ഇറാനിലെ നവതരംഗ സിനിമാ രംഗത്തെ പ്രമുഖനായ ജാഫർ പനാഹിയുടെ പുതിയ ചിത്രം നോ ബിയേഴ്സ് രാജ്യാന്തര ചലച്ചിത്ര മേളയിൽ. രണ്ടു കമിതാക്കളുടെ സമാന്തര പ്രണയകഥ പ്രമേയമാക്കിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനമാണ് മേളയിലേത്.

ചിക്കാഗോ മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ നോ ബിയേഴ്സിൽ ജാഫർ പനാഹി മുഖ്യവേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. സ്വാതന്ത്രാവിഷ്കാരങ്ങൾക്ക് ഇറാൻ ഏർപ്പെടുത്തിയ വിലക്കിനെ തുടർന്ന് 2010 ൽ ഇദ്ദേഹത്തെ ഭരണകൂടം ആറുവർഷത്തേക്കു തടങ്കലിലാക്കിയിരുന്നു .സിനിമാ നിർമ്മാണത്തിനും സ്വാതന്ത്യ പ്രതികരണത്തിനും വിലക്ക് നേരിടുന്ന പനാഹി ഒളിക്യാമറ ഉൾപ്പടെ ഉപയോഗപ്പെടുത്തിയാണ് നോ ബിയേഴ്സ് ചിത്രീകരിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ വീറ്റ് ഹെൽമർ ജൂറി ചെയർമാൻ

രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താ രാഷ്ട്ര മത്സരവിഭാഗത്തിൽ ജർമ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമർ ജൂറി ചെയർമാനാകും. ഗ്രീക്ക് ചലച്ചിത്രകാരിയായ അഥീന റേച്ചൽ ത്സംഗാ രി,ഉറുഗ്വേൻ ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ അൽവാരോ ബ്രക്നർ , അർജന്റീനിയൻ താരം നഹുവൽ പെരെസ് ബിസ്കയാർട്ട് ,2014 ലെ കോർട്ട് എന്ന മറാത്തി ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവരാണ് ജൂറി അംഗങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *