കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച കേസ്; ഗവർണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചതിനെതിരായ കേസില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. സെനറ്റ് അംഗങ്ങള്‍ക്കെതിരായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഗവര്‍ണറുടെ നടപടി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ച് വ്യക്തമാക്കി. പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന കാരണത്താലാണ് കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പിന്‍വലിച്ചത്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നായിരുന്നു […]
Read More