ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പ്; കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വനിതാ സ്ഥാനാർത്ഥിയുടെ പിന്മാറ്റം
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി വനിതാ സ്ഥാനാർത്ഥിയുടെ പിന്മാറ്റം. ബദൗണിലെ ഷേഖ്പൂർ നിയമസഭയിൽ നിന്നുള്ള സ്ഥാനാർത്ഥി ഫറാ നയീമാണ്ജില്ലാ പാർട്ടി പ്രസിഡന്റ് ഓംകാർ സിംഗിൻ്റെ സ്ത്രീവിരുദ്ധ പെരുമാറ്റവും മുസ്ലീങ്ങളോടുള്ള വിവേചനവും ആരോപിച്ച് പിന്മാറിയത്. . ‘പാർട്ടിയുടെ ബദൗൺ യൂണിറ്റിൽ സ്ത്രീകൾ സുരക്ഷിതരല്ല. തന്നെയും മറ്റ് സ്ത്രീകളെയും അവഹേളിക്കാൻ ഓംകാർ സിംഗ് ശ്രമിച്ചു. എല്ലാ സമുദായത്തിന്റെയും വോട്ട് കോൺഗ്രസിന് വേണമെങ്കിൽ മുസ്ലീം സ്ത്രീകൾക്ക് ടിക്കറ്റ് നൽകേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഓംകാർ സിംഗ് ഭീഷണിപ്പെടുത്താനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവാത്തവിധം തന്റെ […]
Read More