സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു; 10,12 പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കും

സിബിഎസ്ഇ പരീക്ഷ തീയതി പ്രഖ്യാപിച്ചു; 10,12 പരീക്ഷകള്‍ ഫെബ്രുവരി 15ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ 2024-25 അധ്യയന വര്‍ഷത്തെ പരീക്ഷ ടൈംടേബിള്‍ പ്രഖ്യാപിച്ച് സിബിഎസ്ഇ. പത്താം ക്ലാസ് പരീക്ഷകളും പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും ഫെബ്രുവരി 15ന് തുടങ്ങും. 2024നേക്കാള്‍ 23 ദിവസം മുന്‍പെയാണ് ഇത്തവണ പരീക്ഷ ടൈംടേബിള്‍ പുറത്തിറക്കിയത്. ടൈംടേബിള്‍ cbse.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18ന് അവസാനിക്കും. 12-ാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിന് അവസാനിക്കും. പരീക്ഷകള്‍ രാവിലെ 10.30ന് ആരംഭിക്കും.

Read More
 ബിഹാറില്‍ ടെറ്റ് പരീക്ഷയും മാറ്റിവെച്ചു

ബിഹാറില്‍ ടെറ്റ് പരീക്ഷയും മാറ്റിവെച്ചു

പാട്‌ന: ബിഹാറിലെ ടെറ്റ് പരീക്ഷയും മാറ്റിവെച്ചു. ജൂണ്‍ 26 മുതല്‍ 28 വരെ നടക്കാനിരുന്ന ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ബിഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡ് വ്യക്തമാക്കി. ജൂണ്‍ 28,29 തീയതികളില്‍ ബിഹാര്‍ പബ്ലിക് സര്‍വീസ് കമീഷന്‍ ഹെഡ്മാസ്റ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി പരീക്ഷ നടത്തുന്നുണ്ട്. ഇതുകൊണ്ടാണ് ടെറ്റ് പരീക്ഷ മാറ്റിയതെന്നാണ് പുറത്തുവരുന്ന ഔദ്യോഗിക വിശദീകരണം. പുതുക്കിയ തീയതി രണ്ട് ദിവസത്തിനുള്ളില്‍ അറിയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. യു.ജി.സി നെറ്റ്, നീറ്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ […]

Read More
 നീറ്റ് പരീക്ഷ; ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

നീറ്റ് പരീക്ഷ; ക്രമക്കേട് കണ്ടെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍. രണ്ടിടങ്ങളില്‍ ക്രമക്കേടുകള്‍ നടന്നെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. സര്‍ക്കാര്‍ ഇതു ഗൗരവമായിട്ടാണ് എടുത്തിട്ടുള്ളത്. ക്രമക്കേട് നടത്തിയത് എത്ര വലിയ ഉദ്യോഗസ്ഥനായാലും വെറുതെ വിടില്ല. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശ പ്രകാരം 1,563 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുനര്‍പരീക്ഷ നടത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനം ഏറെ മെച്ചപ്പെടുത്താനുണ്ട്. ക്രമക്കേടിന് പിന്നില്‍ […]

Read More
 നീറ്റ് പരീക്ഷ വിവാദം; ഗ്രേസ് മാര്‍ക്കില്‍ ആരോപണമുയര്‍ന്ന 1563 പേരുടെ ഫലം റദ്ദാക്കും; ജൂണ്‍ 23ന് പുനഃപരീക്ഷ; 30ന് ഫലം പ്രഖ്യാപിക്കും

നീറ്റ് പരീക്ഷ വിവാദം; ഗ്രേസ് മാര്‍ക്കില്‍ ആരോപണമുയര്‍ന്ന 1563 പേരുടെ ഫലം റദ്ദാക്കും; ജൂണ്‍ 23ന് പുനഃപരീക്ഷ; 30ന് ഫലം പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്തും. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമിതി ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. ഈ മാസം 23നാണ് 1563 വിദ്യാര്‍ഥികള്‍ക്ക് പുനഃപരീക്ഷ നടക്കുക. 30ന് എന്‍ടിഎ ഫലം പ്രഖ്യാപിക്കും. നീറ്റ് യുജിയില്‍ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് പത്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ […]

Read More
 സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98% വിജയം

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98% വിജയം

തിരുവനന്തപുരം: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 87.98% വിജയം. 99.9% വിജയത്തോടെ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 98.47 ശതമാനവുമായി ചെന്നൈ രണ്ടാമതും 96.95 ശതമാനത്തോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തുമാണ്. cbseresults.nic.in, cbse.gov.in എന്ന വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. ഡിജിലോക്കറിലും ഫലം ലഭ്യമാണ്. പത്താംക്ലാസ് പരീക്ഷഫലം വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും.

Read More
 ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് തുടങ്ങും. ഹയര്‍സെക്കന്‍ഡറിയില്‍ 2017 പരീക്ഷ കേന്ദ്രങ്ങളിലായി 8,53,000 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. വിഎച്ച് എസ് ഇയില്‍ 57, 707 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുക. ഗള്‍ഫിലും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും പരീക്ഷ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ 26 വരെ 9 ദിവസങ്ങളിലായാണ് പരീക്ഷ. ഉത്തരപ്പേപ്പര്‍ അച്ചടി പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മെയിന്‍ ഷീറ്റ്, അഡീഷണല്‍ ഷീറ്റ് എന്നിവ സ്‌കൂളുകളില്‍ പരീക്ഷാ ഭവന്റെ […]

Read More
 105ാം വയസില്‍ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്; എഴുതിയത് നാലാംതരം തുല്യത പരീക്ഷ

105ാം വയസില്‍ പരീക്ഷ എഴുതി കുഞ്ഞിപ്പെണ്ണ്; എഴുതിയത് നാലാംതരം തുല്യത പരീക്ഷ

മലപ്പുറം: 105ാം വയസില്‍ സാക്ഷരത മിഷന്റെ നാലാംതരം തുല്യത പരീക്ഷ എഴുതിയിരിക്കുകയാണ് മലപ്പുറം പാങ്ങ് വടക്കേക്കര സ്വദേശിനി കുഞ്ഞിപ്പെണ്ണ്. പാങ്ങ് ഗവ. എല്‍.പി സ്‌കൂളിലാണ് കുഞ്ഞിപ്പെണ്ണ് നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്. ഏത് പ്രായത്തിലായാലും അക്ഷരം പഠിക്കാമെന്ന സാക്ഷരത പ്രവര്‍ത്തകരുടെ പ്രേരണയാണ് 105-ാം വയസില്‍ കുഞ്ഞിപ്പെണ്ണിനെ പരീക്ഷാ ഹാളിലെത്തിച്ചത്. ഏഴ് മക്കളും 26 പേരമക്കളും അവരുടെ മക്കളുമെല്ലാം പൂര്‍ണ്ണ പിന്തുണയുമായി കുഞ്ഞിപ്പെണ്ണിനൊപ്പം എന്തിനും കൂടെയുണ്ട്. 22 വയസ് ഇളയതാണെങ്കിലും 83 കാരി കദിയകുട്ടിയാണ് കുഞ്ഞിപ്പെണ്ണിന് പരീക്ഷക്ക് […]

Read More
 എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ യും ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. എസ്എസ്എൽസിമോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ 9.30ന് തുടങ്ങുംഈ മാസം 25 മുതൽ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്‌മെന്റ് പരീക്ഷകൾ മാറ്റി. ഒക്ടോബർ 9,10,11,12,13 ( 9-13) തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ […]

Read More
 സംസ്ഥാനത്ത് ഓണപരീക്ഷ ഓഗസ്റ്റ് 16 മുതല്‍ 24വരെ; 25 മുതല്‍ സെപ്തംബര്‍ 3 വരെ ഓണാവധി

സംസ്ഥാനത്ത് ഓണപരീക്ഷ ഓഗസ്റ്റ് 16 മുതല്‍ 24വരെ; 25 മുതല്‍ സെപ്തംബര്‍ 3 വരെ ഓണാവധി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍ 24വരെ നടക്കും. യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം സര്‍ക്കാരിന് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കി. വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് ശുപാര്‍ശ. 19ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. […]

Read More
 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് പ്രവേശനത്തിന് ഇനി യോഗ്യതാ പരീക്ഷ ഉണ്ടാകും. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമാണ് ഇനിമുതല്‍ യോഗ്യതാ പരീക്ഷണ എഴുതണമെന്ന പരിഷ്‌കാരം കൊണ്ടുവന്നത്. ഏപ്രില്‍ ഒന്നിനാണ് യോഗ്യതാ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനും സ്വാധീനം വഴിയുള്ള നിയമനം ഒഴിവാക്കുന്നതിനുമാണ് യോഗ്യതാ പരീക്ഷയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. കൈക്കൂലിക്കേസില്‍ പ്രതിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി പണം കൈപ്പറ്റിയ വിജിലന്‍സ് ഡി.വൈ.എസ്.പി. ദിവസങ്ങള്‍ക്ക് മുമ്പ് സസ്‌പെന്‍ഷനില്‍ ആയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. […]

Read More