തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ 20 ൽ 10 ഇടത്തും ജയം

തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മേൽക്കൈ 20 ൽ 10 ഇടത്തും ജയം

സംസ്ഥാനത്ത് തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേട്ടം . 20 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ പത്തിടത്തും എൽ ഡി എഫ് വിജയിച്ചു. ഒൻപത് ഇടത്ത് യുഡിഎഫും ഒരിടത്ത് ബിജെപിയും ജയിച്ചു.10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, 2 ബ്ലോക്ക് പഞ്ചായത്ത്, 4 നഗരസഭ, 13 പഞ്ചായത്ത് വാർഡ് എന്നിവിടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വണ്ടൻമേട് എൽഡിഎഫിന്റെ പക്കൽ നിന്നും ബദിയടുക്ക ബിജെപിയുടെ പക്കൽ നിന്നുമാണ് യുഡിഎഫ് പിടിച്ചെടുത്തത്. മഞ്ചേരി, ആലുവ, ചവറ, തിരൂരങ്ങാടി വാർഡുകൾ യുഡിഎഫ് നിലനിർത്തി. കൊല്ലം […]

Read More
 ചുവടുമാറി യുഡിഎഫിലെത്തി പ്രസിഡന്‍റായി;അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ്

ചുവടുമാറി യുഡിഎഫിലെത്തി പ്രസിഡന്‍റായി;അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ്

സിപിഐ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്നാവശ്യവുമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചു. കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റായെന്നാണ് ആരോപണം. അതേസമയം കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് പ്രതികരിച്ചു.എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് സനിതാ സജി. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.21 അംഗങ്ങളുടെ അടിമാലി ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് […]

Read More
 ‘അടിമാലി പഞ്ചായത്ത് ഭരണം യുഡിഎഫിന്’ഇരുപത്തിരണ്ടുകാരി പ്രസിഡന്റ്

‘അടിമാലി പഞ്ചായത്ത് ഭരണം യുഡിഎഫിന്’ഇരുപത്തിരണ്ടുകാരി പ്രസിഡന്റ്

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഇരുപത്തിരണ്ടുകാരി ചുമതലയേറ്റു.സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇതോടെ 22കാരിയായ സനിത ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ ആണ് നേടിയത്.. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഇടപെടല്‍ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം സനിതാ സജി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ […]

Read More
 ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയില്‍ എല്‍ഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന് കെ സുധാകരന്‍

ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയില്‍ എല്‍ഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന് കെ സുധാകരന്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടതുപക്ഷത്തെ പിന്തുണച്ച മാധ്യമങ്ങളെ നിയമസഭയില്‍ എല്‍ഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണെന്ന് സുധാകരന്‍ പറഞ്ഞു. എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള പ്രചാരണങ്ങള്‍ക്ക് മുമ്പില്‍ ചൂട്ടും കത്തിച്ചോടിയ പാരമ്പര്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ക്കുള്ളത്. അതേ മാധ്യമങ്ങളെ നിയമസഭയില്‍ എല്‍ഡിഎഫ് തന്നെ വിലക്കുന്നത് കാലത്തിന്റെ കാവ്യനീതിയാണ് – സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നും കേരളത്തിലെ ഇടതുപക്ഷം നടത്തുന്ന കള്ള […]

Read More
 ഒരുപാട് നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നു? പ്രതിപക്ഷം അവരുടെ നയം തുടരട്ടെയെന്ന് മുഖ്യമന്ത്രി

ഒരുപാട് നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നു? പ്രതിപക്ഷം അവരുടെ നയം തുടരട്ടെയെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് പരോക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നുണകള്‍ കെട്ടിപ്പൊക്കിയിട്ടും എന്തുകൊണ്ട് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് പിണറായിയുടെ പ്രതികരണം. ജനങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടും അതേ അവസ്ഥയില്‍ തുടരുന്നതുകൊണ്ടുമാണ് അത്. അവര്‍ നുണപ്രാചരണം തുടര്‍ന്നോട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടത് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ പലതും പടച്ചുണ്ടാക്കി. പ്രളയത്തിന്റെ കുത്തൊഴുക്കിനെ വരെ കവച്ച് വെക്കുന്ന രീതിയിലായിരുന്നു സര്‍ക്കാരിനെതിരായ നുണ പ്രചാരണം. എന്നിട്ടും […]

Read More
 ജനം വിധിച്ചു! തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസ്, തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

ജനം വിധിച്ചു! തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയായി ഉമ തോമസ്, തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്

ജനം ഉറ്റു നോക്കിയ തൃക്കാക്കര തിരഞ്ഞെടുപ്പ് വിധിയില്‍ ഉമ തോമസിന് കൂറ്റന്‍ വിജയം. 25015 വോട്ടുകളുടെ ലീഡിലാണ് ഉമാ തോമസിന്റെ വിജയം കുറിച്ചത്. സെഞ്ച്വറി തികയ്ക്കാമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷകളാണ് അസ്തമിച്ചത്. വോട്ടെണ്ണി തീര്‍ന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന് 72767 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 47752 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് 12955 വോട്ടുകളും നേടി. ആദ്യ റൗണ്ട് മുതല്‍ത്തന്നെ പി.ടി തോമസ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ലീഡ് ഉമാ തോമസിന് […]

Read More
 തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്‍.ഡി.എഫിന് ജനപിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവ്; മുഖ്യമന്ത്രി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ എല്‍.ഡി.എഫിന് ജനപിന്തുണ വര്‍ധിക്കുന്നതിന്റെ തെളിവ്; മുഖ്യമന്ത്രി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ള ജനപിന്തുണ അനുദിനം വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടെടുപ്പ് നടന്ന 42 വാര്‍ഡുകളില്‍ 24 എണ്ണവും നേടി ഉജ്ജ്വല വിജയമാണ് എല്‍.ഡി.എഫ് കരസ്ഥമാക്കിയത്. അതിന്റെ പകുതി (12) വാര്‍ഡുകളില്‍ മാത്രമാണ് യു.ഡി.എഫിനു വിജയിക്കാനായത്. ബിജെപി നേടിയതാകട്ടെ 6 വാര്‍ഡുകളും. എല്‍ ഡി എഫ് ജയിച്ചതില്‍ 7 വാര്‍ഡുകള്‍ യു.ഡി.എഫില്‍ നിന്നും 2 വാര്‍ഡുകള്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുത്തതാണ് എന്നത് ഈ വിജയത്തിന്റെ മാറ്റുകൂട്ടുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍ […]

Read More
 ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് യെച്ചൂരി

ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് യെച്ചൂരി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്താനുള്ള കെ വി തോമസിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കെ വി തോമസ് ഒട്ടേറെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ നേതാവാണെന്ന് യെച്ചൂരി സൂചിപ്പിച്ചു. എന്ത് തീരുമാനമെടുക്കണമെന്ന് കെ വി തോമസിന് അറിയാം. പാര്‍ട്ടിയില്‍ വരാന്‍ ആര് താത്പര്യം പ്രകടിപ്പിച്ചാലും സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പ്രതികരിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അതുപോലെതന്നെ സിപിഐഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടാണ് […]

Read More
 പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ, ഇടതുപക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്

പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ, ഇടതുപക്ഷത്തിന് വേണ്ടി പ്രചരണത്തിനിറങ്ങും; നിലപാട് വ്യക്തമാക്കി കെ വി തോമസ്

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഇടത് മുന്നണി കണ്‍വെന്‍ഷനില്‍ കെ വി തോമസ് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തില്‍ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. ഞാനൊരു കോണ്‍ഗ്രസുകാരനാണ്. എന്റെ കാഴ്ചപ്പാടും കോണ്‍ഗ്രസിന്റേതാണ്. കെ റെയില്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് എന്റെ രാഷ്ട്രീയം. ജോ ജോസഫിനായി […]

Read More
 സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരെന്ന് ചെന്നിത്തല

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താല്‍പ്പര്യക്കാരെന്ന് ചെന്നിത്തല

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയെ ഇതിലേക്ക് വലിച്ചിഴക്കേണ്ടകില്ല, ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപിടിക്കുന്ന വിശാല ചിന്താഗതിയുള്ള സഭയാണ് കത്തോലിക്കസഭയെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. ‘ഇടത് മുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്ന് വരുന്നുണ്ട്. സഭ ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചിക്കുമെന്ന് ഞങ്ങളൊരിക്കലും കരുതുന്നില്ല. ജനാധിപത്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം […]

Read More