അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത;കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു

അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത;കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു

അടൂര്‍ പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി 11.30ന് കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം […]

Read More
 സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം;ചർച്ച കൂടാതെയാണ് വില കൂട്ടിയത്, ബഹളമയമായി നിയമസഭ

സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം;ചർച്ച കൂടാതെയാണ് വില കൂട്ടിയത്, ബഹളമയമായി നിയമസഭ

സപ്ലൈകോ വിലവർധനവ് നിയമസഭയിലുന്നയിച്ച് പ്രതിപക്ഷം. സഭ സമ്മേളിക്കുമ്പോൾ വില കൂട്ടിയത് സഭയോടുള്ള അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച കൂടാതെയാണ് വില കൂട്ടിയത്. വില കൂട്ടില്ലെന്ന് വാക്ക് കൊടുത്താണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതെന്നും സതീശൻ പറഞ്ഞു. വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രം​ഗത്തെത്തിയതോടെ സതീശനെ തടസപ്പെടുത്തി കൊണ്ട് ഭരണപക്ഷം രം​ഗത്തെത്തുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ അം​ഗങ്ങൾ പ്ലക്കാർഡുമായി പ്രതിഷേധിച്ചു.നടുത്തളത്തിലിറങ്ങി സ്പീക്കറുടെ അടുത്തെത്തിയാണ് പ്രതിഷേധിച്ചത്. ഭരണപക്ഷവും സീറ്റിൽ നിന്ന് എഴുന്നേറ്റതോടെ സഭയിൽ […]

Read More
 നേത്ര പരിശോധന ക്യാമ്പുമായി പ്രിയദർശിനി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

നേത്ര പരിശോധന ക്യാമ്പുമായി പ്രിയദർശിനി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്

പ്രിയദർശിനി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പെരുവഴിക്കടവിന്റെ നേതൃത്വത്തിൽ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.സംസ്കാര സാഹിതി കുന്ദമംഗലം നിയോജക മണ്ഡലം ചെയർമാൻ ജിജിത്ത് പൈങ്ങോട്ടുപുറം ഉൽഘാടനം ചെയ്തു. അഭിഷേക് എം അധ്യക്ഷത വഹിച്ചു.പ്രലോബ്‌ എൻ. സ്വാഗതം പറഞ്ഞ ചടങ്ങിൽ നാരായണൻ കരിമ്പനക്കൽ ദിനേശ് കുഴിമ്പാട്ടിൽ എന്നിവർ സംസാരിച്ചു.രൂപേഷ് കുമാർ നന്ദിയും പറഞ്ഞു.ക്യാമ്പിൽ നൂറോളം ആളുകൾ പങ്കെടുത്തു.

Read More
 ‘നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചു’: വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബം

‘നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചു’: വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബം

മാത്തൂരിൽ പൊളിഞ്ഞു വീഴാറായ കൂരയിൽ ഭീതിയോടെ മൂന്നം​ഗ കുടുംബം. ശരീരത്തിന്റെ ഒരു ഭാഗം തളർന്ന കാഴ്ച നഷ്ടപ്പെട്ട ഗംഗാധരനും കുടുംബത്തിനുമാണ് ദുരവസ്ഥ. നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചുവെന്ന് കുടുംബം പറയുന്നു. നവകേരള സദസിലുൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും കുടുംബം പറയുന്നു. രണ്ടു വർഷം മുമ്പാണ് ഗംഗാധരന്റെ ശരീരത്തിന്റെ ഒരു ഭാ​ഗത്തിന്റെ ചലനമറ്റത്. കൂലിപ്പണി ചെയ്തായിരുന്നു മകനുൾപ്പെടെ മൂന്നം​ഗ കുടുംബം ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്. നെൽകൃഷിയായിരുന്നു ഏക വരുമാനം. ചികിത്സക്ക് പണം തികയാതെ […]

Read More
 കണ്ണഞ്ചിപ്പിച്ച് വർണ വിസ്മയം; വെളിച്ച വിരുന്നായി ഡ്രോൺ ഷോ

കണ്ണഞ്ചിപ്പിച്ച് വർണ വിസ്മയം; വെളിച്ച വിരുന്നായി ഡ്രോൺ ഷോ

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വർണ്ണ വിസ്മയങ്ങൾ തീർത്ത ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ച്ചക്കാർക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്.കേരളത്തിൽ തന്നെ ആദ്യമായി നടത്തിയ ഡ്രോൺ പ്രദർശനമാണ്വർണ്ണ കാഴ്ച്ചകളാൽ കണ്ണുകൾക്ക് മുന്നിൽ വിസ്മയങ്ങൾ തീർത്തത്. ബേപ്പൂർ മറീനാ ബീച്ചിൽ അക്ഷമരായി കാത്തുനിന്ന ആയിരങ്ങൾക്ക് മുന്നിൽ രാത്രി 8.47 ഓടെ ഡ്രോണുകൾ പറന്നുയർന്നു. കൈയ്യടികളോടെ ഡ്രോൺവരവിനെ സ്വീകരിച്ച ആയിരങ്ങൾ മൊബൈൽ ക്യാമറകൾ ഉപയോഗിച്ച് ഓരോ ദൃശ്യങ്ങളും ഒപ്പിയെടുത്തു. പതിമൂന്ന് മിനുട്ടുകൾ നീണ്ട […]

Read More
 എൻഐടി കാലിക്കറ്റിന് ബിസിനസ് വേൾഡ് അവാർഡ്

എൻഐടി കാലിക്കറ്റിന് ബിസിനസ് വേൾഡ് അവാർഡ്

കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റിലെ സെന്റർ ഓഫ് എക്‌സലൻസ് ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റിന് (CoELSCM) അഭിമാനകരമായ നേട്ടം. ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ കോംപറ്റീറ്റീവ്‌നസ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിലാണ് സെന്റർ സപ്ലൈ ചെയിൻ വിദ്യാഭ്യാസവും വികസനവും എന്ന വിഭാഗത്തിൽ പുരസ്‌കാരം നേടിയത്. ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ മാനേജ്‌മെന്റ് മേഖലകളിൽ ഉള്ള പ്രതിബദ്ധതയുടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം തേടിയെത്തിയത്. ഹിന്റ് വെയർ ഹോം ഇന്നവേഷൻ ലിമിറ്റഡിന്റെ സിഇഒ ശ്രീ. […]

Read More
 ഉദ്വേഗമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം

ഉദ്വേഗമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം

കൗതുകവും ഉദ്വേഗവും വാനോളമുയർത്തി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം പ്രദർശനം ബേപ്പൂരിലെത്തിയ സഞ്ചാരികൾക്ക് നവ്യാനുഭവമായി.ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായാണ് നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം ബേപ്പൂർ ബ്രേക്ക് വാട്ടറിന് മുകളിലായി നടത്തിയത്.ആകാശത്ത് വട്ടമിട്ട് പറന്ന ഹെലിക്കോപ്റ്റർ ബ്രേക്ക് വാട്ടറിന് മുകളിൽ അമ്പതടിയോളം ഉയരത്തിൽ നിലയുറപ്പിച്ചശേഷമായിരുന്നു അഭ്യാസ പ്രകടനം കാഴ്ച്ചവെച്ചത്.ഹെലികോപ്റ്ററിൽ നിന്ന് കയർ വഴി നേവി ഉദ്യോഗസ്ഥൻ അമ്പതടിയോളം താഴേക്ക് ഇറങ്ങുകയും മുകളിലേക്ക് വലിച്ച് കയറ്റുന്നതുമായിരുന്നു പ്രദർശനം. അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തന മാതൃക ഫെസ്റ്റിന് എത്തിയ കാണികളെ […]

Read More
 ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

ക്രൂയ്‌സ് ഷിപ്പിംഗ് രംഗത്ത് ബേപ്പൂർ പ്രധാന കേന്ദ്രമായി മാറുമെന്ന് ധനമന്ത്രി ബാലഗോപാൽ

ബേപ്പൂരിന്റെ കടലിനും കരയ്ക്കും ഉത്സവത്തുടിപ്പ്! മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലനീലിമ മൂന്നാമത് ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവലിന് സ്വാഗതമരുളിയപ്പോൾ കര ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ഉത്സവത്തെ വരവേറ്റു.ബേപ്പൂർ മറീന ബീച്ചിൽ ചൊവ്വാഴ്ച വൈകീട്ട് ഏഴിനു ധനന്ത്രി കെ.എൻ ബാലഗോപാലും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടിയും ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണ് പ്രൗഢഗംഭീര തുടക്കമായി.അടുത്ത വർഷം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖല ക്രൂയ്‌സ് […]

Read More
 ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്:  ഓളപ്പരപ്പിലെ താരങ്ങളായി മെഹദും മിലനും

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ്: ഓളപ്പരപ്പിലെ താരങ്ങളായി മെഹദും മിലനും

ആവേശം അലതല്ലിയ കയാക്കിങ് മത്സരത്തിൽ വേറിട്ട അനുഭവമായി കുട്ടി സഹോദരങ്ങളുടെ പ്രകടനം. ഫറോക്ക് സ്വദേശികളായ ഒൻപതു വയസുകാരൻ മെഹദ് ഹസ്സൻ, 12 വയസുളള മിലൻ ഹസ്സൻ എന്നിവരാണ് മുതിർന്നവർക്കൊപ്പം മികച്ച പ്രകടനവുമായി കാണികളെ അമ്പരിപ്പിച്ചത്. മൂന്നാമത് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പുരുഷ വിഭാഗം സിറ്റ് ഓൺ ടോപ് കയാക്കിംങ് സിംഗിൾസ് മത്സരത്തിലാണ് ഇരുവരും പങ്കെടുത്തത്.കഴിഞ്ഞ അഞ്ച് വർഷത്തോളമായി കയാക്കിങ്ങിൽ ഇരുവരും പരിശീലനം നേടുന്നുണ്ട്. ഇത് രണ്ടാം തവണയാണ് ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിൽ […]

Read More
 ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ

ബേപ്പൂരിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായിബേപ്പൂർ മറീന ബീച്ചിന്റെ ആകാശങ്ങൾ കീഴടക്കി വർണ്ണപ്പട്ടങ്ങൾ . വൈകുന്നേരം മൂന്ന് മണി മുതൽ ഓരോരോ പട്ടങ്ങൾ ആകാശത്തേക്ക് ഉയർന്ന് തുടങ്ങി. പട്ടം പറത്തലിന്റെ ഭാഗമാകാൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ദ്ധരുമാണ് ഇത്തവണയും ബേപ്പൂരിലേക്ക് എത്തിയത്. ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ്, തുടങ്ങിയ ഇനത്തിൽപ്പെട്ട ടൈഗർ സ്പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ആമ, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങി […]

Read More