ലഹരി നിയന്ത്രണം; സ്‌ക്കൂളുകളില്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന റെസിഡന്റ്സ് കോര്‍ഡിനേഷന്‍ യോഗത്തില്‍ തീരുമാനം

ലഹരി നിയന്ത്രണം; സ്‌ക്കൂളുകളില്‍ കമ്മറ്റികള്‍ രൂപീകരിക്കാന്‍ കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്ന റെസിഡന്റ്സ് കോര്‍ഡിനേഷന്‍ യോഗത്തില്‍ തീരുമാനം

കുന്ദമംഗലം റെസിഡന്റ്സ് കോര്‍ഡിനേഷന്‍ യോഗം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ചേര്‍ന്നു. നിരവധി വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. മയക്കു മരുന്ന് ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌ക്കൂളുകളില്‍ പിടിഎയുമായി സഹകരിച്ച് കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തു. മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീട് വീട്ട് ദൂരസ്ഥങ്ങളിലേക്ക് യാത്ര പോകുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനും നിര്‍ദേശിച്ചൂ. കൂടാതെ, സിസിടിവികള്‍ സ്ഥാപിക്കുവാനും ട്രാഫിക് പരിഹരിക്കുവാനുമുള്ള നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പ്രസിഡന്റ് രാജന്‍ പാറപ്പുറം അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ. യൂസഫ് […]

Read More
 കുന്ദമംഗലം സഭയം ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു

കുന്ദമംഗലം സഭയം ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു

ഒരു വൃക്ഷ തൈയും പുസ്തക സഞ്ചിയും പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം സഭയം ചാരിറ്റബിള്‍ ട്രസ്റ്റ് വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍കിറ്റ് വിതരണം ചെയ്തു. കാലിക്കറ്റ് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ജി നാരായണന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വര്‍ക്കിംഗ് ചെയര്‍മാന്‍ സര്‍വദമനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.കെ രമേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് വിശിഷ്ട സേവനത്തിന് അംഗന്‍വാടി വര്‍ക്കറും ട്രസ്റ്റ് അംഗവുമായ സീന ഭായിയെ ആദരിച്ചു. പ്രസ്സ് ക്ലബ് സെക്രട്ടറി ഹബീബ് […]

Read More
 പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ നിര്യാതനായി

പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ നിര്യാതനായി

നെട്ടോടിത്താഴം ചരപറമ്പത്ത് താമസിക്കുന്ന പാലോളിത്താഴം പറോപാറമ്മല്‍ ബഷീര്‍ (49) അന്തരിച്ചു ,ഭാര്യ: സഫിയ, മക്കള്‍:- ആഷിഖ് (ബഹ്റൈന്‍) ,ആഷിന ,മരുമകന്‍: സഫ്‌നില്‍ (മുട്ടാഞ്ചേരി) സഹോദരങ്ങള്‍:- അബൂബക്കര്‍ ,അബ്ദുള്‍ സലാം ,സിദ്ധീഖ് ,സുഹറാബി, റസീന, പിതാവ്: പരേതനായ ബീരാന്‍, മാതാവ്: മറിയ. മയ്യത്ത് നമസ്‌ക്കാരം ഞായര്‍ ( 17/07/22) രാത്രി 9 മണിക്ക് പറപ്പാറ ജുമാ മസ്ജിദില്‍

Read More
 ‘ധ്വനി2k22’കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

‘ധ്വനി2k22’കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പഞ്ചായത്ത് യൂത്ത് ലീഗ്, വനിതാ ലീഗ് കമ്മറ്റികള്‍ സംഘടിപ്പിക്കുന്ന ‘ധ്വനി2k22’കാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ എസ്എസ്എല്‍സി, പ്ലസ് ടു, പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പരിപാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഖാലീദ്കിളിമുണ്ട ഉദ്ഘാടനം ചെയ്തു. പി കൗലത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി ടി എം ഷറഫുന്നിസ ടീച്ചര്‍ മുഖ്യാഥിതി ആയിരുന്നു. ഒ സലീം, സിദ്ധീഖ് തെക്കയില്‍, കെ കെ ഷമീല്‍, എ പി സഫിയ, യൂ സി ബുഷ്‌റ,സി ഗഫൂര്‍, ഐ മുഹമ്മദ് […]

Read More
 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യമേള മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യമേള മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യമേള വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ കുന്ദമംഗലം നിയോജകമണ്ഡലം എം എല്‍ എ അഡ്വ പി ടി എ റഹീം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് […]

Read More
 കുന്ദമംഗലം എ എം എല്‍ പി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ആവേശമായി

കുന്ദമംഗലം എ എം എല്‍ പി സ്‌കൂളില്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് ആവേശമായി

കുന്ദമംഗലം എ എം എല്‍ പി സ്‌കൂള്‍ 2022-23 വര്‍ഷത്തെ സ്‌കൂള്‍ ലീഡറായി തത്തമ്മ ചിഹ്നത്തില്‍ മത്സരിച്ച ഫാത്തിമ പി കെ യെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു .ജനാധിപത്യ സംവിധാനത്തില്‍ മൂന്ന് ബൂത്തുകളായി തിരിച്ച് നടന്ന വോട്ടിങ്ങില്‍ 89% പോളിംഗ് നടന്നു. ചിഹ്നവും പേരും അടങ്ങിയ ബാലറ്റ് പേപ്പറും , ബാലറ്റ് പെട്ടിയും ,പോളിംഗ് ഓഫീസറെയും തയ്യാറാക്കി .പത്രിക സമര്‍പ്പണവും സൂക്ഷ്മ പരിശോധനയും നേരത്തെ നടന്നിരുന്നു. ഹുദൈഫഹ് (മത്തന്‍) കൃഷ്ണദേവ് (വീട് )അലി സഹ് വാന്‍ (ബലൂണ്‍ )എന്നിവര്‍ […]

Read More
 കുന്ദമംഗലം മണ്ഡലത്തില്‍ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം മണ്ഡലത്തില്‍ രണ്ട് റോഡ് പ്രവൃത്തികള്‍ക്ക് 15 ലക്ഷം രൂപയുടെ ഭരണാനുമതി

കുന്ദമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ നെച്ചൂളി വലിയപോയില്‍ റോഡിന് 8 ലക്ഷം രൂപയും കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പതിമംഗലം ഉണ്ടോടിക്കടവ് റോഡിന് 7 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. കാലവര്‍ഷത്തില്‍ പൂര്‍ണമായും തകര്‍ന്നു കിടക്കുന്ന പ്രസ്തുത റോഡുകള്‍ക്ക് ഫ്‌ലഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രവൃത്തി നടത്തുന്നതിന് വേണ്ട അടിയന്തിര സംവിധാനം ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും […]

Read More
 കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും ആദരിക്കല്‍ ചടങ്ങും നടത്തി

കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും ആദരിക്കല്‍ ചടങ്ങും നടത്തി

കുന്ദമംഗലം ഉപജില്ല എയ്റോബിക് ടീമിനുള്ള ജെഴ്സി വിതരണവും കെജെ പോളിനെ ആദരിക്കല്‍ ചടങ്ങും നടത്തി. കുന്ദമംഗലം നിയോജക മണ്ഡലം എം.എല്‍.എ പിടിഎ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി സേവാഘര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടിയില്‍ എയ്റോബിക് പരിശീലനം നേടിയ കുട്ടികള്‍ക്കുള്ള ജെഴ്സി വിതരണം നടന്നു. കുന്ദമംഗലം ഉപജില്ലയിലെ ഓരോ സ്‌ക്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത മൂന്ന് കുട്ടികള്‍ക്കും ടീച്ചേഴ്സിനും എം.എല്‍.എ പിടിഎ റഹീം ജെഴ്സി നല്‍കി. കൂടാതെ, കുന്ദമംഗലം ഉപജില്ലയില്‍ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച […]

Read More
 കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ നിര്യാതയായി

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ നിര്യാതയായി

കാരന്തൂര്‍ കരിപ്പാല്‍ ജാനകി അമ്മ (95) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കരിപ്പാച്ചി ഗോപാലന്‍ നായര്‍ മക്കള്‍: ലീല, വിജയന്‍, പ്രകാശന്‍, പരേതനായ ജനാര്‍ദ്ധനന്‍, ശ്രീകുമാര്‍ മരുമക്കള്‍: എ.പി. ഉഷ, വിലാസിനി, ഇന്ദിര, ഷീജ, പരേതനായ ഉത്തമന്‍ (റിട്ട.കെഎസ്ഇബി) സഹോദരങ്ങള്‍: അഡ്വ.ഭാസ്‌കരന്‍ നായര്‍, എന്‍.ബാലകൃഷ്ണന്‍ നായര്‍ റിട്ട:എച്ച്എം കുന്ദമംഗലം ഹൈസ്‌ക്കൂള്‍), എന്‍ പത്മനാഭന്‍നായര്‍ (റിട്ട:എച്ച്.എം കുന്ദമംഗലം ഹൈസകൂള്‍), നാരായണി അമ്മ, കാര്‍ത്ത്യായനിഅമ്മ, മാധവിഅമ്മ, ദേവകി അമ്മ സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ട് വളപ്പില്‍.

Read More
 തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ നിര്യാതനായി

തെക്കേമണ്ണില്‍ ഗംഗാധരന്‍ നായര്‍ ( 86) നിര്യാതനായി. മക്കള്‍ ഹരീഷ് കുമാര്‍ ( കെഎസ്ആര്‍ടിസി) ,ഗിരീഷ് കുമാര്‍ ബിനേഷ് കുമാര്‍ ( മലബാര്‍ ദേവസ്വബോര്‍ഡ്) സുമേഷ് കുമാര്‍. സംസ്‌കാരം ഇന്നു 2 മണിക് വീട്ടു വളപ്പില്‍ നടക്കും.

Read More