ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു

ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം; വീട്ടിലെ ലോക്കറിൽ സൂക്ഷിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നു

സിനിമ സംവിധായകയും ഗായികയുമായ രജനികാന്തിന്റെ ഇളയ പുത്രി ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. ലക്ഷങ്ങൾ വില മതിക്കുന്ന നിരവധി സ്വർണാഭരണങ്ങളും രത്‌നങ്ങളുമാണ് മോഷണം പോയത്. തെയ്‌നാമ്പേട്ട് പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്.ഡയമണ്ട് സെറ്റുകൾ, അൺകട്ട് ഡയമണ്ട്, ടെംപിൾ ജ്വല്ലറി കളക്ഷൻ, ആന്റിക് ഗോൾഡ് പീസുകൾ, നവരത്‌നം സെറ്റ്, അറം നെക്ക്‌ലേസ്, 60 പവന്റെ വളകൾ എന്നിവയാണ് ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷണം പോയത്. ഐശ്വര്യയുടെ വീട്ടിലെ മൂന്ന് ജോലിക്കാരെ മോഷണവുമായി ബന്ധപ്പെട്ട് […]

Read More
 മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം

മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം

കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള ഓരോ കിലോമീറ്ററിനകത്തുള്ള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംങ്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണു ആഡംബര നികുതി. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 […]

Read More
 നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു;നിരവധി പേർക്ക് പരിക്ക്

നിർമാണത്തിലിരുന്ന വീട് തകർന്ന് വീണു;നിരവധി പേർക്ക് പരിക്ക്

കോഴിക്കോട് പരിയങ്ങാട് എസ് വളവിനടുത്ത് നിർമാണ പ്രവൃത്തികൾ നടന്ന് കൊണ്ടിരിക്കെ വീട് തകർന്ന് വീണു.പാടേരി അമ്പലത്തിന് സമീപത്തായി ഏകദേശം 2.30 ഓടുകൂടിയാണ് അപകടം നടക്കുന്നത്.9 പേരാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.4 പേർ ഉള്ളിൽ കുടുങ്ങികിടക്കുന്നതായാണ് സൂചന നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും സഹായത്താൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്

Read More
 പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന വീടിനുള്ളിൽ പ്ലാസ്റ്റിക് കിറ്റിൽ പൊതിഞ്ഞ നിലയിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയാണ്.രണ്ട് തലയോട്ടികളും മറ്റ് ശരീരാവശിഷ്ടങ്ങളുമാണ് പ്ലാസ്റ്റിക് കവറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടം ദീർഘനാളുകളായി ഉപയോ​ഗിക്കുന്നില്ല. മുൻപ് പല തവണ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടമാണ് ഇത്. കെട്ടിടത്തിന് പിന്നിലായി മാലിന്യം സൂക്ഷിച്ചിരുന്ന മുറിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. വീടിന്റെ തറ പൊളിക്കുന്നതിനിടെയാണ് അസ്ഥികൂടം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ […]

Read More