സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തും; ജൂൺ ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടക്കും
സ്‌കൂൾ പ്രവേശനോത്സവം ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. ജൂൺ ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യഭ്യാസ മന്ത്രി എന്നിവർ പങ്കെടുക്കും. രണ്ട് തലങ്ങളിലായാണ് പ്രവേശനോത്സവം നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനൽ വഴി ഉദ്ഘാടനം നിർവഹിക്കും. 11 മണിക്ക് വെർച്വലായി സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും. തുടക്കത്തിൽ ഡിജിറ്റൽ ക്ലാസും തുടർന്ന് സംവാദ രീതിയിലും ക്ലാസ് നടത്താൻ ആലോചനയുണ്ട്. […]
Read More