ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എലികടിയേറ്റ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എലികടിയേറ്റ സംഭവം; വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് എലികടിയേറ്റ സംഭവത്തില്‍ വിശദീകരണം തേടി ഹൈക്കോടതി. ക്ഷേത്രഭരണസമിതിയും ഗുരുവായൂര്‍ നഗരസഭയും ജില്ലാ മെഡിക്കല്‍ ഓഫീസറും വിശദീകരണം നല്‍കണം. സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ദേവസ്വം ഹര്‍ജികള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ എതിര്‍ കക്ഷികള്‍ നാളെവരെ സമയം ആവശ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി വരിനില്‍ക്കുകയായിരുന്ന ഭക്തര്‍ക്ക് കഴിഞ്ഞ ദിവസമാണ് എലികടിയേറ്റത്. മൂന്ന് പേര്‍ക്കാണ് കടിയേറ്റത്. ഇതില്‍ ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി. നാലമ്പലത്തിലേക്ക് കയറാന്‍ […]

Read More
 ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി അറസ്റ്റിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ വ്യാജ ബോംബ് ഭീഷണി; പ്രതി അറസ്റ്റിൽ

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി പോലീസ്. പ്രതിയെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് തിരുവനന്തപുരം പോലീസ് കൺട്രോൾ സെല്ലിലേക്ക് സന്ദേശമെത്തിയത്. തുടർന്ന് പോലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ ഒഴിപ്പിച്ച് അന്വേഷണം ആരംഭിച്ചതോടെ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോളിപ്പറമ്പിൽ എന്നയാളാണ് ഫോൺ സന്ദേശത്തിന് പിന്നിൽ.നേരത്തെ കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞതിന്റെ പേരിൽ തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Read More