കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനവും എംഎൽഎമാരുടെ സത്യപ്രതിജ്ഞയും പുരോഗമിക്കവേ കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്ത് മഞ്ചേശ്വരം എംഎൽഎ . എ കെ എം അഷ്റഫ് ആണ് കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. പ്രോടെം സ്പീക്കർ പി ടി എ റഹീമിനു മുന്പാകെയാണ് സത്യപ്രതിജ്ഞ നടക്കുന്നത്. കഴിഞ്ഞ നിയമസഭയിൽ അംഗങ്ങളായിരുന്ന 75 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12-ാം തവണ തുടർച്ചയായി സഭയിലെത്തുന്ന ഉമ്മൻചാണ്ടിയാണ് സീനിയർ. 53 പേർ പുതുമുഖങ്ങളാണ്. കോവിഡ് ബാധിതരായ യു പ്രതിഭ, കെ ബാബു, […]
Read More