ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവെച്ചു; നടപടികള്‍ നിര്‍ത്തിയത് പ്രതിഷേധം കനത്തതോടെ
ലക്ഷദ്വീപിലെ കാവരത്തി ദ്വീപില്‍ റവന്യൂ വകുപ്പ് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നത് നിര്‍ത്തി വെച്ചു. റവന്യൂ ഉദ്യോഗസ്ഥര്‍ സ്വകാര്യ ഭൂമിയില്‍ സ്ഥാപിച്ച കൊടികള്‍ നീക്കി. ഭൂവുടമകളെ അറിയിക്കാതെയായിരുന്നു സ്ഥലം ഏറ്റെടുപ്പ്. ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് നടപടികള്‍ നിര്‍ത്തിയത്. ഭൂമി ഏറ്റെടുക്കല്‍ താത്കാലികമായി നിര്‍ത്തിയത് പ്രതിഷേധം തണുപ്പിക്കാനാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രക്ഷോഭം ശക്തമാക്കുമെന്നും ദ്വീപ് ജനത പ്രതികരിച്ചു. വിവാദമായ ഭരണ പരിഷ്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അഡ്മിനിട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയതിന്റെ അടുത്ത ദിവസമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. […]
Read More