ശബരീഷ് സ്മാരക പുരസ്‌കാരം നേടിയ മാക്കൂട്ടം സ്‌കൂളിനെ അനുമോദിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

ശബരീഷ് സ്മാരക പുരസ്‌കാരം നേടിയ മാക്കൂട്ടം സ്‌കൂളിനെ അനുമോദിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്

സംസ്ഥാനത്തെ സ്‌കൂള്‍ വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് നല്‍കുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം നേടിയ മാക്കൂട്ടം എ.എം.യു.പി. സ്‌ക്കൂളിനെ ആദരിച്ച് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാ ഘര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കുന്ദമംഗലം ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ […]

Read More
 കുന്ദമംഗലത്തെ കടയില്‍ നിന്ന് മൂര്‍ക്കന്‍പാമ്പിനെ പിടികൂടി

കുന്ദമംഗലത്തെ കടയില്‍ നിന്ന് മൂര്‍ക്കന്‍പാമ്പിനെ പിടികൂടി

കുന്ദമംഗലത്ത് മൂര്‍ക്കന്‍പാമ്പിനെ പിടികൂടി. കുന്ദമംഗലം മുക്കം റോഡിലെ സീതിയുടെ മസാലക്കടയില്‍ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഫോറസ്റ്റ് ക്യാച്ചറായ കളന്‍തോട് കബീറാണ് മൂര്‍ക്കന്‍പാമ്പിനെ പിടികൂടിയത്. നിരവധി സ്ഥലങ്ങളില്‍ പാമ്പിനെ പിടികൂടാനും അപകടത്തില്‍ പെടുന്ന മൃഗങ്ങളെ രക്ഷിക്കാനും കബീര്‍ എത്താറുണ്ട്.

Read More
 മോദി സര്‍ക്കാര്‍ നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഇല്ലായ്മചെയ്യുന്നു; അഹമ്മദ് കുട്ടി ഉണ്ണികുളം

മോദി സര്‍ക്കാര്‍ നീതിക്ക് വേണ്ടി ശബ്ദിക്കുന്നവരെ ഇല്ലായ്മചെയ്യുന്നു; അഹമ്മദ് കുട്ടി ഉണ്ണികുളം

രാജ്യത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ ഇല്ലയ്മ ചെയ്യുവാന്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രമുഖ എഴുത്തുകാരനും എസ് ടി യു കേന്ദ്ര കമ്മറ്റിഅംഗം ആയ അഹമ്മദ് കുട്ടി ഉണ്ണികുളം. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം മുറിയനാലില്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അരിയില്‍ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഒ സലീം സ്വാഗതം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ്ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം […]

Read More
 ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ യൂനാനി ഡോക്ടര്‍ ബുഷൈറയ്ക്ക് കുരുന്നുകളുടെ ആദരം

ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ യൂനാനി ഡോക്ടര്‍ ബുഷൈറയ്ക്ക് കുരുന്നുകളുടെ ആദരം

ഡോക്ടേര്‍സ് ദിനത്തോടനുബന്ധിച്ച് ആരാമ്പ്രവും പരിസര പ്രദേശങ്ങളിലുമായുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയമായ യൂനാനി ഡോക്ടര്‍ ബുഷൈറ.ബി.പിയെ ആരാമ്പ്രം ജി.എം.യു.പി എസ് ‘ഗുല്‍ഷന്‍ ‘ ഉര്‍ദു ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ജയപ്രകാശ് പറക്കുന്നത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനാധ്യാപകന്‍ സുരേഷ് ബാബു.പി കെ ഉപഹാരം സമര്‍പ്പിച്ചു. സ്ഥലം മാറിപ്പോകുന്ന പ്രധാനാധ്യാപകന്‍ സുരേഷ് ബാബുസാറിനുള്ള ഉര്‍ദു ക്ലബിന്റെ ഉപഹാരം അധ്യക്ഷന്‍ ഹരിദാസന്‍ പി.കെ സമര്‍പ്പിച്ചു. അധ്യാപകരായ ഷീജ കെ.ജി, റിജേഷ് എന്‍ എന്നിവര്‍ ആശംസയും, ബുഷൈറ ഡോക്ടര്‍ മറുപടിയും, ഉര്‍ദു ക്ലബ് […]

Read More
 മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം

മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം

കുന്ദമംഗലം മുക്കം റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരത്തിന്റെ കൊമ്പ് പൊട്ടി വീണ് അപകടം. മീന്‍മാര്‍ക്കറ്റിന് സമീപം നാലുമണിയോടെയാണ് സംഭവം നടന്നത്. കാറിന്റെ മുന്നിലെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. കോഴിക്കോട് നിന്ന് ചാത്തമംഗലത്തേക്ക് പോവുകയായിരുന്ന അഭിലാഷിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല. കുന്ദമംഗലം ചൈനടവറിന്റെ എതിര്‍വശത്ത് നില്‍ക്കുന്ന ഈ മരത്തിന്റെ കൊമ്പുകള്‍ വീണ് നിരവധി തവണ അപകടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. റോഡിലേക്ക് ചെരിഞ്ഞു നില്‍ക്കുന്ന ഈ മരം അടുത്തുള്ള ബസ് സ്‌റ്റോപ്പിനും ഇത് ഭിഷണിയാണ്. […]

Read More
 വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി ധര്‍ണ്ണ സമരം നടത്തി

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി ധര്‍ണ്ണ സമരം നടത്തി

പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ കുന്ദമംഗലം കളരിക്കണ്ടി ബിജെപി ഏരിയ കമ്മറ്റി കുന്ദമംഗലം ഇലട്രിസ്റ്റി ബോര്‍ഡിന് മുന്‍പില്‍ ധര്‍ണ്ണ സമരം നടത്തി. ബിജെപി സംസ്ഥാന അംഗം ടിപി സുരേഷ് ഉദ്ഘാടനം ചെയ്തു, വികെ വിജു സ്വാഗതം പറഞ്ഞു. രാജേഷ് ചെറാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസി: സുധീര്‍ കുന്ദമംഗലം, എം സുരേഷ്, കെ.സി.വത്സരാജ്, പി.മോഹനന്‍, അനിത ഏറങ്ങാട്ട്, പി.സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ സംസാരിച്ചു, പ്രവീണ്‍ പടനിലം, സി.കെ.ചന്ദ്രന്‍ ,മനോജ് കോളേരി, പി.ശ്രീരാജ്, മനോജ് കാമ്പുറത്ത്, […]

Read More
 മാതൃകയായി കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍; കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി

മാതൃകയായി കുന്ദമംഗലത്തെ ഓട്ടോ ഡ്രൈവര്‍; കളഞ്ഞു കിട്ടിയ പണം അടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നല്‍കി

നഷ്ടപ്പെട്ട പഴ്സും പണവും തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ അസീസാണ് തന്റെ ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയ പതിനായിരം രൂപയടങ്ങുന്ന പേഴ്‌സ് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ തിരികെ നല്‍കി മാതൃകയായത്. പേഴസ് മുട്ടാഞ്ചേരിയിലുള്ള കല്യാണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. അസീസിന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ കല്യാണിയുടെ കയ്യില്‍ നിന്നും പേഴ്‌സ് വീണു പോവുകയായിരുന്നു. ഓട്ടം കഴിഞ്ഞ ശേഷം ഓട്ടോ ക്ലീന്‍ ചെയ്യുന്ന സമയത്താണ് അസീസിന് പേഴ്‌സ് ലഭിക്കുന്നത്. […]

Read More
 മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധ സംഗമം നടത്തി

മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടിക്കെതിരെ പ്രതിഷേധ സംഗമം നടത്തി

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വെച്ചു അപായപ്പെടുത്താന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നടപടി ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്തു പ്രതിഷേധ സംഗമം നടത്തി. സി പി ഐ എം ഏരിയ സിക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി പി ശ്യാംകുമാര്‍. എം എം സുധീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞന്‍ സ്വാഗതവും കെ എം ഗണേശന്‍ നന്ദിയും പറഞ്ഞു.

Read More
 കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ പരിസരത്ത് നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി

കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ പരിസരത്ത് നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി

കുന്ദമംഗലം പുതിയ ബസ്സ്റ്റാന്റിന്റെ മുന്‍വശത്തെ റോഡില്‍ നിന്ന് സ്വര്‍ണ്ണാഭരണം വീണു കിട്ടി. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് ഒരു വഴിയാത്രക്കാരിയ്ക്ക് സ്വര്‍ണ്ണാഭരണം കിട്ടിയത്. ആഭരണം കുന്ദമംഗലം പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ഉടമസ്ഥര്‍ തെളിവ് സഹിതം വന്ന് സ്റ്റേഷനില്‍ നിന്ന് ആഭരണം കൈപ്പറ്റണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

Read More
 കുന്ദമംഗലത്ത് രണ്ടിടങ്ങളില്‍ അപകടം; വയനാട് റോഡില്‍ ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിതെറിച്ചു, ചെത്തുകടവില്‍ കോഴിയെ കയറ്റി കൊണ്ടു വന്ന ലോറി തലകീഴായി മറിഞ്ഞു

കുന്ദമംഗലത്ത് രണ്ടിടങ്ങളില്‍ അപകടം; വയനാട് റോഡില്‍ ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിതെറിച്ചു, ചെത്തുകടവില്‍ കോഴിയെ കയറ്റി കൊണ്ടു വന്ന ലോറി തലകീഴായി മറിഞ്ഞു

കുന്ദമംഗലത്ത് രണ്ടിടങ്ങളില്‍ വാഹനാപകടം. വയനാട് റോഡില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന്റെ ടയര്‍ ഊരിത്തെറിച്ചു പോയി. സിന്ധു തിയേറ്ററിന് മുന്‍ഭാഗത്താണ് സംഭവം. കൊല്ലത്ത് നിന്ന് വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് വരുകയായിരുന്ന ടൂറിസ്റ്റ് ബസിന്റെ ടയറാണ് തെറിച്ചത്. ആപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തെറിച്ചു പോയ ടയര്‍ പെട്രോള്‍ പമ്പിനോട് ചേര്‍ന്നുള്ള മുത്തൂറ്റ് ബാങ്ക് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പതിച്ചത്. കെട്ടിടത്തിന്റെ ഷട്ടറിനും ചുമരിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചു. കുന്ദമംഗലം ചെത്തുകടവ് പാലത്തിന് സമീപം കോഴിയെ കയറ്റി കൊണ്ടു വന്ന ലോറി […]

Read More