റഷ്യന്‍ സൈന്യത്തിനും പുടിനുമെതിരെ ആക്രമണം ആഹ്വാനം ചെയ്യാനും പ്രസംഗങ്ങള്‍ നടത്താനുമുള്ള അനുമതി നൽകി ഫേസ്ബുക്ക്

റഷ്യന്‍ സൈന്യത്തിനും പുടിനുമെതിരെ ആക്രമണം ആഹ്വാനം ചെയ്യാനും പ്രസംഗങ്ങള്‍ നടത്താനുമുള്ള അനുമതി നൽകി ഫേസ്ബുക്ക്

യുക്രൈനില്‍ റഷ്യ സൈനിക നീക്കം നടത്തുന്ന സാഹചര്യത്തിൽ പുടിനും റഷ്യയ്ക്കുമെതിരെയുള്ള വിദ്വേഷ പ്രസംഗത്തിനും അക്രമണാഹ്വാനത്തിനും അനുവാദം നല്‍കി ഫെയ്സ്ബുക്ക്. ചില രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത് എന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലുള്ള ഫെയ്സ്ബുക്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി റഷ്യൻ അധിനിവേശകര്‍ക്കെതിരെ വധഭീഷണി വരെ ഉയര്‍ത്താനുള്ള അനുവാദമാണ് താല്‍കാലികമായെങ്കിലും ഫെയ്സ്ബുക്ക് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അതേസമയം റഷ്യയിലെ പൊതുജനങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രസംഗങ്ങളും ആക്രമണ ആഹ്വാനവും അനുവദിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. ഫെയ്‌സ്ബുക്കിന്റെ നയത്തിലുണ്ടായ ഈ മാറ്റം സംബന്ധിച്ച ചില ഈമെയില്‍ സന്ദേശങ്ങള്‍ […]

Read More
 സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും,റഷ്യയിൽ ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും വിലക്ക്,

സംപ്രേഷണം നിര്‍ത്തി ബിബിസിയും സിഎന്‍എന്നും,റഷ്യയിൽ ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും വിലക്ക്,

റഷ്യ-യുക്രൈൻ യുദ്ധം തുടരുന്നതിന് ഇടയിൽ റഷ്യയിലെ സംപ്രേഷണം അവസാനിപ്പിച്ച് ചാനലുകൾബി.ബി.സിയും സി.എന്‍.എന്നും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്ലൂംബെര്‍ഗ് ന്യൂസും പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ട്.യുദ്ധ വാർത്തകളുടെ സംപ്രേഷണത്തിന് കടുത്ത നിയന്ത്രണങ്ങൾ റഷ്യ കൊണ്ടുവന്നതോടെയാണ് പ്രമുഖ വാർത്താ ചാനലുകളുടെ നടപടി.സൈനിക നടപടിയെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കിയാല്‍ കഠിനമായ ജയില്‍ ശിക്ഷ നടപ്പാക്കുമെന്നാണ് റഷ്യയുടെ താക്കീത്. ഇത് നടപ്പാക്കുന്ന നിയമത്തില്‍ പുടിന്‍ ഒപ്പ് വെച്ചിരുന്നു.ഉക്രൈനിലെ റഷ്യന്‍ അധിനിവേശവും ആക്രമണവും തുടരുന്നതിനിടെ റഷ്യക്കെതിരെ നടപടിയുമായി അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ളിക്സ് […]

Read More
 യുക്രൈൻ യുദ്ധം; റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും ഫേസ്ബുക്കും

യുക്രൈൻ യുദ്ധം; റഷ്യയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂട്യൂബും ഫേസ്ബുക്കും

യൂട്യൂബ് ചാനലായ ആർടി, മറ്റ് റഷ്യൻ ചാനലുകൾ എന്നിവയ്ക്ക് ഇനി യൂട്യൂബിലെ പരസ്യത്തിലൂടെ പണം ലഭിക്കില്ല. റഷ്യൻ സർക്കാരിന്റെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. .യുക്രൈൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ആർടി ഉൾപ്പെടെയുള്ള റഷ്യൻ ചാനലുകൾ ഇനി യുക്രൈനിൽ ലഭ്യമാകില്ല. റഷ്യൻ ചാലനുകൾ ഇനി റെക്കമെൻഡേഷനായി വരില്ലെന്നും അതിനാൽ തന്നെ അവരുടെ റീച്ച് കുറയുമെന്നും യൂട്യൂബ് അറിയിച്ചു. 2018 വരെയുള്ള രണ്ട് വർഷക്കാലത്ത് റഷ്യ യൂട്യൂബിൽ നിന്ന് മാത്രം സംബാധിച്ചത് 7 മില്യൺ ഡോളറിനും 32 മില്യൺ […]

Read More
 ഫേസ്ബുക്കിൽ ശരിയായ വർത്തകളേക്കാൾ കൂടുതൽ ആളുകൾ ഇടപെടുന്നത് വ്യാജവാർത്തകളോട്; പഠനം

ഫേസ്ബുക്കിൽ ശരിയായ വർത്തകളേക്കാൾ കൂടുതൽ ആളുകൾ ഇടപെടുന്നത് വ്യാജവാർത്തകളോട്; പഠനം

ഫെയ്‌സ്ബുക്കില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നത് വ്യാജവാര്‍ത്തകളിലെന്ന് കണ്ടെത്തൽ . ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. 2020 ഓഗസ്റ്റ് മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 2500 ലേറെ വാര്‍ത്താ പോര്‍ട്ടലുകളുടെ പേജുകളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. വ്യാജ വാര്‍ത്തകളില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി ഇടപെടല്‍ നടക്കുന്നുണ്ടെന്ന് പഠനം പറയുന്നു. വ്യാജ വാര്‍ത്തകള്‍ വരുന്ന പേജുകളില്‍ നിരന്തരം കൂടുതല്‍ ലൈക്കുകളും ഷെയറുകളും കമന്റുകളും വരുന്നുണ്ട്. […]

Read More
 ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും ഇൻസ്റ്റ ഗ്രാമും രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്തു

. ദില്ലിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ദൃശ്യങ്ങൾ പങ്കുവെച്ച രാഹുൽ ഗാന്ധിയുടെ പോസ്റ്റുകൾ നീക്കം ചെയ്ത് ഇൻസ്റ്റ ഗ്രാമും ഫേസ്ബുക്കും. നേരത്തെ ഇതേ ദൃശ്യങ്ങൾ പങ്കുവെച്ചതിന് ട്വിറ്റർ രാഹുൽഗാന്ധിയുടെ അക്കൗണ്ട് മരവിപ്പിക്കുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. ദില്ലിയിൽ ശ്മശാനത്തിൽ സംസ്കരിച്ച ഒൻപത് വയസുകാരിയുടെ മരണത്തിലാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിക്കുകയായിരുന്നു എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം . പിന്നാലെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനായ രാഹുൽ ഗാന്ധി ഇവരുടെ വീട്ടിലെത്തുകയും കുടുംബത്തോടൊപ്പമുള്ള […]

Read More
 ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ

ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ

ടോക്കിയോ ഒളിമ്പിക് ഗെയിംസ് ആഘോഷിച്ച് ഫേസ്ബുക്ക് ഡൂഡിൽ. ഒരു പ്രത്യേക ഡൂഡിൽ സജ്ജീകരിച്ചാണ് ടോക്കിയോ ഒളിമ്പിക്സിന്റെ തുടക്കം ഫേസ്ബുക്ക് ആഘോഷിച്ചത്. ഭാരോദ്വഹനം, നീന്തൽ, റോയിംഗ്, മറ്റ് ഗെയിമുകൾ എന്നിങ്ങനെ വിവിധ ഒളിമ്പിക് ഗെയിമുകൾ കേന്ദ്രീകരിച്ചാണ് ഡൂഡിൽ തയാറാക്കിയിരിക്കുന്നത്. ഈ ഗെയിമുകൾ കളിക്കുന്ന മൂന്ന് അത്‌ലറ്റുകളെ ഒരു ചെറിയ ഐക്കണിൽ ചിത്രീകരിച്ചിരിക്കുന്നത് ഉപയോക്താക്കൾക്ക് കാണാൻ കഴിയും. കൂടാതെ, ടോക്കിയോ ഒളിമ്പിക് ഗെയിംസ് ഇവന്റുകൾ, ഷെഡ്യൂൾ, ഫലങ്ങൾ എന്നിവയ്ക്കായി ഐക്കൺ അമർത്തിക്കൊണ്ട് “ഒളിമ്പിക്സ്” എന്ന ഹാഷ്‌ടാഗ് ടാഗ് ചെയ്താൽ മുഴുവൻ […]

Read More
 പുതിയ ‘സൗണ്ട്മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ

പുതിയ ‘സൗണ്ട്മോജി’യുമായി ഫേസ്ബുക്ക് മെസഞ്ചർ

പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഫേസ്ബുക്ക് മെസഞ്ചർ. ഇമോജികളിലാണ് ഫേസ്ബുക്കിൻ്റെ പുതിയ പരീക്ഷണം. ഇമോജികൾ അയക്കുംപോൾ അതിനനുസരിച്ചുള്ള ശബ്ദം കേൾക്കുന്ന‘ സൗണ്ട്മോജി’ കളാണ് പുതിയ ഫീച്ചറിൽ ഉള്ളത്. ഫേസ്ബുക്ക് സിഇഓ മാർക്ക് സുക്കർബർഗ് തന്നെയാണ് പുതിയ ഫീച്ചറിനെപ്പറ്റി വ്യക്തമാക്കിയത്. സൗണ്ട്മോജി ഉപയോഗിക്കാൻ ചാറ്റ് ബോക്സിലെ ഇമോജികൾ എടുത്ത് വലതുവശത്തെ സ്പീക്കറിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ വരുന്ന ഇമോജികളെല്ലാം സൗണ്ട്മോജികളായിരിക്കും .

Read More
 മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍; ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ഉത്തരവ്

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍; ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരോട് ഹാജരാകാൻ ഉത്തരവ്

മനുഷ്യാവകാശ സംരക്ഷണം, സ്ത്രീ സുരക്ഷ എന്നിവയില്‍ ഐടി സമിതിയുടെ ഇടപെടല്‍. ഐടി പാര്‍ലമെന്ററി സമിതി ഫേസ്ബുക്ക്, ഗൂഗിള്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അടുത്ത ചൊവ്വാഴ്ച നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ശശി തരൂര്‍ അധ്യക്ഷനായ സമിതി രണ്ട് കമ്പനികള്‍ക്കും നോട്ടിസ് അയച്ചു. ഇന്ത്യയുടെ ഐടി നിയമങ്ങള്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ഐക്യരാഷ്ട്രസഭ സ്‌പെഷ്യല്‍ റപ്പോര്‍ട്ടര്‍മാര്‍ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടല്‍. ഐടി മന്ത്രാലയ ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 7നാണ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിക്ക് മുന്നില്‍ ഹാജരാകുക. […]

Read More