2002-ല്‍ ഗെര്‍ഹാര്‍ഡ് ഷ്റോഡര്‍ സര്‍ക്കാര്‍ കൈക്കൊണ്ട ഫോസില്‍ ഇന്ധനങ്ങളില്‍നിന്ന് പുനരുപയോഗിക്കാവുന്ന ഇന്ധനത്തിലേക്ക് രാജ്യം മാറണമെന്ന തീരുമാനം മുൻനിർത്തി പതിറ്റാണ്ടുകള്‍ നീണ്ട ആണവോര്‍ജ ഉപയോഗത്തിന് അന്ത്യംകുറിക്കുകയെന്ന ലക്ഷ്യത്തില്‍ ജര്‍മനിയില്‍ അവശേഷിക്കുന്ന ആറ് ആണവനിലയങ്ങളില്‍ മൂന്നെണ്ണവും വെള്ളിയാഴ്ച അടച്ചു. അവശേഷിക്കുന്ന മൂന്നു നിലയങ്ങൾ 2022 അവസാനത്തോടെ കൂടി അടയ്ക്കും.

2011-ല്‍ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആംഗേല മെര്‍ക്കല്‍ സര്‍ക്കാർ അന്തിമകാലാവധി 2022 ആയി പ്രഖ്യാപിച്ചിരുന്നു.

സോവിയറ്റ് യൂണിയനില്‍ 1986-ലുണ്ടായ ചെര്‍ണോബില്‍ ആണവദുരന്തത്തിനു പിന്നാലെ നിരന്തരം പ്രതിഷേധങ്ങള്‍ക്കു വേദിയായ ബ്രോക്ഡോര്‍ഫ് നിലയം , ഗ്രോണ്ടെ, ഗ്രുണ്ട്റെമ്മിന്‍ജെന്‍ എന്നിവയാണ്
ഇന്നലെ അടച്ചത് ..1980-കളില്‍ തുറന്ന, നാലുപതിറ്റാണ്ടോളം ലക്ഷക്കണക്കിന് ജര്‍മനിക്കാര്‍ക്ക് വൈദ്യുതിയെത്തിച്ച മൂന്നു നിലയങ്ങളാണ് ഇവ .

2030-ഓടെ കല്‍ക്കരി ഉപയോഗവും രാജ്യം അവസാനിപ്പിക്കുന്നുണ്ട്. അതേസമയം, രാജ്യത്തിന്റെ ഊര്‍ജസുരക്ഷയെ ഇക്കാര്യങ്ങളൊന്നും ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഈയാഴ്ച വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *