റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

റോക്ക് ബാൻഡിനൊപ്പം ചുവടുവെച്ച് ശശി തരൂർ എം പിയും

രാജ്യാന്തരമേളയിലെ ആഘോഷരാവിനെ സംഗീത സാന്ദ്രമാക്കി സോളോ ഫോക്ക് ബാൻഡ്. തമിഴ് – മലയാളം നാടോടിഗാനങ്ങളുടെ റോക്ക് വെർഷൻ ഒരുക്കിയാണ് ടാഗോർ തിയറ്ററിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികൾക്ക് പുതിയ കാഴ്ചാനുഭവം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ അതുൽ നറുകരയുടെ സംഗീതത്തിനൊപ്പം ചുവടു വയ്ക്കാൻ ശശി തരൂർ എം പിയും എത്തിയിരുന്നു.

Read More
 അന്തരിച്ച ചലച്ചിത്ര നിർമാതാവ് അറ്റ്ലസ് രാമചന്ദ്രന് പ്രണാമമേകാൻ ഐഎഫ്എഫ്കെയിൽ ഇന്ന് ലോമപാദനെത്തും

അന്തരിച്ച ചലച്ചിത്ര നിർമാതാവ് അറ്റ്ലസ് രാമചന്ദ്രന് പ്രണാമമേകാൻ ഐഎഫ്എഫ്കെയിൽ ഇന്ന് ലോമപാദനെത്തും

അന്തരിച്ച ചലച്ചിത്ര നിർമാതാവ് അറ്റ്ലസ് രാമചന്ദ്രന് ഇന്ന് രാജ്യാന്തരമേള ആദരമർപ്പിക്കും. രാമചന്ദ്രനോടുള്ള സ്മരണാഞ്ജലിയായി ആദ്യ നിർമാണ സംരംഭമായ വൈശാലി പ്രദർശിപ്പിക്കും. രാവിലെ 11.30 ന് നിളയിലാണ് ചിത്രത്തിന്റെ പ്രദർശനം. പ്രദർശനത്തിന് മുന്നോടിയായുള്ള അനുസ്‍മരണത്തിൽ ചിത്രത്തിൽ ലോമപാദനായി അഭിനയിച്ച നടൻ ബാബു ആന്റണി പങ്കെടുക്കും.

Read More
 സിനിമയുടെ അണിയറയും സത്യൻ സ്‌മൃതിയുമായി ഫോട്ടോപ്രദർശനം തുടങ്ങി

സിനിമയുടെ അണിയറയും സത്യൻ സ്‌മൃതിയുമായി ഫോട്ടോപ്രദർശനം തുടങ്ങി

രാജ്യാന്തരമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ അമൂല്യകാഴ്ചകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു.പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകളാണ് അനർഘനിമിഷം എന്ന വിഭാഗത്തിൽ ഉള്ളത് . അനശ്വരനടന്‍ സത്യന്റെ ജീവിതത്തിലെ 20 വര്‍ഷത്തെ 110 ചിത്രങ്ങളാണ് സത്യൻ സ്മൃതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . പ്രസിദ്ധ ഫോട്ടോഗ്രാഫർ ആര്‍.ഗോപാലകൃഷ്ണന്‍ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യൻ സ്മൃതി’യിൽ ഉൾപ്പെടുത്തിയിട്ടുള്ളത് .സത്യന്റെ […]

Read More
 രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണ വിതരണം തുടങ്ങി

രാജ്യാന്തര ചലച്ചിത്ര മേള; വിദ്യാർത്ഥികൾക്ക് സൗജന്യ ഭക്ഷണ വിതരണം തുടങ്ങി

രാജ്യാന്തര ചലച്ചിത്ര മേളയിലെത്തുന്ന വിദ്യാർത്ഥി പ്രതിനിധികൾക്ക് ഫിലിം ഫ്രറ്റേണിറ്റി സൗജന്യ ഭക്ഷണം വിതരണം ആരംഭിച്ചു. ടാഗോർ തിയറ്ററിൽ ക്രമീകരിച്ചിട്ടുള്ള പ്രത്യേക സ്റ്റാളിലൂടെ ഭക്ഷണ വിതരണം ചെയ്യുന്നത്. സ്റ്റുഡന്റ് ഡെലിഗേറ്റ് ഐ ഡി ഉപയോഗിച്ച് പ്രത്യേക കൗണ്ടറിൽ നിന്നും ഉച്ച ഭക്ഷണം വാങ്ങാവുന്നതാണ്. തുടർച്ചയായി എട്ടാമത്തെ വർഷമാണ് സംഘടന ചലച്ചിത്രമേളയിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നത്.

Read More
 പ്രതാപ് പോത്തന് രാജ്യാന്തര മേള ശനിയാഴ്ച ആദരമൊരുക്കും,ശ്രദ്ധാഞ്ജലിയായി കാഫിർ

പ്രതാപ് പോത്തന് രാജ്യാന്തര മേള ശനിയാഴ്ച ആദരമൊരുക്കും,ശ്രദ്ധാഞ്ജലിയായി കാഫിർ

അന്തരിച്ച അഭിനയപ്രതിഭ പ്രതാപ് പോത്തന് രാജ്യാന്തര മേള ശനിയാഴ്ച ആദരമൊരുക്കും .മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തി വിനോദ് കരിക്കോട് സംവിധാനം ചെയ്ത കാഫിർ എന്ന ചിത്രമാണ് പ്രദർശിപ്പിക്കുക .കലാഭവനിൽ ഉച്ചക്ക് 12 നാണ് പ്രദർശനം. താടിയുള്ളവരെ ഭയപ്പെടുന്ന ഗൃഹനാഥന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .സമൂഹിക ബന്ധമില്ലാതെ ജീവിക്കുന്ന മധ്യവസ്കൻ താടിയുള്ളവരോട് ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത് . താടി വെച്ച് നടക്കുന്നവരെല്ലാം ബോംബ് വെക്കുന്നവരാണെന്ന ചിന്താഗതിയുള്ള രഘുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ചിത്രം […]

Read More
 രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും.മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും.മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം

27 ാമത് ഐ.എഫ്.എഫ്.കെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും .വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന […]

Read More
 രാജ്യാന്തര മേള :പാസ് വിതരണം തുടങ്ങി

രാജ്യാന്തര മേള :പാസ് വിതരണം തുടങ്ങി

രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ പ്രവർത്തനം ആരംഭിച്ചു.മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. നടി ആനി ആദ്യ പാസ് ഏറ്റുവാങ്ങി. ലഹരി വിരുദ്ധ സന്ദേശം പതിപ്പിച്ച ആദ്യ ഡെലിഗേറ്റ് കിറ്റ് മന്ത്രി എം ബി രാജേഷ് നടൻ ഗോകുൽ സുരേഷിന് കൈമാറി . ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് അധ്യക്ഷനായി .സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ് ,സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ ,ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി […]

Read More
 78 ചിത്രങ്ങൾ ,50 ലധികം രാജ്യങ്ങൾ; ലോകസിനിമാ വിഭാഗത്തിൽ വനിതകളുടെ ആധിപത്യം

78 ചിത്രങ്ങൾ ,50 ലധികം രാജ്യങ്ങൾ; ലോകസിനിമാ വിഭാഗത്തിൽ വനിതകളുടെ ആധിപത്യം

സമകാലിക ജീവിതവൈവിധ്യങ്ങളുടെ നേർക്കാഴ്ച്ചയൊരുക്കുന്ന ലോകസിനിമാ വിഭാഗത്തിൽ ഇക്കുറി വനിതകളുടെ ആധിപത്യം . ഈ വിഭാഗത്തിലെ 78 സിനിമകളിൽ 25 ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണ് .50 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ലോക സിനിമാ വിഭാഗത്തിൽ കാൻ ,ടൊറോന്റോ തുടങ്ങിയ മേളകളിൽ ജനപ്രീതി നേടിയ ചിത്രങ്ങളും ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ചിത്രങ്ങളും ഉൾപ്പെടുന്നുണ്ട് . ലോക പ്രശസ്ത ഫ്രഞ്ച് സംവിധായകരായ മിയ ഹാൻസെൻ ലൗ ,ആലിസ് ദിയോപ് ,താരിഖ് സലെ, ജർമ്മൻ സംവിധായിക സെൽസൻ എർഗൻ , […]

Read More
 പ്രേക്ഷകരുടെ നെഞ്ചിടിപ്പിന് വേഗത കൂട്ടാൻ മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ സാത്താൻസ് സ്ലേവ്സ് 2

പ്രേക്ഷകരുടെ നെഞ്ചിടിപ്പിന് വേഗത കൂട്ടാൻ മിഡ്നൈറ്റ് സ്ക്രീനിങ്ങിൽ സാത്താൻസ് സ്ലേവ്സ് 2

പേടി ആസ്വദിക്കാനുള്ള പ്രേക്ഷക താല്‍പ്പര്യം മുൻനിറുത്തി ഇത്തവണ രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങിൽ ഇന്തോനേഷ്യൻ ചിത്രം സാത്താൻസ് സ്ലേവ്സ് 2 കമ്മ്യൂണിയൻ പ്രദർശിപ്പിക്കും.2017 ൽ പുറത്തിറങ്ങിയ സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്സിലാണ് ചിത്രീകരിച്ചി രിക്കുന്നത് .ഹൊറർ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അൻവറാണ് ചിത്രത്തിന്റെ സംവിധായകൻ. വർഷങ്ങൾക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്ലാറ്റിലേക്ക് താമസം മാറ്റുന്നു. അയൽക്കാർ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ […]

Read More
 പ്രണയത്തിലെ നിയമക്കുരുക്കുകളുമായി പനാഹിയുടെ നോ ബിയേഴ്സ്

പ്രണയത്തിലെ നിയമക്കുരുക്കുകളുമായി പനാഹിയുടെ നോ ബിയേഴ്സ്

ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫർ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്സ് രാജ്യാന്തര ചലച്ചിത്ര മേളയിൽ. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്. ചിക്കാഗോ മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ നോ ബിയേഴ്സിൽ ജാഫർ പനാഹി മുഖ്യവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്വാതന്ത്രാവിഷ്കാരങ്ങൾക്ക് ഇറാൻ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് 2010 ൽ ഇദ്ദേഹത്തെ ഭരണകൂടം ആറുവർഷത്തേക്കു തടങ്കലിലാക്കിയിരുന്നു .സിനിമാ നിർമ്മാണത്തിനും സ്വാതന്ത്യ പ്രതികരണത്തിനും വിലക്ക് നേരിടുന്ന പനാഹി ഒളിക്യാമറ […]

Read More