ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ജെഎംഎം നേതാവ് ചംപയ് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലെ ദർബാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ സി പി രാധാകൃഷ്ണൻ സത്യവാചകം ചൊല്ലികൊടുത്തു. ഹേമന്ത് സോറൻ ഇ ഡി അറസ്റ്റിനെ തുടർന്ന് രാജി വെച്ച പശ്ചാത്തലത്തിലാണ് ചംപയ് ജാർഖണ്ഡിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസമാണ് ചംപയ് സോറന്‍റെ സത്യപ്രതിജ്ഞ.67 കാരനായ ചംപയ് സോറൻ ജാര്‍ഖണ്ഡിന്റെ 12-ാമത് മുഖ്യമന്ത്രിയാണ്. ആദിവാസി-പിന്നാക്ക വിഭാഗങ്ങളിൽ സ്വാധീനമുള്ള നേതാവാണ് സോറൻ. ഹേമന്ത് സോറന്‍ […]
Read More