കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം

കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യന്‍ വംശജ കല്‍പന ചൗള ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കല്‍പന മരണമടഞ്ഞത്. നാസയുടെ സ്പേസ് ഷട്ടിലായ കൊളംബിയ ടെക്സാസിലെ ആകാശത്ത് കത്തിയമര്‍ന്നപ്പോള്‍ കല്‍പനയടക്കം ഏഴ് ബഹിരാകാശ സഞ്ചാരികള്‍ ഓര്‍മ്മയായെങ്കിലും നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി കല്‍പന ഇപ്പോഴും ജനഹൃദയങ്ങളില്‍ ജ്വലിച്ചു നില്‍ക്കുന്നു. ഹരിയാനയിലെ കര്‍ണാലിലെ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍പ്പിറന്ന കല്‍പന ചൗള സ്വപ്നം കണ്ടത് ആകാശയാത്രകളായിരുന്നു. അച്ഛനൊപ്പം അവര്‍ പ്രദേശത്തെ ഫ്ളെയിങ് […]

Read More