വാക്കുതര്‍ക്കം; തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

വാക്കുതര്‍ക്കം; തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊന്നു

സുഹൃത്തുക്കള്‍ തമ്മിലുളള സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. തൊടുപുഴ ഒളമറ്റത്താണ് സംഭവം. ഒളമറ്റം മുണ്ടക്കല്‍ മജു (40) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് നോബിള്‍ തോമസ് ( 25) കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മജുവും നോബിളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Read More
 നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്ത് 15-ാം പ്രതി; അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്ത് 15-ാം പ്രതി; അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്തുള്ള അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി. ശരത്തിനെ 15-ാം പ്രതിയായാണ് ചേർത്തിരിക്കുന്നത്.നടിയെ ആക്രമിച്ച ദൃശങ്ങൾ ഉണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തുടരന്വേഷണത്തിലെ അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഈ മാസം 30 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ എട്ടാം പ്രതി കാവ്യ പ്രതിയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം നിർത്തുമെന്നും അന്വേഷണ […]

Read More
 നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്തായ നായികയെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്തായ നായികയെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ സിനിമാ നടിയെ ഉടനെചോദ്യം ചെയ്യും. ഇതോടൊപ്പം കേസില്‍ സീരിയല്‍ താരമായ പ്രവാസി സംരഭകയുടെ പങ്കും അന്വേഷിക്കും. കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ നടിമാര്‍ ഇടപെട്ടതായാണ് സൂചന. ഇപ്പോള്‍ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചു വരാനൊരുങ്ങുന്ന നടിനിലവില്‍ ദുബായില്‍ സ്ഥിര താമസക്കാരിയാണ് . ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടി കേരളത്തിലുണ്ട്. ദിലീപിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവയില്‍ പ്രധാനമായും 12 പേരുടെ ചാറ്റുകളാണ് ദിലീപ് മായച്ചു കളഞ്ഞത്. ഇവയില്‍ […]

Read More
 ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന യുവാവിന്റെ മരണം;പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന യുവാവിന്റെ മരണം;പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ദിലീപിന്റെ മൊബൈൽ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന സര്‍വീസ് സെന്റര്‍ ഉടമയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി.കൊടകര കോടാലി സ്വദേശി സലീഷ് എന്ന യുവാവ് 2020 ഓഗസ്റ്റ് 30നാണ് വാഹനാപകടത്തില്‍ മരിച്ചത്. ഇയാളുടെ കുടുംബം അങ്കമാലി പോലീസില്‍ആണ് പരാതി നല്‍കിയത്.ഷലീഷ് ഓടിച്ചിരുന്ന കാര്‍ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്. അങ്കമാലി ടെല്‍ക്കിന് സമീപത്തുവെച്ചായിരുന്നു അപകടം. എറണാകുളം പെന്റാമേനകയില്‍ മൊബൈല്‍ഫോണ്‍ സര്‍വീസ് നടത്തി വന്നിരുന്നയാളാണ് സലീഷ്. ദിലീപിന്റെ മൊബൈല്‍ഫോണുകള്‍ സലീഷാണ് […]

Read More