ഒന്ന് ഉഷാറായിക്കേ….ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്..ഗോൾഡിനെക്കുറിച്ച് അൽഫോണ്‍സിനോട്‌ മേജർ രവി

ഒന്ന് ഉഷാറായിക്കേ….ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്..ഗോൾഡിനെക്കുറിച്ച് അൽഫോണ്‍സിനോട്‌ മേജർ രവി

ഓണം റിലീസായി പ്രഖ്യാപിച്ച ചിത്രമായിരുന്നു അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഗോള്‍ഡ്.പൃഥ്വിരാജും നയൻതാരയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രം പൂർത്തിയാക്കാൻ വൈകിയതിനാൽ റിലീസ് നീളുകയായിരുന്നു. നിരവധി ആരാധകരാണ് ചിത്രത്തിന്റെ റിലീസ് എന്നായിരിക്കും എന്ന ചോദ്യവുമായി എത്തുന്നത്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവിധായകൻ മേജർ രവിയുടെ കമന്റാണ്. അല്‍ഫോന്‍സ്, ഡിയര്‍.. കട്ട വെയിറ്റിംഗ് ആണ്. ഒന്ന് ഉഷാറായിക്കേ. ലവ് യൂ. ആവശ്യമായ സമയം എടുക്കുക. ദൈവം രക്ഷിക്കട്ടെ, എന്നാണ് മേജര്‍ രവിയുടെ കമന്‍റ്. അല്‍ഫോന്‍സ് പുത്രന്‍ ഫേസ്ബുക്ക് കവര്‍ […]

Read More
 കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 832 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു, മൂന്ന് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 832 ഗ്രാം സ്വര്‍ണ്ണം പിടിച്ചെടുത്തു, മൂന്ന് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്നു വന്ന അബ്ദുള്‍ ബഷീര്‍ (36) കടത്തിയ 832 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണ്ണം വാങ്ങിക്കാന്‍ വന്ന രണ്ട് പേരും പൊലീസ് പിടിയിലായിട്ടുണ്ട്. അബ്ദുള്ള കുഞ്ഞി (30), മുഹമ്മദ് ജാഫര്‍(27) എന്നിവരാണ് പിടിയിലായത്. സ്വര്‍ണ്ണക്കട്ടികള്‍ മെര്‍ക്കുറിയുമായി കലര്‍ത്തി വെള്ളി നിറത്തിലാണ് സ്വര്‍ണ്ണം കാണപ്പെട്ടിരുന്നത്.

Read More
 യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം പുറത്തെത്തിച്ചു; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

യാത്രക്കാരന്‍ കടത്തിയ സ്വര്‍ണം പുറത്തെത്തിച്ചു; കരിപ്പൂരില്‍ കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

കളളക്കടത്ത് സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍. സൂപ്രണ്ട് പി. മുനിയപ്പനെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വര്‍ണം കടത്തിയ കാരിയറിനെ സഹായിക്കുന്നതിനിടയിലായിരുന്നു ഇയാളെ പിടികൂടിയത്. രണ്ട് കാസര്‍കോട് സ്വദേശികള്‍ എത്തിച്ച സ്വര്‍ണം കരിപ്പൂരിന് പുറത്ത് യാത്രക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് പിടിയിലായത്. മുനിയപ്പന്റെ മുറിയില്‍ നിന്ന് നാല് ലക്ഷം രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പാണ് ഇയാള്‍ കസ്റ്റംസ് സൂപ്രണ്ടായി ചുമതലയേറ്റത്. ഇയാളുടെ പക്കല്‍ നിന്ന് 320 ഗ്രാം സ്വര്‍ണവും, പാസ്പോര്‍ട്ടുകളും മറ്റ് ആഡംബരവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. […]

Read More
 കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ പരിസരത്ത് നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി

കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ പരിസരത്ത് നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി

കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ മുന്‍വശത്തെ റോഡില്‍ നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് ഒരു വഴിയാത്രക്കാരിയ്ക്ക് സ്വര്‍ണ്ണാഭരണം കിട്ടിയത്. ആഭരണം കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഉടമസ്ഥര്‍ തെളിവ് സഹിതം വന്ന് സ്റ്റേഷനില്‍ നിന്ന് ആഭരണം കൈപ്പറ്റണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Read More
 നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ,എല്ലാത്തിനും ഉത്തരവുമായി അൽഫോൻസ്

നയന്‍താര പിന്നെ ജപ്പാന്‍ക്കാരി ആണല്ലോ,എല്ലാത്തിനും ഉത്തരവുമായി അൽഫോൻസ്

പൃഥ്വിരാജ് നയൻതാരയും പ്രധാനവേഷങ്ങളിലെത്തുന്ന ​ഗോൾഡ് എന്ന ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്.സിനിമയിലെ എല്ലാ അഭിനേതാക്കളെയും ഉൾപ്പെടുത്തിയുള്ള പോസ്റ്റർ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. പോസ്റ്റർ നോക്കി കഴുത്തുളുക്കി എന്നത് മുതൽ പോസ്റ്റർ കോപ്പിയടിയാണ് എന്നതുവരെയെത്തി സംവാദം. ഇതിനെല്ലാം ഉത്തരവുമായി അൽഫോൺസ് പുത്രൻ രം​ഗത്തുണ്ട്.എവരിതിം​ഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ഹോളിവുഡ‍് ചിത്രത്തിന്‍റെ പോസ്റ്ററാണ് വിമര്‍ശകര്‍ സാമ്യം ചൂണ്ടിക്കാട്ടി ഉയര്‍ത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തെത്തിയ ചിത്രമാണിത്. […]

Read More
 പിടിച്ചത് 257 കോടി രൂപ,120 മണിക്കൂർ നീണ്ട റെയ്ഡ് ,കിലോക്കണക്കിന് സ്വര്‍ണവും കണ്ടെത്തിപീയൂഷ് ജെയിൻ അറസ്റ്റിൽ

പിടിച്ചത് 257 കോടി രൂപ,120 മണിക്കൂർ നീണ്ട റെയ്ഡ് ,കിലോക്കണക്കിന് സ്വര്‍ണവും കണ്ടെത്തിപീയൂഷ് ജെയിൻ അറസ്റ്റിൽ

കാൺപൂരിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട റെയിഡിൽ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇൻ്റലിജൻസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡിൽ 257 കോടി രൂപയാണ് പിടികൂടിയത്. കിലോക്കണക്കിന് സ്വര്‍ണവും നിരവധി ആഡംബര വസ്തുവകകളുടെ രേഖകളും വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. 120 മണിക്കൂര്‍ നീണ്ട റെയ്ഡിനൊടുവിലാണ് ഇത്രയും പണവും രേഖകളും പിടിച്ചെടുത്തത്. പീയുഷിന്റെ വീട്ടില്‍ 18 ലോക്കറുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 500 താക്കോലുകളടങ്ങിയ വലിയൊരു താക്കോല്‍ക്കൂട്ടവും കണ്ടെടുത്തു. ഇതില്‍ പല താക്കോലുകളും ഉപയോഗിച്ചാണ് ലോക്കറുകള്‍ തുറക്കാന്‍ […]

Read More
 അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ് ‘; പൃഥ്വിരാജിനൊപ്പം നയന്‍താരയും

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും. ‘ഗോള്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ അല്‍ഫോണ്‍സ് പുത്രനുമായി ഒരു ചിത്രം ചെയ്യുന്ന കാര്യം പൃഥ്വിരാജ് ഒരു അഭിമുഖത്തില്‍ സ്ഥിരീകരിച്ചിരുന്നു. ആ പ്രോജക്ട് തന്നെയാണ് ഇതെന്നാണ് സൂചന. നിലവില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ തിരക്കുകളിലാണ് പൃഥ്വിരാജ്. അതേസമയം നേരം, പ്രേമം എന്നീ ഹിറ്റുകള്‍ക്ക് ശേഷം അല്‍ഫോണ്‍സ് ഒരുക്കുന്ന മൂന്നാമത്തെ […]

Read More