വെെദ്യുതി പ്രതിസന്ധിയിൽ ചർച്ച 21ന്; നിയന്ത്രണം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം: മന്ത്രി കെ കൃഷ്ണൻകുട്ടി

വെെദ്യുതി പ്രതിസന്ധിയിൽ ചർച്ച 21ന്; നിയന്ത്രണം മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം: മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട് : ഡാമുകളിൽ വെള്ളമില്ലാത്തതും വൈദ്യുതി ഉപഭോഗം കൂടിയതും പ്രതിസന്ധിയാണെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാം. പീക്ക് അവറിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കണം. നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ബോർഡിന് കനത്ത നഷ്ടം വരുത്തുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഈമാസം 21 ന് ചേരുന്ന വൈദ്യുതി ബോർഡ് യോഗം വീണ്ടും ചർച്ച ചെയ്യും. ഓണത്തിന് മുൻപ് നെൽ കർഷകർക്ക് നൽകാനുള്ള […]

Read More
 കെട്ടിട നികുതി,ഭൂമിയുടെ ന്യായവില, വൈദ്യുതി ബജറ്റിലെ നികുതി കൂട്ടൽ

കെട്ടിട നികുതി,ഭൂമിയുടെ ന്യായവില, വൈദ്യുതി ബജറ്റിലെ നികുതി കൂട്ടൽ

ഭൂമിയുടെ ന്യായ വില കൂട്ടി സർക്കാർ.വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനം. വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. ഫ്‌ളാറ്റുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും മുദ്രവില രണ്ട് ശതമാനം കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെട്ടിട നികുതിക്കൊപ്പം അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും.സര്‍ക്കാര്‍ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ ന്യായവിലയെ അടിസ്ഥാനമാക്കിയുള്ളതാക്കും. മൈനിംഗ് ആന്റ് ജിയോളജി മേഖലയില്‍ പാറകളുടെ തരവും വലുപ്പവും അടിസ്ഥാനമാക്കി വ്യത്യസ്ത വില സംവിധാനം ഏര്‍പ്പെടുത്തും.വിലക്കയറ്റ […]

Read More
 വർധന അനിവാര്യം;സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

വർധന അനിവാര്യം;സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി.ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ടെന്നും കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണമെന്നും വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തേക്ക് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ചു […]

Read More
 ‘പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

‘പിടിച്ചു നില്‍ക്കാന്‍ കഴിയില്ല’; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

നിരക്ക് വര്‍ധന ഇല്ലാതെ വൈദ്യൂതി ബോര്‍ഡിന് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്ത് വൈദ്യൂതി നിരക്ക് കൂടുമെന്നും വൈദ്യൂതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ‘ചെറുതായെങ്കിലും നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യമാണ്. ക്രോപ്പ് സബ്സിഡി ഉള്‍പ്പെടെ നല്‍കണം. അതിന് മറ്റുവരുമാനങ്ങളൊന്നുമില്ല. തീരുമാനം ആയിട്ടില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ചിട്ടേ കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ’. നിരക്ക് എത്ര വര്‍ധിപ്പിക്കണമെന്ന് വ്യക്തമാക്കിയുള്ള താരിഫ് പെറ്റീഷന്‍ ഡിസംബര്‍ 31ന് മുമ്പ് നല്‍കാന്‍ ബോര്‍ഡിന് റെഗുലേറ്ററി നിര്‍ദേശം കിട്ടിയിട്ടുണ്ട്. തുടര്‍ന്ന് ഹിയറിങ് നടത്തി റെഗുലേറ്ററി കമ്മിഷനാണ് ഇതില്‍ […]

Read More
 1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ; കെഎസ്ഇബി

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ; കെഎസ്ഇബി

1000 രൂപ മുതലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കെഎസ്ഇബി. 1000 രൂപക്ക് താഴെയുള്ള ബില്ലുകൾ ക്യാഷ് കൗണ്ടറിൽ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു.വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കുകളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾ പേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ ബിബിപിഎസ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം. 2021 ജൂലൈ 31 വരെ […]

Read More