കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം

കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: കര്‍ഷകരുടെ ‘ദില്ലി ചലോ’ മാര്‍ച്ച് ഈ മാസം 29 വരെ നിര്‍ത്തി വയ്ക്കാന്‍ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും. പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ് പന്ദര്‍ ഖനൗരിയിലെ യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഹരിയാന പൊലീസ് നടപടിയില്‍ മരിച്ച യുവ കര്‍ഷകനു നീതി ലഭിക്കും വരെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തുടരാന്‍ സംഘടനകള്‍ തീരുമാനിച്ചു. സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും ഇപ്പോള്‍ എവിടെയാണോ ഉള്ളത് […]

Read More
 ഖനൗരി അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി

ഖനൗരി അതിര്‍ത്തിയില്‍ സമരം ചെയ്യുകയായിരുന്ന കര്‍ഷകരില്‍ ഒരാള്‍ കൂടി മരിച്ചു; മരണസംഖ്യ അഞ്ചായി

ന്യൂഡല്‍ഹി: കര്‍ഷകസമരത്തിനിടെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ഖനൗരിയില്‍ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ഭട്ടിന്‍ഡയിലെ അമര്‍ഗഡ് സ്വദേശിയായ ദര്‍ശന്‍ സിങ് (63) എന്ന കര്‍ഷകനാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അദ്ദേഹം മരിച്ചത്. ഇതോടെ സമരത്തിനിടെ മരിച്ച കര്‍ഷകരുടെ എണ്ണം അഞ്ചായി. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കര്‍ഷകസംഘടനയായ ബികെയു ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ കര്‍ഷകര്‍ മരിക്കുന്നത് തടയാനുളള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കര്‍ഷക സംഘടനകള്‍ […]

Read More
 കര്‍ഷക മാര്‍ച്ചിനു നേരെ കണ്ണീര്‍ വാതക പ്രയോഗം

കര്‍ഷക മാര്‍ച്ചിനു നേരെ കണ്ണീര്‍ വാതക പ്രയോഗം

ഡല്‍ഹി: കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. പഞ്ചാബ് -ഹരിയാന അതിര്‍ത്തിയായ ശംഭുവിലാണ് പൊലീസ് നടപടി.ഡ്രോണ്‍ വഴിയും കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനപരമായി സമരം നടത്തിക്കൊണ്ടിരുന്ന കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ചയും ഹരിയാന പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗം നടത്തിയിരുന്നു. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെയാണ് ഹരിയാന പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചത്.

Read More