സ്‌പെയ്‌നിനെതിരേ ജര്‍മനി;ഖത്തര്‍ ലോകകപ്പില്‍ വമ്പൻ പോരാട്ടം
ഖത്തര്‍ ലോകകപ്പില്‍ ഇന്ന് വമ്പൻ പോരാട്ടം. മുന്‍ചാമ്പ്യന്മാരും കിരീടമോഹികളുമായ സ്പെയിനും ജര്‍മനിയും ഗ്രൂപ്പ് ഇ മത്സരത്തില്‍ മുഖാമുഖംവരും. ഞായറാഴ്ച രാത്രി 12.30-നാണ് തീപാറും പോരാട്ടം.രണ്ടാം ജയത്തോടെ പ്രീക്വാർട്ടർ ഉറപ്പിക്കാനാണ് സ്പെയിന്‍ ഇറങ്ങുക. ജപ്പാൻ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് കോസ്റ്റാറിക്കയെയും ബെൽജിയം വൈകിട്ട് ആറരയ്ക്ക് മൊറോക്കോയെയും ക്രൊയേഷ്യ രാത്രി ഒൻപതരയ്ക്ക് കാനഡയെയും നേരിടും. ഇന്ന് ജയിച്ചാൽ ബെൽജിയത്തിനും ജപ്പാനും നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറാം. ജർമനിയുടെ വഴി മുടക്കികളാണ് സ്പെയിന്‍. 1988ന് ശേഷം ജർമനി ഒരിക്കൽ പോലും സ്പെയിനിനോട് ജയിച്ചിട്ടില്ല.
Read More