വഞ്ചിയൂര്‍ എയര്‍ഗണ്‍ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

വഞ്ചിയൂര്‍ എയര്‍ഗണ്‍ ആക്രമണം; വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം

വഞ്ചിയൂര്‍ എയര്‍ഗണ്‍ ആക്രമണത്തിന് കാരണം വെടിയേറ്റ ഷിനിയോടോ, കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന് പ്രാഥമിക നിഗമനം.ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിര്‍ണായക സൂചനകള്‍ ലഭിച്ചില്ല.വെടിവച്ചതിന് ശേഷം അക്രമിയുടെ കാര്‍ ആറ്റിങ്ങല്‍ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്.വ്യാജ നമ്പര്‍ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴി യാത്ര ചെയ്ത ദ്യശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതിയെ പിടികൂടാന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അക്രമി എത്തിയ കാറില്‍ പതിച്ചിരുന്ന നമ്പര്‍ സ്വിഫ്റ്റ് കാറിന്റേതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാര്‍ മാസങ്ങള്‍ക്ക് മുമ്പാണ് […]

Read More
 തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; അക്രമം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്; അക്രമം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിവെപ്പ്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചതെന്ന് പരിക്കേറ്റ വള്ളക്കടവ് സ്വദേശി ഷിനി പറഞ്ഞു. പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കൊറിയറില്‍ ഒപ്പിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. തിരുവനന്തപുരം വഞ്ചിയൂരില്‍ പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. കൊറിയര്‍ നല്‍കാനെന്ന വ്യാജേനയാണ് അക്രമിയായ സ്ത്രീയെത്തിയതെന്ന് ഷിനി മൊഴിനല്‍കി. സില്‍വര്‍ നിറമുള്ള കാറിലെത്തിയ യുവതി കാര്‍ പാര്‍ക്ക് ചെയ്ത ശേഷം തലമറച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശംഖുമുഖം എ.സി.പി സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Read More
 ഡല്‍ഹിയില്‍ 16 കാരന്‍ വെടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ 16 കാരന്‍ വെടിയേറ്റ് മരിച്ചു

ഡല്‍ഹിയില്‍ 16 കാരന്‍ വെടിയേറ്റ് മരിച്ചു. സ്‌കൂട്ടിയില്‍ എത്തിയ രണ്ടുപേരാണ് വെടിയുതിര്‍ത്തതെന്ന് മരിച്ച കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചു. സഹോദരന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്‌കൂട്ടറില്‍ എത്തിയവര്‍ കുട്ടിയോട് ഒപ്പം പോകാന്‍ ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ്വെടിയുതിര്‍ത്തതെന്നും കുട്ടിയുടെ സഹോദരന്‍ പൊലീസിനോട് പറഞ്ഞു. ജാഫര്‍ ബാദില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങി തിരികെ പോകുകുമ്പോഴയായിരുന്നു സംഭവം.

Read More
 വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

വിവാഹത്തില്‍ നിന്ന് പിന്മാറി; വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍

മലപ്പുറം: വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. വരന്‍ അബുതാഹിറിനെ കോട്ടയ്ക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് റൗണ്ട് ആണ് വെടിയുതിര്‍ത്തത്. വെടിവെയ്പ്പില്‍ വധുവിന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. അബുതാഹിറുമായുള്ള നിക്കാഹിന് ശേഷമാണ് വധു പിന്മാറിയതെന്നാണ് വിവരം.

Read More
 ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു; അക്രമികള്‍ ഓടി രക്ഷപ്പെട്ടു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു; അക്രമികള്‍ ഓടി രക്ഷപ്പെട്ടു

ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് വെടിയേറ്റു. പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെല്‍ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെല്‍ മരിയ. രണ്ട് വര്‍ഷത്തിലേറെയായി ബെര്‍മിന്‍ഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം ഹോട്ടലിനോട് ചേര്‍ന്ന ജനലിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികള്‍ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ തലയില്‍ നെറ്റിയോട് ചേര്‍ന്നാണ് ആഴത്തില്‍ മുറിവുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. […]

Read More
 കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ പിടിയില്‍

കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വീണ്ടും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. എറണാകുളം സൗത്തിലെ മെട്രോ ലോഡ്ജിലാണ് നാലംഗ സംഘം കവര്‍ച്ച നടത്തിയത്. ഇതില്‍ മൂന്ന് പേരെ പിടികൂടി. ലോഡ്ജില്‍ താമസിക്കുന്ന ലോട്ടറി കട നടത്തുന്നയാളെ മര്‍ദിച്ച പ്രതികള്‍ പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ലോഡ്ജിലെത്തിയ അക്രമി സംഘം ലോട്ടറി കട നടത്തുന്നയാളെ തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തുകയും തോക്കുകൊണ്ട് ഇയാളുടെ കണ്ണിലേക്ക് ഇടിക്കുകയുമായിരുന്നു. ശേഷം ഇയാളുടെ പക്കലുണ്ടായിരുന്ന 65000 രൂപ വില വരുന്ന ഐഫോണും […]

Read More
 നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്തു

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്തു

ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയ കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരായ സുനില്‍ കുമാര്‍, സന്ദീപ് എന്നിവരെയാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ചോദ്യം ചെയ്തിരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരത്തെത്തി ഇരുവരുടെയും മൊഴിയെടുത്തു എന്നാണ് സൂചന. രഹസ്യമായാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. അക്രമം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ചോദ്യം ചെയ്യല്‍ നടന്നിരിക്കുന്നത്. മുമ്പ് രണ്ട് തവണ ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ഹാജരായിരുന്നില്ല. മുഖ്യമന്ത്രിയുടെ […]

Read More
 പാലക്കാട് ബാറില്‍ തര്‍ക്കം, വെടിവെപ്പ്; മാനേജര്‍ക്ക് പരിക്ക്

പാലക്കാട് ബാറില്‍ തര്‍ക്കം, വെടിവെപ്പ്; മാനേജര്‍ക്ക് പരിക്ക്

പാലക്കാട്: ആലത്തൂര്‍ കഴനിയിലെ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വെടിവയ്പ്. എയര്‍ ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് ബാര്‍ മാനേജരായ രഘുനന്ദന് പരുക്കേറ്റു. രണ്ട് ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പി എറിയുകയും ചെയ്തു. കഞ്ചിക്കോട് സ്വദേശികളായ അഞ്ചുപേരെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ആണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവര്‍ സര്‍വിസ് മോശമാണെന്ന് പറഞ്ഞ് ബഹളംവെക്കുകയും രണ്ട് കസേരകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. നശിപ്പിച്ച കസേരകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കിയാണ് ഇരുവരെയും ബാര്‍ ജീവനക്കാര്‍ വിട്ടത്. ഇതിന്റെ പ്രതികാരമായി അക്രമികള്‍ […]

Read More
 സ്‌ഫോടക വസ്തുക്കളും തോക്കുകളും അടങ്ങിയ ബോട്ട് കണ്ടെത്തി; മഹാരാഷ്ട്രയില്‍ കടല്‍ത്തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

സ്‌ഫോടക വസ്തുക്കളും തോക്കുകളും അടങ്ങിയ ബോട്ട് കണ്ടെത്തി; മഹാരാഷ്ട്രയില്‍ കടല്‍ത്തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

മഹാരാഷ്ട്ര തീരത്ത് എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായിഗഡിലെ ഹര ഹരേശ്വര്‍ തീരത്താണ് ബോട്ടടുത്തത്. ഇതോടെ മഹാരാഷ്ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പോലീസ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അനധികൃതമായാണ് ബോട്ട് കരയ്ക്കടുത്തതെന്നും ഉദ്യോഗസ്ഥര്‍ […]

Read More
 വിവാഹ വേദിയില്‍ വരന്റെ തോക്കുകൊണ്ടുള്ള ആഘോഷം, വെടിയേറ്റ് സൈനികന്‍ മരിച്ചു

വിവാഹ വേദിയില്‍ വരന്റെ തോക്കുകൊണ്ടുള്ള ആഘോഷം, വെടിയേറ്റ് സൈനികന്‍ മരിച്ചു

വിവാഹ വേദിയില്‍ വരന്‍ നടത്തിയ തോക്കുകൊണ്ടുള്ള ആഘോഷത്തില്‍ വെടിയേറ്റ് വരന്റെ സുഹൃത്ത് മരിച്ചു. സോന്‍ഭദ്ര ജില്ലയിലെ ബ്രഹ്‌മനഗര്‍ ഏരിയയിലാണ് സംഭവം. രഥത്തില്‍ നില്‍ക്കുന്ന വരന്‍ മനീഷ് മദേശിയയുടെ ചുറ്റും ആളുകൂടി നില്കുകയിരുന്നു. ആഘോഷത്തിനിടക്ക് മനീഷ് ആകാശത്തേക്ക് വെടിയുതിര്‍ക്കാന്‍ ശ്രമിച്ചേങ്കിലും വെടിയേല്‍ക്കുന്നത് താഴെ നില്‍ക്കുന്ന തന്റെ സുഹൃത്തിനാണ്. ആര്‍മി ജവാന്‍ ബാബു ലാല്‍ യാദവാണ് മരിച്ചത്. വരന്‍ ഉപയോഗിച്ച തോക്ക് യാദവിന്റേതായിരുന്നു. വരനും യാദവും സുഹൃത്തുക്കളാണെന്ന് സോന്‍ഭദ്ര പൊലീസ് സൂപ്രണ്ട് അമ്രേന്ദ്ര പ്രതാപ് സിംഗ് സ്ഥിരീകരിച്ചു. വെടിയുതിര്‍ത്ത ഉടന്‍ […]

Read More