ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും.

ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം; 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും.

തിരുവനന്തപുരം: റേഷൻ കാർഡ് അടിസ്ഥാനമാക്കി ഓണക്കിറ്റ് രണ്ട് വിഭാഗത്തിന് മാത്രം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എ എ വൈ ,മഞ്ഞക്കാർഡ് ഉളവർക്ക് മാത്രം ഓണക്കിറ്റ് നൽകാനാണ് മന്ത്രി സഭാ യോ​ഗം തീരുമാനിച്ചിരിക്കുന്നത്. 5.8 ലക്ഷം പേർക്ക് ഓണക്കിറ്റ് ലഭിക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ടവ സംബന്ധിച്ച് പ്രത്യേക യോഗം ചേർന്ന് തീരുമാനമെടുക്കും. മുൻവർഷം എല്ലാ വിഭാഗങ്ങൾക്കും കിറ്റ് നൽകിയിരുന്നു.

Read More
 എഐ കാമറ: കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്‌ട്രയും

എഐ കാമറ: കേരളത്തെ മാതൃകയാക്കാൻ മഹാരാഷ്‌ട്രയും

തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്‌ക്കാൻ ലക്ഷ്യമിട്ട്‌ ‘സേ‌ഫ്‌ കേരള’ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച എഐ കാമറ സംവിധാനം മാതൃകയാക്കാൻ മഹാരാഷ്‌ട്രയും. മഹാരാഷ്‌ട്ര ട്രാൻസ്‌പോർട്ട് കമീഷണർ വിവേക് ഭിമാൻവറുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച സംസ്ഥാനത്ത് എത്തി. കെൽട്രോൺ ആസ്ഥാനത്ത് എത്തിയ സഘം സിഎംഡി എൻ നാരായണമൂർത്തി, അഡീഷണൽ ട്രാൻസ്‌പോർട്ട് കമീഷണർ പ്രമോജ് ശങ്കർ എന്നിവരുമായി ചർച്ച നടത്തി. തുടർന്ന് തിരുവനന്തപുരത്തുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിൽ സ്റ്റേറ്റ് കൺട്രോൾ റൂം സന്ദർശിച്ച് പദ്ധതിയുടെ സാങ്കേതികവശങ്ങൾ മനസ്സിലാക്കി. മഹാരാഷ്‌ട്രയിലെ വിവിധ നഗരങ്ങളിൽ […]

Read More
 ‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും’:വി.ശിവൻകുട്ടി

‘കേന്ദ്രം ഒഴിവാക്കിയ പാഠഭാഗങ്ങൾ പഠിപ്പിക്കും’:വി.ശിവൻകുട്ടി

തിരുവനന്തപുരം∙ കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ വിദ്യാർഥികളെ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ ഓണാവധി കഴിഞ്ഞ ഉടനെ സ്കൂളിലെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘‘രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ വധം സംബന്ധിച്ച ഭാഗങ്ങൾ, ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തെ കാര്യങ്ങൾ സംബന്ധിച്ചത്, ഗുജറാത്ത് കലാപം ഇങ്ങനെയുള്ള കുറേ വിഷയങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേരളത്തിലെ കരിക്കുലം കമ്മറ്റി ചർച്ച ചെയ്തു. ഈ കരിക്കുലം കമ്മിറ്റി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. ഒഴിവാക്കപ്പെട്ട […]

Read More
 സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നതായി കണക്കുകൾ

സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറയുന്നതായി കണക്കുകൾ

നിലമ്പൂർ : സംസ്ഥാനത്ത് നാട്ടാനകളുടെയും കാട്ടാനകളുടെയും എണ്ണം കുറഞ്ഞുവരുന്നതായി കണക്കുകൾ. വനവകുപ്പിന്റെ മേൽനോട്ടത്തിൽ 2018 നവംബർ 29ന് പൂർത്തിയാക്കിയ സെൻസെസ് പ്രകാരം 521 നാട്ടാനകളാണ് സംസ്ഥാനത്തുണ്ടായിരുന്നത്. 2023 മാർച്ചിലെ കണക്ക് പ്രകാരം അവശേഷിക്കുന്നത് 430 നാട്ടാനകൾമാത്രം. 91 നാട്ടാനകൾ അഞ്ച് വർഷംകൊണ്ട് ചരിഞ്ഞു. 2017ലെ കാട്ടാന സെൻസെസിലെ ബ്ലോക്ക് തിരിച്ചുള്ള (ഭൂപ്രദേശം അടിസ്ഥാനപ്പെടുത്തിയുള്ളത്‌) കണക്ക് പ്രകാരം 3322 കാട്ടാനകളും ഡങ്ങ് കൗണ്ട് (പിണ്ഡങ്ങളുടെ എണ്ണം തിരിച്ചുള്ള) കണക്ക്‌ പ്രകാരം 5706 കാട്ടാനകളുമുണ്ടായിരുന്നു. 2023ലെ ബ്ലോക്കുകൾ തിരിച്ചുള്ള കണക്ക്‌ […]

Read More
 ആവേശതുഴയെറിയാൻ ; നെഹ്‌റു ട്രോഫി വള്ളംകളി നാളെ

ആവേശതുഴയെറിയാൻ ; നെഹ്‌റു ട്രോഫി വള്ളംകളി നാളെ

69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങൾ പൂർണം. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ അഞ്ചു മന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സതേൺ എയർ കമാന്റിങ് ഇൻ ചീഫ് എന്നിവരും ജില്ലയിലെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും പങ്കെടുക്കും ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ 20 ഡിവൈഎസ്പി, 50 ഇൻസ്‌പെക്ടർ, 465 എസ്ഐ എന്നിവരുൾപ്പടെ രണ്ടായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ, ട്രാഫിക് വിന്യസിക്കും.പുന്നമട […]

Read More
 അവയവമാറ്റ ആശുപത്രി ആഗോള ടെൻഡർ അടുത്തയാഴ്‌ച ; കിഫ്‌ബിയിൽനിന്നും 500 കോടി

അവയവമാറ്റ ആശുപത്രി ആഗോള ടെൻഡർ അടുത്തയാഴ്‌ച ; കിഫ്‌ബിയിൽനിന്നും 500 കോടി

കോഴിക്കോട്‌: സംസ്ഥാന സർക്കാർ 500 കോടി ചെലവഴിച്ച്‌ കോഴിക്കോട്ട്‌ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ ആഗോള ടെൻഡർ അടുത്തയാഴ്‌ച. പ്രോജക്ട്‌ കൺസൾട്ടന്റായ എച്ച്‌എൽഎൽ ഇൻഫ്രാടെക്‌ സർവീസ്‌(എച്ച്‌ഐടിഇഎസ്‌)ആണ്‌ പദ്ധതിക്കായി മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്‌. ലോകനിലവാരമുള്ള കെട്ടിടത്തിന്റെ ആർകിടെക്‌ച‌റൽ കൺസൾട്ടന്റിനെ നിയമിക്കാനാണ്‌ ആഗോള ടെൻഡർ ക്ഷണിക്കുന്നത്‌. കിഫ്‌ബി ഫണ്ടിൽനിന്നാണ്‌ അവയവമാറ്റത്തിനും ഗവേഷണത്തിനുമായുള്ള ബൃഹത്‌ പദ്ധതിക്ക്‌ പണം കണ്ടെത്തുക. ചേവായൂർ ചർമരോഗാശുപത്രിയിലെ 25 ഏക്കറിൽ രണ്ടുവർഷത്തിനകം സ്ഥാപനം ഉയരും. കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പിഎംഎസ്‌എസ്‌വൈ സൂപ്പർ സ്പെഷ്യാലിറ്റി സമുച്ചയത്തിൽ […]

Read More
 സംസ്ഥാനത്ത് മഴ ലഭ്യതയിൽ വൻ കുറവ്

സംസ്ഥാനത്ത് മഴ ലഭ്യതയിൽ വൻ കുറവ്

കൊച്ചി: സംസ്ഥാനത്ത് മഴ ലഭ്യത തീരെ കുറവാണെന്ന് റിപ്പോർട്ട്. ഓഗസ്റ്റിൽ ആകെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 88% കുറവുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 45 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക് നീങ്ങുന്നു എന്നാണ് സൂചന. ഇന്നലെ വരെയുള്ള കണക്കുകളാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പ്രസിദ്ധീകരിച്ചത്. ഓഗസ്റ്റ് 1 മുതൽ 9 വരെ കേരളത്തിൽ ശരാശരി ലഭിക്കേണ്ടിയിരുന്നത് 160.8 mm മഴയാണ്. എന്നാൽ ഇക്കാലയളവിൽ കിട്ടിയത് […]

Read More
 കേരള-തമിഴ്നാട് അതിർത്തിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവ പിടിയില്‍

കേരള-തമിഴ്നാട് അതിർത്തിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കടുവ പിടിയില്‍

കേരള തമിഴ്നാട് അതിർത്തി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ തമിഴ്നാട് വനവകുപ്പ് പിടികൂടി. കഴിഞ്ഞ മാസം മൂന്നിനാണ് ചിറ്റാർ സിലോൺ കോളനിയിൽ ആദ്യമായി കടുവയുടെ ആക്രമണമുണ്ടായത്. ഇതുവരെ ജനവാസമേഖലയിൽ നിന്ന് 13 ആടുകളേയും ഒരു പശുവിനെയും കടുവ കൊന്ന് തിന്നു. ആക്രമണത്തിൽ നിരവധി കന്നുകാലികൾക്ക് പരിക്കേറ്റു. കന്നുകാലികളുടെ നിലവിളി കേട്ട് നാട്ടുകാർ കൂടുമ്പോൾ കടുവ രക്ഷപ്പെടുകയായിരുന്നു പതിവ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടർമാരും കടുവയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ല.കഴിഞ്ഞ ദിവസം കേരള തമിഴ്നാട് […]

Read More
 ‘കേരളയല്ല; കേരളം’ പ്രമേയം പാസാക്കി നിയമസഭ

‘കേരളയല്ല; കേരളം’ പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമധേയം ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള പ്രമേയം നിയമസഭ ഏകകണ്ഠമായി പാസാക്കി. ‘കേരളം’ എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്ന ചട്ടം 118 പ്രകാരമുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. പേര് ഭേദഗതിപ്പെടുത്തുന്നതിനുവേണ്ട അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ‘നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയില്‍ കേരളം എന്നാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ 1-നാണ്. കേരളപ്പിറവി ദിനവും നവംബര്‍ 1-നാണ്. മലയാള […]

Read More
 സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം യാത്രാ നിരക്കിൽ ഇളവ്; നിലപാടിലുറച്ച് കെഎസ്ആര്‍ടിസി

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രം യാത്രാ നിരക്കിൽ ഇളവ്; നിലപാടിലുറച്ച് കെഎസ്ആര്‍ടിസി

കൊച്ചി: അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാനിരക്കിൽ 30 ശതമാനം കണ്‍സഷന്‍ നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ച് കെഎസ്ആര്‍ടിസി. നിരക്കില്‍ ഇളവ് നല്‍കാനാവില്ലെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കുകയും തീരുമാനത്തിന് ഹൈക്കോടതി ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെടുകയുംചെയ്തു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമല്ല. സര്‍ക്കാര്‍ നയമമനുസരിച്ചാണ് കണ്‍സഷന്‍ നല്‍കുന്നത്. സ്വശ്രയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരാന്‍ ബാധ്യതയില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മാത്രമേ നിരക്ക് ഇളവ് നല്‍കാന്‍ കഴിയൂ. വന്‍ തുക തലവരിപ്പണം നല്‍കുന്നവര്‍ക്ക് […]

Read More