വടകര: വിവാഹ വീട്ടിൽ മോഷണം. വരൻ്റെ മൂന്ന് പവൻ തൂക്കമുള്ള സ്വർണമാലയാണ് മോഷണം പോയത്. വടകര പുത്തൂരിൽ പടിക്കൽ താഴെ കുനി പ്രകാശിൻ്റെ വീട്ടിൽ നിന്നാണ് ആഭരണം മോഷണം പോയത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്.
വിവാഹത്തിന് ഡി ജെയുടെ തയ്യാറെടുപ്പിനിടെയാണ് അലമാരയിൽ നിന്നും സ്വർണം കാണാതായത്. പ്രകാശിൻ്റെ മകളുടെ വിവാഹമായിരുന്നു. അലമാര പൂട്ടുപൊളിച്ച നിലയിലായിരുന്നു. അലമാരയിൽ സ്വർണ മാലയോടൊപ്പം മറ്റ് ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടില്ല. വടകര പൊലീസ് വീട്ടിൽ പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
