ഇപ്പോൾ ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹപ്രവർത്തകർ മാത്രം; ആർ അശ്വിൻ
ഇപ്പോളത്തെ ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്നും ഉള്ളത് മുഴുവൻ സഹപ്രവർത്തകർ മാത്രമാണെന്നും സ്പിന്നർ ആർ അശ്വിൻ. എല്ലാവരും അവരവരുടെ വളർച്ചക്ക് വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും അശ്വിൻ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഈ കാലത്ത് എല്ലാവരും സഹപ്രവർത്തകരാണ്. നേരത്തെ, ടീമിലുള്ളവർ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ സഹപ്രവർത്തകരാണ്. അത് തമ്മിൽ വലിയ അന്തരമുണ്ട്. അടുത്തിരിക്കുന്നയാളെക്കാൾ സ്വയം വളർച്ചയാണ് എല്ലാവരുടെയും ലക്ഷ്യം. ‘എന്താണ് വിശേഷം?’ എന്ന് ചോദിക്കാനൊന്നും ആർക്കും സമയമില്ല. സത്യത്തിൽ, പങ്കുവെക്കുമ്പോഴാണ് ക്രിക്കറ്റ് മെച്ചപ്പെടുന്നതെന്ന് എനിക്ക് തോന്നുന്നു. സഹതാരത്തിൻ്റെ […]
Read More