ഇന്ന് വിജയദിനം; ഉപരോധം അവസാനിപ്പിച്ച് കർഷകർ തിരികെ ഗ്രാമങ്ങളിലേക്ക്

ഇന്ന് വിജയദിനം; ഉപരോധം അവസാനിപ്പിച്ച് കർഷകർ തിരികെ ഗ്രാമങ്ങളിലേക്ക്

ആവിശ്യങ്ങളെല്ലാം കേന്ദ്രസർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ 15 മാസം നീണ്ട സഹനസമരം അവസാനിപ്പിച്ച് ആഹ്‌ളാദത്തില്‍ കർഷകര്‍ വീടുകളിലേക്കു മടങ്ങിത്തുടങ്ങി. സിംഘു, തിക്രി, ഗാസിയാബാദ് അതിര്‍ത്തികളില്‍നിന്ന് പഞ്ചാബിലേക്കും ഹരിയാനയിലേക്കും ഇന്നു വിജയയാത്രയായി മടങ്ങും. ഡൽഹി അതിർത്തിയിൽ ചില ചടങ്ങുകൾ നടത്തിയ ശേഷം കർഷകർ മടക്കയാത്ര ആരംഭിക്കും. കർഷകർക്കെതിരെ നിരത്തിയ ബാരിക്കേഡുകൾ പൊലീസ് നീക്കുകയാണ്. വിക്ടറി മാർച്ച് നടത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ച് കർഷകർ ട്രാക്ടറുകളിൽ സ്വദേശത്തേക്ക് മടങ്ങുന്നത്.കർഷക വിരുദ്ധമെന്ന‌ ആരോപണമുയർന്ന മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും കൃഷിമന്ത്രാലയം […]

Read More
 കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ഒരു വയസ്;ഹരിയാനയിൽ ബഹാദുര്‍ഘട്ടിൽ കിസാന്‍ മഹാപഞ്ചായത്ത്

കര്‍ഷക പ്രക്ഷോഭത്തിന് ഇന്ന് ഒരു വയസ്;ഹരിയാനയിൽ ബഹാദുര്‍ഘട്ടിൽ കിസാന്‍ മഹാപഞ്ചായത്ത്

വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിവന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് ഒരു വയസ്സ് തികയുന്നു.വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചുവെങ്കിലും താങ്ങുവിലയ്ക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കണമെന്നതടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമരപാതയിലാണ്.അതേസമയം , വാര്‍ഷിക വേളയില്‍ കര്‍ഷകര്‍ മഹാ പഞ്ചായത്ത് നടത്തുകയാണ്. ഹരിയാനയിലെ ബഹാദുര്‍ഘട്ടിലാണ് കിസാന്‍ മഹാപഞ്ചായത്ത് നടത്തുന്നത്.മഹാപഞ്ചായത്തുമായി ബന്ധപ്പെട്ട അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളില്‍ പോലീസ് സുരക്ഷ വര്‍ധിപ്പിച്ചു. ഗാസിയാബാദ്-ഡല്‍ഹി റൂട്ടില്‍ […]

Read More
 നിരാശജനകം, നാണക്കേട് ;ഏകാധിപത്യമാണ് ഏകപരിഹാരം’; കാര്‍ഷിക നിയമം പിന്‍വലിച്ചതിനെ വിമര്‍ശിച്ച് കങ്കണ

നിരാശജനകം, നാണക്കേട് ;ഏകാധിപത്യമാണ് ഏകപരിഹാരം’; കാര്‍ഷിക നിയമം പിന്‍വലിച്ചതിനെ വിമര്‍ശിച്ച് കങ്കണ

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതില്‍ അതൃപ്തി അറിയിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കങ്കണ തന്റെ അഭിപ്രായം അറിയിച്ചത്.തീരുമാനം നാണക്കേടായെന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ നടി പറഞ്ഞു.”കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം ദു:ഖവും അപമാനമുണ്ടാക്കുന്നതുമാണ്. പാര്‍ലമെന്റിന് പകരം ജനങ്ങള്‍ തെരുവുകളില്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതുമൊരു ജിഹാദി രാഷ്ട്രമായി മാറും. അങ്ങനെ മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്,” കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘രാജ്യത്തിന്റെ മനസാക്ഷി ഗാഢനിദ്രയിലായിരിക്കുമ്പോള്‍ ചൂരല്‍ മാത്രമാണ് പരിഹാരം, ഏകാധിപത്യം മാത്രമാണ് ഏക പ്രമേയം’, എന്നാണ് മറ്റൊരു […]

Read More
 ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേട് ;അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേട് ;അഭിവാദ്യങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കർഷകർക്ക് അഭിവാദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമര ചരിത്രത്തിലെ സുപ്രധാന ഏടാണ‌് കർഷകർ രചിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറിപ്പിന്റെ പൂര്‍ണരൂപം: ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നത്. വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നു.

Read More
 കർഷക പ്രക്ഷോഭം;ആള്‍ക്കൂട്ടം കണ്ട് നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് നരേന്ദ്ര സിങ് തോമര്‍

കർഷക പ്രക്ഷോഭം;ആള്‍ക്കൂട്ടം കണ്ട് നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് നരേന്ദ്ര സിങ് തോമര്‍

ആള്‍ക്കൂട്ടം കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണ്. എന്നാൽ ഏതെല്ലാമാണ് കര്‍ഷക വിരുദ്ധമെന്ന് സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ സര്‍ക്കാരിനോട് വ്യക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കര്‍ഷക സംഘടനകള്‍ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷക മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചുവരുന്നതിനിടയിലാണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം.‘സര്‍ക്കാര്‍ കര്‍ഷ സംഘടനകളുമായി 12 തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് വെറുതെ പറയുന്നതല്ലാതെ അതിലെന്താണ് പ്രശ്നമെന്ന് പറയുന്നില്ല. പ്രതിഷേധത്തിലെ […]

Read More

റിപബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്താൻ ഒരുങ്ങി കർഷകർ

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പടെയുള്ള കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിലേക്ക്​​ ട്രാക്​ടർ പരേഡ്​ നടത്തുമെന്ന്​ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർ. തിങ്കളാഴ്ചയാണ് കേന്ദ്രസർക്കാറുമായി ചർച്ച നടക്കാനുള്ളത്.ജനുവരി അഞ്ചിന്​ സുപ്രീംകോടതി കേസ്​ പരിഗണിക്കുന്നുണ്ട്​. എന്നിട്ടും കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ ജനുവരി ആറിന്​ കുണ്ഡലി-മനേസർ-പാൽവാർ എകസ്​പ്രസ്​ ഹൈവേയിൽ ട്രാക്​ടർ റാലി നടത്തുമെന്ന്​ കർഷകർ അറിയിച്ചു.ജനുവരി 23ന്​ സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ ഗവർണറുടെ വീടിന്​ മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. ജനുവരി 26ന്​ ഡൽഹി ലക്ഷ്യമാക്കി വൻ ട്രാക്ടർ […]

Read More