത്തുന്നു. ഷാഫിക്കെതിരായ മുന്‍ പീഡനക്കേസും ഇതും തമ്മില്‍ സാമ്യമുണ്ട്. ഇയാള്‍ സാഡിസ്റ്റിക് പ്ലഷര്‍ കണ്ടെത്തുന്ന ആളാണെന്ന് കമ്മീഷണര്‍ പറഞ്ഞു. ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ ഷാഫി സോഷ്യല്‍ മീഡിയ വഴി ഭഗവല്‍സിംഗുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നുവെന്നും നാഗരാജു പറഞ്ഞു. ശ്രീദേവിയെന്ന വ്യാജ ഫേസ്ബുക്ക് പ്രൊഫൈലിനോടുള്ള […]

Read More
 ‘കുഴിയെടുത്തത് പ്രദേശവാസി’നാലടി വീതിയിൽ സമചതുരത്തിൽ എടുത്തുനൽകി മാലിന്യം നിക്ഷേപിക്കാന്‍ എന്ന് പറഞ്ഞു

‘കുഴിയെടുത്തത് പ്രദേശവാസി’നാലടി വീതിയിൽ സമചതുരത്തിൽ എടുത്തുനൽകി മാലിന്യം നിക്ഷേപിക്കാന്‍ എന്ന് പറഞ്ഞു

മാലിന്യം നിക്ഷേപിക്കാന്‍ എന്ന പേരിലാണ് ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിയെടുപ്പിച്ചതെന്ന് കുഴിയെടുത്ത് നല്‍കിയ പ്രദേശവാസി.മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഭഗവൽ സിംഗ് ആണെന്ന് ബേബി പറഞ്ഞു. നാല് അടി വീതിയിൽ സമചതുരത്തിൽ കുഴിയെടുക്കണമെന്നാണ് ഭഗവൽ സിംഗ് ആവശ്യപ്പെട്ടത്. “വേസ്റ്റ് കുഴി എടുത്തു കൊടുക്കണമെന്നാണ് അയാൾ പറഞ്ഞത്. രണ്ടാഴ്ചകൾക്ക് മുമ്പായിരുന്നു. വിളിച്ച അന്ന് ചെന്നില്ല. ഫോൺ നമ്പർ വാങ്ങി പിന്നീട് വിളിക്കുകയായിരുന്നു. ആദ്യ ദിവസം 12 മണിവരെ പണിയെടുത്ത് പിറ്റേ ദിവസം വീണ്ടും പോയി പണിയെടുത്തു. മൂന്നര അടിയോളം […]

Read More
 ഇലന്തൂരിലെ നരബലി;കൊലയ്ക്ക് ശേഷം ഇരകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചു,ആയൂരാരോഗ്യത്തിന്’ വേണ്ടിയെന്ന് മൊഴി

ഇലന്തൂരിലെ നരബലി;കൊലയ്ക്ക് ശേഷം ഇരകളുടെ മാംസം പാകം ചെയ്ത് ഭക്ഷിച്ചു,ആയൂരാരോഗ്യത്തിന്’ വേണ്ടിയെന്ന് മൊഴി

ഇലന്തൂരില്‍ നരബലിക്ക് ശേഷം സ്ത്രീകളുടെ മൃതദേഹം കഷണങ്ങളാക്കി പാകം ചെയ്തു കഴിച്ചുവെന്ന് പ്രതികളിലൊരാളായ ലൈല.ഷാഫിയുടെ നിർദേശ പ്രകാരമാണ് മാംസം കഴിച്ചതെന്ന് ലൈല പറഞ്ഞു.ആയൂരാരോഗ്യത്തിന്’ വേണ്ടിയാണ് മാംസം പാകം ചെയ്തു കഴിച്ചതെന്നാണ് ലൈല പൊലീസിനോട് പറഞ്ഞത്. ഇന്നലെ പ്രതികളെ കൊലപാതകം നടത്തിയ വീട്ടില്‍ എത്തിച്ചു തെളിവെടുക്കുമ്പോള്‍ ആയിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.നരബലിക്ക് മുമ്പ് സ്ത്രീകളുടെ ആഭരണങ്ങൾ മുഹമ്മദ് ഷാഫി കൈക്കലാക്കി. ഇവ പിന്നീട് എറണാകുളം,പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളിൽ പണയം വെച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട് . ഇരകളുടെ മാംസം പ്രസാദമാണെന്നും മറ്റുള്ളവര്‍ക്കും […]

Read More