കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസില്‍ പരാതി നല്കി അന്‍സിബ ഹസന്. കാന്‍ ചാനല്‍ മീഡിയ’ ഇന്‍സ്റ്റഗ്രാം പേജിലൂടെ അന്‍സിബക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. കാന്‍ ചാനല്‍ ഉടമ സുകുമാര്‍ ലക്ഷ്മിപ്രിയ , ശ്വേത മേനോന് എന്നിവര്‍ക്കെതിരെയാണ് പരാതി.
അതേസമയം അന്‍സിബയും ടിനി ടോമും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഒത്തുതീര്‍പ്പിനായി അമ്മ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ രമേഷ് പിഷാരടിയാണ് ഇടപെട്ടത്.
അമ്മ അംഗങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഡ്ഹോക് കമ്മിറ്റി ഇടപെട്ടത്. കണ്‍വീനര്‍ തന്നെയായ രമേഷ് പിഷാരടി ടിനി ടോമിനോടും അന്‍സിബ ഹസനോടും സംസാരിച്ചെങ്കിലും ഒത്തുതീര്‍പ്പില്‍ എത്താനായില്ല. ഇത്തരം പരാതികളുമായി വരില്ലെന്ന് അന്‍സിബ എഴുതി കൊടുക്കണമെന്ന് ടിനി ടോം ആവശ്യപ്പെട്ടു. പരാതിക്കാരി തന്നെ ഖേദം പ്രകടിപ്പിക്കണം എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമെന്നും നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും അന്‍സിബ മറുപടി നല്കി. സുപ്രിംകോടതി വരെ കേസ് നടത്താന്‍ തയാറാണെന്നുമാണ് അന്‍സിബയുടെ നിലപാട്.
