കണ്ണൂരില്‍ വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും കണ്ടെത്തി; കിട്ടിയത് അതേകുഴിയില്‍

കണ്ണൂരില്‍ വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും കണ്ടെത്തി; കിട്ടിയത് അതേകുഴിയില്‍

കണ്ണൂര്‍: കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വീണ്ടും വെള്ളിനാണയങ്ങളും മുത്തുകളും ലഭിച്ചു. ഇന്നലെ നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ ലഭിച്ച സ്ഥലത്തുനിന്നാണ് ഇവ കണ്ടെടുത്തത്. പ്രദേശത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ധാരാളം മഴക്കുഴികള്‍ കുഴിച്ചിരുന്നു. നേരത്തെയും കണ്ണൂരില്‍ നിന്ന് നിധിയെന്ന് കരുതുന്ന വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. സ്വര്‍ണലോക്കറ്റുകളും പതക്കങ്ങളും നാണയങ്ങളുമാണ് കണ്ടെത്തിയിരുന്നത്. ചെങ്ങളായിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഇവ ലഭിച്ചത്. മഴക്കുഴി എടുക്കുന്നതിനിടെയാണ് നിധി കുംഭം ലഭിച്ചത്. ഇവ പൊലീസ് കോടതിയില്‍ ഹാജരാക്കി. സ്വര്‍ണ ലോക്കറ്റുകള്‍, പതക്കങ്ങള്‍, മോതിരങ്ങള്‍ എന്നിവയാണ് പാത്രത്തില്‍ ഉണ്ടായിരുന്നത്. […]

Read More
 കണ്ണൂരില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് ഒരു കുടം; ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു; ചിതറി വീണത് സ്വര്‍ണവും വെള്ളിയും മുത്തും

കണ്ണൂരില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് ഒരു കുടം; ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു; ചിതറി വീണത് സ്വര്‍ണവും വെള്ളിയും മുത്തും

കണ്ണൂര്‍: മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്. പുതിയ പുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. 17 മുത്തുമണി, 13 സ്വര്‍ണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മല്‍ നിരവധി വെള്ളി നാണയങ്ങള്‍ […]

Read More
 കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട; ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിടിച്ചെടുത്തത് 1.35 കിലോ; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചിയില്‍ വീണ്ടും സ്വര്‍ണവേട്ട; ബ്ലൂടൂത്ത് സ്പീക്കറില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പിടിച്ചെടുത്തത് 1.35 കിലോ; മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. മലപ്പുറം സ്വദേശിയില്‍നിന്ന് കസ്റ്റംസ് 1.35 കിലോ സ്വര്‍ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് റിയാദില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ പരിശോധനയില്‍ കുടുങ്ങുകയായിരുന്നു. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ രണ്ട് തങ്കക്കട്ടികളായാണ് ഇയാള്‍ സ്വര്‍ണം ഒളിപ്പിച്ചത്. വിപണിയില്‍ 99.84 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Read More
 സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 54,000ന് മുകളില്‍

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; 54,000ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 240 രൂപ വര്‍ധിച്ചതോടെ 54000 കടന്നു. നിലവില്‍ 54,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 6760 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് തിരിച്ചുകയറി 53,000ന് മുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കകം […]

Read More
 സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് നാല്‍പ്പത് രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണിവില 6610 രൂപയും ഒരു പവന് 52,880 രൂപയുമായി. സംസ്ഥാനത്തെ വെള്ളി നിരക്കിലും മാറ്റം വന്നു. ഒരു ഗ്രാം വെള്ളി വില ഇന്ന് 97.90 രൂപയും ഒരു കിലോ വെള്ളി വില 97,900 രൂപയുമാണ്. മെയ് മാസം വലിയ വര്‍ധനവായിരുന്നു സ്വര്‍ണവിലയിലുണ്ടായത്.

Read More
 സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 54,720 രൂപ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 54,720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ പവന്റെ വില 54,720 രൂപയായി. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഇന്നലെ ഒരു പവന് 200 രൂപ കുറഞ്ഞിരുന്നു. ഓഹരിവിണിയിലെ ചലനങ്ങളും രാജ്യാന്തരവിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.

Read More
 പൊന്നോ…! പവന് 54000 കടന്നു

പൊന്നോ…! പവന് 54000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയില്‍ ഇന്ന് സ്വര്‍ണത്തിന് പവന് 54,000 രൂപ കടന്നാണ് വിപണി വിലയെത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6785 രൂപയിലും പവന് 560 രൂപ കൂടി 54280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5650 രൂപയാണ് ഇന്നത്തെ വില. പവന് 480 രൂപ കൂടി 45200 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് […]

Read More
 ജീന്‍സിനകത്ത് പ്രത്യേക അറ; ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

ജീന്‍സിനകത്ത് പ്രത്യേക അറ; ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടി; ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി: ഒന്നര കോടിയുടെ സ്വര്‍ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ദുബൈയില്‍ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദര്‍ മൈതീനാണ് 2332 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ജീന്‍സിനകത്ത് പ്രത്യേക അറ തീര്‍ത്ത് ആണ് സ്വര്‍ണം കടത്തിയത്. ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 20 സ്വര്‍ണ കട്ടികള്‍ കണ്ടെടുത്തത്.

Read More
 സ്വര്‍ണവില വീണ്ടും കൂടി; പവന് 53600 രൂപ

സ്വര്‍ണവില വീണ്ടും കൂടി; പവന് 53600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 40 രൂപ കൂടി 6,700 രൂപയായി. പവന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒരു പവന്‍ വാങ്ങണമെങ്കില്‍ 53600 രൂപ നല്‍കേണ്ടി വരും. രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തിന്റെ ചുവട് പിടിച്ചാണ് കേരള വിപണിയിലും വിലവര്‍ധിച്ചത്. കഴിഞ്ഞ മാര്‍ച്ച് 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്.

Read More
 സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപ

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,920 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക് 1120 രൂപയാണ് കുറഞ്ഞത്. 52,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 6615 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവില ഈ മാസം മൂന്നാംതീയതി മുതല്‍ വീണ്ടും ഉയര്‍ന്ന് […]

Read More