ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ജോസ് കെ മാണി എം പിക്ക് കൊവിഡ്. കൊവിഡ് പരിശോധനയില്‍ പോസിറ്റീവായതിനാല്‍ ആശുപത്രിയിലേക്കു മാറിയിരിക്കുകയാണെന്ന് ജോസ് കെ മാണി പറഞ്ഞു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. രോഗ ബാധിതനായതിനാല്‍ പൊതു പരിപാടികളെല്ലാം ഒഴിവാക്കേണ്ടി വന്നിരിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കട്ടെയെന്നും ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.

Read More
 രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു;വിജയമുറപ്പിച്ച് ജോസ് കെ മാണി ;വോട്ടെണ്ണൽ വൈകിട്ട് അഞ്ചിന്

രാജ്യസഭ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു;വിജയമുറപ്പിച്ച് ജോസ് കെ മാണി ;വോട്ടെണ്ണൽ വൈകിട്ട് അഞ്ചിന്

രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണിയും യുഡിഎഫ് സ്ഥാനാർത്ഥിയായി ശൂരനാട് രാജശേഖരനുമാണ് മത്സരിക്കുന്നത്. നിയമസഭയിലെ അംഗബലത്തിന്റെ പശ്ചാത്തലത്തില്‍ ജോസ് കെ മാണി വിജയം ഉറപ്പിച്ച് കഴിഞ്ഞു. നിലവിൽ ഭരണകക്ഷിയായ എൽഡിഎഫിന് 99 ഉം യുഡിഎഫിന് 41 ഉം അംഗങ്ങളാണ് ഉള്ളത്.71 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ഥിയായിരിക്കും വിജയി. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് നാലു മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചു മണിയ്ക്കായിരിക്കും വോട്ടെണ്ണല്‍ ആരംഭിക്കുക. കോവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്ന എംഎല്‍എമാര്‍ക്കും വോട്ട് […]

Read More
 ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!!!

ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!!!

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നുവെന്ന വാർത്തകൾ വന്നതിന് പുറമെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജോസ് യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് വന്നപ്പോൾ രാജിവച്ചതിനെ തുടർന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. ഇതിനെയാണ് രാഹുൽ പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു […]

Read More
 കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്

കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്

ജോസ് കെ മാണി രാജിവച്ച ഒഴിവിലേക്കുള്ള രാജ്യസഭാ സീറ്റീലേക്കുളള തെരഞ്ഞെടുപ്പ് നവംബർ 29ന്. . നവംബർ 9ന് വിജ്ഞാപനമിറങ്ങും. വോട്ടെണ്ണലും അതേദിവസം നടക്കും. 16ന് നാമനിർദേശ പത്രികാ സമർപണം. ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പ് നടത്താൻ ഇലക്ഷൻ കമ്മിഷനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ. സുനിൽ കുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരി 11 നാണ് ജോസ് കെ. മാണി രാജിവച്ചത്.

Read More
 ‘ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ല, മുഴുവന്‍ സമയ അംഗമാവാനില്ലെന്ന് ജോസ് കെ മാണിയെ അറിയിച്ചു’; വിവാദങ്ങളില്‍ പ്രതികരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

‘ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ല, മുഴുവന്‍ സമയ അംഗമാവാനില്ലെന്ന് ജോസ് കെ മാണിയെ അറിയിച്ചു’; വിവാദങ്ങളില്‍ പ്രതികരിച്ച് സന്തോഷ് ജോര്‍ജ് കുളങ്ങര

സന്തോഷ് ജോര്‍ജ് കുളങ്ങരയെ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗമായി നിയമിച്ചതില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര. ഒരു പാര്‍ട്ടിയിലും അംഗത്വമെടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ആസൂത്രണ ബോര്‍ഡ് അംഗമാകുന്നതിനെക്കുറിച്ച് ചോദിച്ച് ജോസ്.കെ മാണി വിളിച്ചിരുന്നു, മുഴുവന്‍ സമയ അംഗമാകാനാകില്ലെന്ന് അറിയിച്ചുവെന്നും ടൂറിസം മേഖലയില്‍ പരിചയമുള്ളവരെയായിരുന്നു വേണ്ടത് എന്നും സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞു. ”ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ല. ഏതെങ്കിലും പാര്‍ട്ടികള്‍ തന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടാകാം. ആസൂത്രണ ബോര്‍ഡ് അംഗമാകുന്നതിനെക്കുറിച്ച് […]

Read More
 മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്; പണം കൈമാറി ജോസ് കെ മാണി

മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്; പണം കൈമാറി ജോസ് കെ മാണി

സംസ്ഥാന സര്‍ക്കാര്‍ കൊവിഡ്- 19 വാക്സിൻ സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ വാക്സിന്‍റെ വിലയായി ദുരിതാശ്വാസ നിധിയിലേയ്ക്ക് ജനങ്ങൾ സംഭാവന ചെയ്യാൻ ആരംഭിച്ചിരുന്നു. ഔദ്യോഗികമായി ഒരു ആഹ്വാനവുമില്ലാതെയായിരുന്നു വാക്സിൻ ചലഞ്ച് കേരളം ഏറ്റെടുത്തത്. സോഷ്യൽ മീഡിയ വഴി ആരംഭിച്ച പ്രചരണം ആളുകൾ ഏറ്റെടുത്തതോടെ ഇത് ദേശീയ ശ്രദ്ധനേടുകയും ചെയ്തു. ഇപ്പോഴിതാ കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണിയും വാക്സിൻ ചലഞ്ചിൽ പങ്കെടുത്തിരിക്കുകയാണ്. മകളുടെ വിവാഹത്തിന് മാറ്റിവെച്ച തുകയിൽ നിന്നാണ് അദ്ദേഹം സംഭാവന ചെയ്തിരിക്കുന്നത്. മകളുടെ […]

Read More
 സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമര്‍ശിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമര്‍ശിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ്-എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐക്കെതിരായി വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത വ്യാജമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ വാര്‍ത്തയ്ക്ക് പിന്നിൽ. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി തെരെഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചെന്നാണ് സ്റ്റിയറിംഗ് കമ്മറ്റി വിലയിരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ്-എം മത്സരിച്ച എല്ലാ സീറ്റുകളിലും സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ പിന്തുണ ഉണ്ടായി. സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനത്തില്‍ […]

Read More
 പാലായിൽ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ല; ജോസ് കെ മാണി

പാലായിൽ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ല; ജോസ് കെ മാണി

കോട്ടയം പാലായില്‍ ഫോട്ടോ ഫിനിഷ് ഉണ്ടാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ജോസ് കെ മാണി. ഇടതു മുന്നണി വ്യക്തമായ ഭൂരിപക്ഷം നേടി വിജയിക്കും.കേരളത്തില്‍ ഇടതു മുന്നണിക്ക് അനുകൂലമായ സാഹചര്യം തന്നെയാണ് ഉള്ളത് . തനിക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പ്രതികരിച്ചു. അതേസമയം പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വോട്ട് ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പറഞ്ഞു. മദ്യവും പണവും ഒഴുക്കി വോട്ട് […]

Read More
 ‘കുലംകുത്തിയെ തിരിച്ചറിയണം;ജോസ് കെ മാണിക്കെതിരെ പാലായിൽ പോസ്റ്റർ ;തമ്മിലടി വ്യക്തിപരമെന്ന് ജോസ് കെ മാണി

‘കുലംകുത്തിയെ തിരിച്ചറിയണം;ജോസ് കെ മാണിക്കെതിരെ പാലായിൽ പോസ്റ്റർ ;തമ്മിലടി വ്യക്തിപരമെന്ന് ജോസ് കെ മാണി

പാലാ നഗരസഭയിൽ കഴിഞ്ഞ ദിവസം നടന്ന കയ്യാങ്കളിക്ക് പിന്നാലെ ജോസ് കെ മാണിക്കെതിരെ പാലാ നഗരത്തിൽ പോസ്റ്റര്‍. ജോസ് കെ മാണി കുലം കുത്തിയാണെന്നാണ് പോസ്റ്ററുകള്‍. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഇത് ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തു. സേവ് സിപിഐഎം ഫോറത്തിന്റെ പേരിലാണ് പാലാ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്. അതെ സമയം വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിലാണ് തമ്മിലടിയെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. അല്ലാതെ സിപിഐഎമ്മുമായി യാതൊരു പ്രശ്‌നമില്ലെന്നും ജോസ് കെ മാണി […]

Read More
 ലവ് ജിഹാദ് പ്രസ്താവന;മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായം; ജോസ് കെ. മാണി

ലവ് ജിഹാദ് പ്രസ്താവന;മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായം; ജോസ് കെ. മാണി

ലവ് ജിഹാദ് പരാമർശത്തിൽ തിരുത്തുമായി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി. മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായമെന്ന് ജോസ് കെ. മാണി പറഞ്ഞു. വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദം കൊണ്ട് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞത്. ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നുമായിരുന്നു ജോസ് കെ.മാണിയുടെ ആദ്യ പ്രതികരണം .പ്രസ്താവന വിവാദമാവുകയും […]

Read More