സഹോദരങ്ങള്‍ തമ്മിലുള്ള വാക്കേറ്റം;തര്‍ക്കത്തിനിടെ വെടിവെപ്പ്;അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ ആശുപത്രിയില്‍

സഹോദരങ്ങള്‍ തമ്മിലുള്ള വാക്കേറ്റം;തര്‍ക്കത്തിനിടെ വെടിവെപ്പ്;അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ ആശുപത്രിയില്‍

ഇടുക്കിയില്‍ സഹോദരങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ വെടിവെപ്പ്. മാങ്കുളം കൂനമാക്കല്‍ സ്വദേശി സിബി ജോര്‍ജിനെ അനുജന്‍ സാന്റോയാണ് എയര്‍ഗണ്‍ കൊണ്ട് വെടിവെച്ചത്. കഴുത്തിന് വെടിയേറ്റ സിബിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. സിബി അനുജനായ സാന്റോയുടെ വീട്ടില്‍ എത്തിയപ്പോള്‍ സുഹൃത്തായ മറ്റൊരാളും ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുമായി കൂട്ടുകെട്ട് പാടില്ലെന്നും വീട്ടില്‍ കയറ്റരുതെന്നും സിബി നേരത്തെ അനുജനോട് പറഞ്ഞിരുന്നു. അതിനാല്‍തന്നെ ഈ സുഹൃത്തിനെ വീട്ടില്‍ കണ്ടതോടെ ഇങ്ങനെയുള്ളവരെയെല്ലാം എന്തിനാണ് വീട്ടില്‍ കയറ്റുന്നത് ചോദിച്ച് സിബി അനുജനെ […]

Read More
 സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 11 കാരന് തലയിൽ വെടിയേറ്റു;ഗുരുതര പരിക്ക്

സിഐഎസ്എഫ് ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന 11 കാരന് തലയിൽ വെടിയേറ്റു;ഗുരുതര പരിക്ക്

തമിഴ്‌നാട്ടിലെ പുതുക്കോട്ട നാര്‍ത്താമലൈയിൽ സി.ഐ.എസ്.എഫ്. ക്യാമ്പിലെ ഷൂട്ടിങ് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേറ്റ് 11 വയസ്സുകാരന് പരിക്ക്. പരിശീലനം നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന കുട്ടിക്കാണ് തലയില്‍ വെടിയേറ്റത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച രാവിലെ വീടിന് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുട്ടിക്ക് വെടിയേറ്റത് . പരിക്കേറ്റ് നിലത്തുവീണുകിടന്ന 11 വയസ്സുകാരനെ ബന്ധുക്കളും നാട്ടുകാരും ആദ്യം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.രണ്ട് വെടിയുണ്ടകളാണ് വീടിന് നേര്‍ക്ക് വന്നത്. […]

Read More
 കണ്ണൂർ കളക്ടറേറ്റിൽ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

കണ്ണൂർ കളക്ടറേറ്റിൽ ഗണ്‍മാന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി

കണ്ണൂർ കളക്ടറേറ്റിൽ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. തെരഞ്ഞെടുപ്പ് നിരീക്ഷകൻ്റെ ഗൺമാൻ്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് വെടി പൊട്ടിയത്. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. തിര നിറച്ചത് പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നത്.ആർക്കും പരിക്കില്ല.

Read More