റെക്കോര്‍ഡ് സ്വന്തമാക്കി ‘ആടുജീവിതം’; അതിവേഗം 100 കോടി ക്ലബില്‍

റെക്കോര്‍ഡ് സ്വന്തമാക്കി ‘ആടുജീവിതം’; അതിവേഗം 100 കോടി ക്ലബില്‍

മലയാളത്തില്‍ അതിവേഗം 100 കോടി ക്ലബിലെത്തിയ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ‘ആടുജീവിതം’. റിലീസ് ചെയ്ത് ഒമ്പത് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 100 കോടിയിലെത്തിയ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച നായകന്‍ പൃഥ്വിരാജ് സുകുമാരന്‍ വിജയത്തിന് നന്ദിയും അറിയിച്ചു. നേരത്തെ ഏറ്റവും വേഗത്തില്‍ 50 കോടി, 75 കോടി ക്ലബിലെത്തിയ ചിത്രമായും ആടുജീവിതം മാറിയിരുന്നു. ഇന്ത്യയില്‍നിന്ന് ഇതുവരെ 49.75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. 11 ദിവസം കൊണ്ട് നൂറ് കോടിയിലെത്തിയ മള്‍ട്ടി സ്റ്റാര്‍ ചിത്രം […]

Read More
 ആടുജീവിതം 50 കോടി ക്ലബ്ബില്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് നാലാം ദിവസം

ആടുജീവിതം 50 കോടി ക്ലബ്ബില്‍; റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് നാലാം ദിവസം

ആടുജീവിതം 50 കോടി ക്ലബ്ബില്‍. റിലീസ് ചെയ്ത് നാലാം ദിവസമാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന ചിത്രം എന്ന റെക്കോര്‍ഡ് ആടുജീവിതത്തിന്റെ പേരിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. പൃഥ്വിരാജ് തന്നെയാണ് ചിത്രം 50 കോടിയില്‍ എത്തിയ സന്തോഷം ആരാധകരെ അറിയിച്ചത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രത്തിന്റെ നേട്ടം. ഈ വര്‍ഷം ഹാഫ് സെഞ്ച്വറി തൊടുന്ന അഞ്ചാമത്തെ സിനിമയാണ് ആടുജീവിതം. […]

Read More
 മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ രജനികാന്ത്.

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ രജനികാന്ത്.

മഞ്ഞുമ്മല്‍ ബോയ്‌സ് ടീമിനെ വീട്ടിലേക്ക് ക്ഷണിച്ച് നടന്‍ രജനികാന്ത്. തന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടൈയന്റെ ചിത്രീകരണത്തിനിടെ വീട്ടിലെത്തിയപ്പോഴാണ് മഞ്ഞുമ്മല്‍ ടീം അംഗങ്ങളെ ചെന്നൈയിലെ വീട്ടിലേക്ക് ക്ഷണിച്ചത്. രജനിക്കൊപ്പമുള്ള സംവിധായകന്‍ ചിദംബരം താരങ്ങളായ ഗണപതി, ചന്തു സലിംകുമാര്‍, ദീപക് പറമ്പോല്‍ എന്നിവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രം കണ്ടതിന് ശേഷം രജനി ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചിയിരുന്നു. ഫെബ്രുവരി 22നാണ് മഞ്ഞുമ്മല്‍ ബേയ്‌സ് തിയറ്ററുകളിലെത്തിയത്. ആഗോളതലത്തില്‍ 200 കോടിയാണ് ചിത്രം നേടിയത്.

Read More
 ആദ്യ ദിനം നേടിയത് 16.7 കോടി; അമ്പരപ്പിച്ച് ‘ആടുജീവിതം’

ആദ്യ ദിനം നേടിയത് 16.7 കോടി; അമ്പരപ്പിച്ച് ‘ആടുജീവിതം’

പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം ആഗോള ബോക്സ് ഓഫിസില്‍ നിന്ന് മികച്ച കളക്ഷനാണ് നേടുന്നത്. ഇപ്പോള്‍ ആദ്യ ദിവസത്തെ ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍. ആദ്യ ദിവസം ചിത്രം 16.7 കോടി നേടിയെന്നാണ് വ്യക്തമാക്കിയത്. ലോകമെമ്പാടുമായി 1724 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രണ്ട് ദിവസത്തില്‍ ചിത്രം 30 കോടി ക്ലബ്ബില്‍ ഇടംനേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ നിന്നും ആദ്യ ദിനം 8.78 കോടിയായിരുന്നു കളക്ഷന്‍. രണ്ട് ശനി, ഞായര്‍ ദിവസങ്ങളിലും വലിയ രീതിയിലുള്ള അഡ്വാന്‍സ് ബുക്കിങ് ആണ് സിനിമയ്ക്കു […]

Read More
 ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി പൃഥ്വിരാജ്; വീഡിയോ വൈറല്‍

ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി പൃഥ്വിരാജ്; വീഡിയോ വൈറല്‍

ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. ബ്ലെസിയുടെ 16 വര്‍ഷത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമായത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിവസം ബ്ലെസി സിനിമ കാണാനായി തിയറ്ററില്‍ പോയിരുന്നില്ല. ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ ബ്ലെസിയെ കാണാന്‍ പൃഥ്വിരാജ് എത്തുകയായിരുന്നു. ബ്ലെസിയുടെ കൊച്ചിയിലെ ഓഫിസിലാണ് താരം എത്തിയത്. ബ്ലെസിയെ കണ്ട ഉടന്‍ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തുന്ന പൃഥ്വിരാജിന്റെ വിഡിയോയും പുറത്തുവന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഇരുവരുടേയും ബന്ധം തന്നെയാണ് ആടുജീവിതത്തെ […]

Read More
 ‘വിവാഹം കഴിഞ്ഞിട്ടില്ല’; വാര്‍ത്തകള്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥും അതിഥിയും

‘വിവാഹം കഴിഞ്ഞിട്ടില്ല’; വാര്‍ത്തകള്‍ക്ക് മറുപടിയുമായി സിദ്ധാര്‍ത്ഥും അതിഥിയും

തെന്നിന്ത്യന്‍ താരങ്ങളായ സിദ്ധാര്‍ഥും അതിഥി റാവു ഹൈദരിയും വിവാഹിതരായെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനിപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരുടേയും വിവാഹമല്ല വിവാഹനിശ്ചയമാണ് കഴിഞ്ഞത്. കെകളില്‍ മോതിരം അണിഞ്ഞ ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു പോസ്റ്റ്. അവന്‍ യെസ് പറഞ്ഞു എന്ന കുറിപ്പിലാണ് അതിഥി ചിത്രം പങ്കുവച്ചത്. അവള്‍ യെസ് പറഞ്ഞു എന്നായിരുന്നു സിദ്ധാര്‍ഥ് കുറിച്ചത്. നിരവധി പേരാണ് താരങ്ങള്‍ക്ക് ആശംസകളുമായി എത്തിയത്. സിദ്ധാര്‍ഥും അദിതി റാവുവും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തില്‍ ആയിരുന്നു. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ […]

Read More
 ‘നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട്’; വിജയാശംസകള്‍ നേര്‍ന്ന് സുപ്രിയ

‘നിങ്ങള്‍ എന്നും എപ്പോഴും എന്റെ കണ്ണില്‍ ഗോട്ട്’; വിജയാശംസകള്‍ നേര്‍ന്ന് സുപ്രിയ

പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ ഇന്ന് തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന് വിജയാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും നിര്‍മാതാവുമായ സുപ്രിയ മേനോന്റെ വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആടുജീവിതത്തിനൊപ്പമുള്ള പൃഥ്വിരാജിന്റെ 16 വര്‍ഷങ്ങളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. പൃഥ്വിരാജ് കടന്നു പോയ അതികഠിനമായ സാഹചര്യങ്ങള്‍ക്ക് സാക്ഷിയാണെന്നും സുപ്രിയ കുറിപ്പില്‍ പറഞ്ഞു. തന്റെ കണ്ണില്‍ എന്നും പൃഥ്വിയാണ് ‘ഗോട്ട്’ (ഗ്രേറ്റ് ഓഫ് ഓള്‍ ടൈം) എന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ മകള്‍ അലംകൃതയ്ക്കും പൃഥ്വിരാജിനുമൊപ്പം […]

Read More
 ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; ഞെട്ടിക്കുന്ന മറുപടിയുമായി ജ്യോതിക

ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; ഞെട്ടിക്കുന്ന മറുപടിയുമായി ജ്യോതിക

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും വിവാഹം കഴിച്ചത്. ആരാധകരുമായി സോഷ്യല്‍ മീഡിയലൂടെ നല്ല ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു ആരാധികയുടെ ചോദ്യത്തിന് ജ്യോതിക നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ‘സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപത്രത്തിന് ഒരു ദിവസത്തേക്ക് സൂര്യയെ നല്‍കിയത് പോലെ എനിക്കും ഒരു ദിവസം അദ്ദേഹത്തെ തരുമോ. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത ആരാധികയാണ്’ എന്നായിരുന്നു […]

Read More
 2018നെ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്സ്; കേരള ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടം

2018നെ മറികടന്ന് മഞ്ഞുമ്മല്‍ ബോയ്സ്; കേരള ബോക്‌സ് ഓഫീസില്‍ ചരിത്ര നേട്ടം

കേരള ബോക്‌സോഫീസില്‍ ചരിത്രം നേട്ടം കൈവരിച്ച് മഞ്ഞുമ്മല്‍ ബോയ്സിന്റെ ജൈത്രയാത്ര തുടരുന്നു. 175 കോടി സ്വന്തമാക്കി ആഗോള കളക്ഷനില്‍ ജൂഡ് ആന്റണി ചിത്രം 2018 നെയും മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു. മലയാളത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രമായ ലൂസിഫറിനെയും, പുലിമുരുകനെയും കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പിന്നിലാക്കിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 40-45 കോടിയാണ് ചിത്രത്തിന്റെ ഇതുവരേക്കുമുള്ള കളക്ഷന്‍. ഒരു മലയാള സിനിമ തമിഴില്‍ നിന്നും നേടിയ ഏറ്റവും കൂടിയ തുകയാണ് ഇത്. രജനികാന്ത് […]

Read More
 പ്രേമലു തമിഴിലേക്ക്; മാര്‍ച്ച് 15ന് റിലീസ് ചെയ്യും; മലയാളത്തില്‍ 100 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ ചിത്രം

പ്രേമലു തമിഴിലേക്ക്; മാര്‍ച്ച് 15ന് റിലീസ് ചെയ്യും; മലയാളത്തില്‍ 100 കോടി ക്ലബിലെത്തുന്ന അഞ്ചാമത്തെ ചിത്രം

സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമലു തമിഴിലേക്ക്. മാര്‍ച്ച് 15ന് റിലീസ് ചെയ്യും. തമിഴ് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. റെഡ് ജയന്റ് മൂവീസാണ് തമിഴ്‌നാട്ടില്‍ ചിത്രം റിലീസ് ചെയ്യുന്നത്. ഹൈദരാബാദ് പശ്ചാത്തലമായുള്ള സിനിമയുടെ തെലുങ്ക് പതിപ്പ് മാര്‍ച്ച് എട്ടിന് തിയറ്ററുകളില്‍ എത്തിയിരുന്നു. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്‌ലിന്‍, മമിത ബൈജു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഫെബ്രുവരി ഒമ്പതിനാണ് ചിത്രം മലയാളത്തില്‍ റിലീസ് ചെയ്തത്. ഒരു മാസത്തിന് ശേഷവും ചിത്രം നിറഞ്ഞ കൈയടികളോടെ പ്രദര്‍ശനം തുടരുകയാണ്. 100 […]

Read More