ഐസൊലേഷന്‍ പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; പരിശീലനം പുനരാരംഭിച്ചു
പൂര്‍ണ തോതില്‍ പരിശീലനം പുനരാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. കളിക്കാരില്‍ ഭൂരിഭാഗം പേരും ഐസൊലേഷനില്‍ നിന്ന് പുറത്തുവന്നു. ക്യാമ്പിലെ കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയിരുന്നില്ല. നിലവില്‍ വിദേശ താരങ്ങളടക്കമുള്ളവര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 12ന് ഒഡീഷക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ കൊവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമൊക്കെ ഐസൊലേഷനില്‍ പ്രവേശിച്ചു. ക്ലബില്‍ കൊവിഡ് ബാധ രൂക്ഷമായിരുന്നു എന്നാണ് വിവരം. […]
Read More