പൂനൂര്‍ പുഴയില്‍ സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി

പൂനൂര്‍ പുഴയില്‍ സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി

കുന്ദമംഗലം: പണ്ടാരപ്പറമ്പ് പൂനൂര്‍ പുഴയില്‍ സമൂഹ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. ഇന്ന് പുലര്‍ച്ചെ ആണ് സംഭവം. ടാങ്കര്‍ ലോറിയില്‍ കൊണ്ട് വന്നിട്ട് ആണ് കക്കൂസ് മാലിന്യം തള്ളിയത്. സംഭവത്തില്‍ പൂനൂര്‍ പുഴയുടെ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ മുജിപ് പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നല്‍കി. ഈ പ്രദേശത്ത് ഇതിനു മുമ്പ് പലതവണ കക്കൂസ് മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്.

Read More
 ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി ടി എ റഹീം എം എല്‍ എ

ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: പി ടി എ റഹീം എം എല്‍ എ

മാവൂര്‍: അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എല്‍ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്‌കാരിക വേദിയുടെ മൂന്നാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങള്‍മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേര്‍ത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി നല്‍കിയ സംഘടനയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങളും കൂട്ടായ്മകളും ഓരോ പ്രദേശത്തുമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ സംസ്‌കൃതി പ്രസിഡന്റും ലോക […]

Read More
 സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

ഒളവണ്ണ പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ലൈഫ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. സ്‌പോര്‍ട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനവും മാവത്തുംപടി ഗ്രൗണ്ട് പ്രവൃത്തി ഉദ്ഘാടനവും പി ടി എ റഹീം എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സംസ്ഥാന കായിക വകുപ്പും ഒളവണ്ണ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് പന്തീരങ്കാവില്‍ ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ ആണ് ഫിറ്റ്നസ് സെന്റര്‍ ഒരുക്കിയിരിക്കുന്നത്. 117 […]

Read More
 കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു

കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു

കുന്ദമംഗലം: കേന്ദ്ര സര്‍ക്കാറിന്റെ പക പോക്കലിനെതിരെ ക്ഷേമ കേരള സംരക്ഷണത്തിന് കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ നേതൃത്വത്തില്‍ കുന്ദമംഗലത്ത് ‘പാവങ്ങളുടെ പടയണി’ പഞ്ചായത്ത് തല സംഗമം സംഘടിപ്പിച്ചു. കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് കെ ബാബു ഉദ്ഘാടനം ചെയ്തു. എം എം സുധീഷ് കുമാര്‍ സ്വാഗതവും,കെ ഗംഗാധരന്‍ അധ്യക്ഷതയും വഹിച്ചു. ഏരിയാ പ്രസിഡണ്ട് കെ എം ഗണേശന്‍, ടി ശിവാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രവീന്ദ്രന്‍ പാറപ്പുറത്ത് നന്ദി പറഞ്ഞു.

Read More
 ഭിന്നശേഷി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ ബീറ്റ്‌സ് പദ്ധതി

ഭിന്നശേഷി കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ ബീറ്റ്‌സ് പദ്ധതി

കോഴിക്കോട്: ഭിന്നശേഷി കുട്ടികള്‍ക്ക് നീന്തല്‍ പരീശീലനം നല്‍കുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ബീറ്റ്‌സ് പദ്ധതി മാവൂര്‍ ബിആര്‍സി യില്‍ ആരംഭിച്ചു. ഭിന്നശേഷി കുട്ടികളുടെ ജീവിത നൈപുണി വികസിപ്പിക്കുക, പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള അതിജീവനത്തിന് അവരെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ സാമൂഹിക പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്താനും പദ്ധതി സഹായകരമാകും. വെള്ളന്നൂര്‍ സ്‌നേഹപ്രഭ നീന്തല്‍ക്കുളത്തില്‍ രാവിലെ 8 മുതല്‍ 9 വരെയാണ് ദിവസവും പരിശീലനം നല്‍കുന്നത് . 10 […]

Read More
 ‘അറേബ്യന്‍ ക്ലബിന്റെ’ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു

‘അറേബ്യന്‍ ക്ലബിന്റെ’ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു

കുന്ദമംഗലം: ആനപ്പാറയില്‍ കലാ- കായിക- സാംസ്‌ക്കാരിക- ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മ ‘ അറേബ്യന്‍ ക്ലബിന്റെ’ ജയ്‌സി കുന്ദമംഗലം എസ് എച്ച് ഒ ശ്രീകുമാര്‍ പ്രകാശനം ചെയ്തു.ചടങ്ങില്‍ കുന്ദമംഗലം സബ്ഇന്‍സ്‌പെക്ടര്‍ അബ്ദുസലാം, മുജീബ് എന്‍. ശാഹുല്‍ കെ , സലിം എന്‍ , സനൂഫ് എന്‍ കെ , കാമില്‍ എന്‍ , ഷമീര്‍ എം , ഫാരിസ് എന്‍ കെ , റിയാസ് ടി കെ , റിഷാദ് കെസി , […]

Read More
 ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി

ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് നടത്തിയ ശുചിത്വ ബോധവത്കരണ യാത്രക്ക് പന്തീര്‍പാടം പൗര സമിതി സ്വീകരണം നല്‍കി. കുന്ദമംഗലം ഗ്രാമ പഞ്ചായത് പ്രസിഡന്റ് ലിജി പുല്കുന്നുമ്മല്‍ നേതൃത്വം നല്‍കുന്ന ശുചിത്ത ബോധവത്കരണ യാത്രക്ക് പന്തീര്‍പാടത്ത് പൗരസമിതി സ്വീകരണം നല്‍കി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ കെ സി നൗഷാദ് അധ്യക്ഷതവഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്മാരായ തിരുവലത് ചന്ദ്രന്‍, പ്രീതി, ശബ്‌ന, റഷീദ്, മെമ്പര്‍മാരായ പി കൗലത്, പി നജീബ് ശിവാനന്ദന്‍, പൗര സമിതി കണ്‍വീനര്‍ ഒ സലീം […]

Read More
 പൗര സമിതി പന്തീര്‍പാടം അങ്ങാടി ശുചീകരിച്ചു

പൗര സമിതി പന്തീര്‍പാടം അങ്ങാടി ശുചീകരിച്ചു

കുന്ദമംഗലം: പൗര സമിതി പന്തീര്‍പാടം അങ്ങാടി ശുചീകരിച്ചു. കുന്ദമംഗലംഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ സി നൗഷാദ്, പി നജീബ്, ഫാത്തിമ ജസ്ലി എന്നിവര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പൗര സമിതി ഭാരവാഹികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. എക്‌സിക്യൂടീവ് മെമ്പര്‍മാര്‍, നാട്ടുകാര്‍ തുടങ്ങി നൂറോളം പേര്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുത്തു. മിനി പാര്‍ക്ക് ആവശ്യവുമായി പന്തീര്‍പാടം പൗരസമിതി കുന്ദമംഗലം ഗ്രാമ പഞ്ചായത്തില്‍ നിവേദനം നല്‍കി. പന്തീര്‍പാടം അങ്ങാടിയിലെ പൊതു കിണറിനോട് ചേര്‍ന്ന സ്ഥലത്ത് മിനി പാര്‍ക്ക് നിര്‍മ്മിക്കണം […]

Read More
 വാര്‍ത്തരചന ശില്‍പ്പശാല സംഘടിപ്പിച്ചു

വാര്‍ത്തരചന ശില്‍പ്പശാല സംഘടിപ്പിച്ചു

കുന്ദമംഗലം: കുന്ദമംഗലം ഹൈസ്‌ക്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുമായി സഹകരിച്ച് പ്രസ് ക്ലബ്ബ് വാര്‍ത്തരചന ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രസ്‌ക്ലബ്ബിന്റെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ശില്‍പ്പശാല കുന്ദമംഗലം പോലീസ് എസ്.എച്ച്.ഒ.എസ്സ്.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഹൈസ്‌ക്കൂള്‍ പ്രധാനഅദ്ധ്യാപകന്‍ ദീപു, പി.ടി.എ പ്രസിഡണ്ട് ഫൈസല്‍, വിദ്യാരംഗം കണ്‍വീനര്‍ കെ.ഷാജിമോന്‍, സി.ഷാജി,നയന എന്നിവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി പി.കെ.അബൂബക്കര്‍ സ്വാഗതവും പി.മുഹമ്മദ് നന്ദിയും പറഞ്ഞു.

Read More
 സുരേഷ് കാട്ടായില്‍, പടനിലം ബാബു എന്നിവരെ ആദരിച്ചു

സുരേഷ് കാട്ടായില്‍, പടനിലം ബാബു എന്നിവരെ ആദരിച്ചു

പൊയില്‍താഴം ഭഗവതി ക്ഷേത്രത്തിന് വേണ്ടി ഭക്തി ഗാന രചന നടത്തിയ സുരേഷ് കാട്ടായില്‍, ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ പടനിലം ബാബു എന്നിവരെ കുരുവട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു. സുരേഷ് കാട്ടായിലിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം ശശികല പുനപ്പോത്തില്‍ അധ്യക്ഷത വഹിച്ചു. സി. ടി. ബിനോയ്, കെ. സി. ഭാസ്‌കരന്‍ മാസ്റ്റര്‍ ബാബു പടനിലം എന്നിവര്‍ സംസാരിച്ചു. സുരേഷ് കാട്ടായി സ്വാഗതവും, കോഴിക്കയം ക്ഷേത്ര സെക്രട്ടറി നന്ദിയും പറഞ്ഞു.

Read More