ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതിയിൽ ഇന്നും വാദം തുടരും. യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹർജികളെ പിന്തുണച്ചുള്ള തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ വാദങ്ങൾ പൂർത്തിയായിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദമടക്കം ഇനി പൂർത്തിയാകാനുണ്ട്.

വാദത്തിനിടെ സാമൂഹിക പരിഷ്കരണത്തിന്റെ പേരിൽ ഒരാൾക്കും മതത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരം തെറ്റാണെന്ന് പറയുക കോടതിക്ക് ബുദ്ധിമുട്ടാണന്നും വ്യക്തമാക്കിയിരുന്നു. സംസ്ഥാന സർക്കാരിന്റെ വാദമടക്കം കോടതിയിൽ ഇനി പൂർത്തിയാകാനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *