കൊടിയത്തൂരിലെ വിദ്യാര്‍ഥിയുടെ മരണം;സ്കൂൾ ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല,
കൊടിയത്തൂരില്‍ വിദ്യാര്‍ത്ഥി ബസുകള്‍ക്കിടയില്‍ കുടുങ്ങി മരിച്ച സംഭവത്തിൽ സ്‌കൂള്‍ ബസ്സിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍.തിങ്കളാഴ്ച വൈകുന്നേരമാണ് മുഹമ്മദ് ബാഹിഷ് (14) എന്ന വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്.സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് […]
Read More
