നവകേരള സദസ്സ് ; ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്
നവകേരള സദസ്സിന് കുന്ദമംഗലം പഞ്ചായത്ത് അധികൃതർ ഫണ്ട് പാസാക്കുന്നതിൽ പ്രതിഷേധം തുടരാൻ യുഡിഎഫ്. തിങ്കളാഴ്ച നടന്ന ഭരണ സമിതി യോഗത്തിൽ നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തിൽ വെച്ച പരസ്യ ബോർഡുകളുടെ ചെലവ് പാസ്സാക്കാൻ ശ്രമിച്ചതിനെതിരെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചിരുന്നു. തിങ്കളാഴ്ച നടന്ന ബോർഡ് മീറ്റിങ്ങിൽ നാലാമത്തെ അജൻഡയായാണ് നവകേരള സദസ്സ് ഉൾപ്പെടുത്തിയത്. കഴിഞ്ഞ ബോർഡ് മീറ്റിങ്ങിന്റെ തുടർ തീരുമാനപ്രകാരം ബോർഡുകൾ വെക്കുന്നതിന് 50000 രൂപ പാസാക്കുകയാണെന്നും പറഞ്ഞപ്പോൾ അങ്ങിനെ ഒരു അജൻഡ കഴിഞ്ഞ ബോർഡ് മീറ്റിങ്ങിൽ എടുത്തില്ല […]
Read More