കിളിക്കൊല്ലൂർക്കേസ്;സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു മർദ്ദിച്ചത് ആരാണെന്നറിയില്ല
കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ മര്‍ദ്ദനക്കേസില്‍, സൈനികൻ വിഷ്ണുവിനും സഹോദരൻ വിഘ്‌നേഷിനും മർദ്ദനമേറ്റത് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദ്ദിച്ചതാരാണെന്നതിൽ വ്യക്തയില്ലെന്നും പോലീസ് റിപ്പോർട്ട്.കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഇതുസംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. സ്‌റ്റേഷന് പുറത്തു വെച്ചാണ് ഇവര്‍ക്ക് മര്‍ദ്ദനമേറ്റതെന്ന പൊലീസുകാരുടെ വാദം റിപ്പോര്‍ട്ടില്‍ തള്ളിയിട്ടുണ്ട്. സ്‌റ്റേഷന് പുറത്തു വെച്ചാണ് മര്‍ദ്ദനമേറ്റതെന്നതിന് തെളിവില്ല.സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് കണ്ടെത്താൻ ആയില്ലെന്നും റിപ്പോർട്ടിലുണ്ട്.പൊലീസ് ഉദ്യോഗസ്ഥർ മർദ്ദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. അതിനാൽ മർദ്ദിച്ചതാരാണെന്ന് അറിയില്ല.എന്നാണ് റിപ്പോർട്ടിലുള്ളത്.
Read More
