പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍; എല്‍.ഡി.എഫ് നൈറ്റ് മാര്‍ച്ച്

പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍; എല്‍.ഡി.എഫ് നൈറ്റ് മാര്‍ച്ച്

കുന്ദമംഗലം : പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റി കുന്ദമംഗലത്ത് എളമരം കരീം എം.പിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കാരന്തൂര്‍ മര്‍കസ് പരിസരത്ത് നിന്നാരംഭിച്ച് കുന്ദമംഗലം മുക്കം റോഡ് ജങ്ഷനില്‍ സമാപിച്ചു. പി.ടി.എ. റഹിം എം.എല്‍.എ, ടി.വിശ്വനാഥന്‍, പി.കെ. പ്രേംനാഥ്, മുക്കം മുഹമ്മദ്, ബാബു പറശ്ശേരി, പി. ഷൈപു, ചൂലൂര്‍ നാരായണന്‍, എം. ഭക്തോത്തമന്‍, അബൂബക്കര്‍, അനില്‍ കുമാര്‍, എം.എം. സുധീഷ് കുമാര്‍, വി. അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം […]

Read More
 റബറിന് 250 രൂപയാക്കിയാല്‍ എല്‍.ഡി.എഫിനും വോട്ട് നല്‍കും; ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, തിരുവനന്തപുരത്ത് അങ്ങയുടെ യാത്ര എത്തുന്നതിനു മുമ്പ് എവിടെവെച്ചു പ്രഖ്യാപിച്ചാലും കുഴപ്പമില്ല; ജോസഫ് പാംപ്ലാനി

റബറിന് 250 രൂപയാക്കിയാല്‍ എല്‍.ഡി.എഫിനും വോട്ട് നല്‍കും; ഒരു ചങ്കോ രണ്ട് ചങ്കോ ഉണ്ടായിക്കോട്ടെ, തിരുവനന്തപുരത്ത് അങ്ങയുടെ യാത്ര എത്തുന്നതിനു മുമ്പ് എവിടെവെച്ചു പ്രഖ്യാപിച്ചാലും കുഴപ്പമില്ല; ജോസഫ് പാംപ്ലാനി

കണ്ണൂര്‍: റബറിന് 250 രൂപയാക്കിയാല്‍ എല്‍.ഡി.എഫിനും വോട്ട് നല്‍കുമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂരില്‍ കര്‍ഷക അതിജീവന യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തോട് നമ്മള്‍ നേരത്തെ ആവശ്യപ്പെട്ട 300 രൂപ തന്നാല്‍ അവര്‍ക്കായിരിക്കും വോട്ട്. കോണ്‍ഗ്രസുകാര്‍ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും. കര്‍ഷകന് നല്‍കാനുള്ളത് നല്‍കിയിട്ട് മതി ശമ്പളവിതരണമെന്ന് പ്രഖ്യാപിക്കുന്നതിലേക്ക് സര്‍ക്കാറുകള്‍ മാറണം. കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളണം. 14.5 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളിയത്. ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ […]

Read More
 രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യു ഡിഎഫ് സമരം; രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ

രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യു ഡിഎഫ് സമരം; രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ

അഴിമതി രാഷ്ട്രീയം വിഷയമാക്കി രണ്ടാം പിണറായി സർക്കാരിനെതിരെയുള്ള യുഡിഎഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധം നാളെ. രാവിലെ ആറുമുതല്‍ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയും. കൊള്ളക്കാരുടെ ഭരണമാണ് കേരളത്തിലേതെന്നാണ് പ്രതിപക്ഷ ആരോപണം. രാവിലെ മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.എഐ ക്യാമറ അഴിമതി ഉള്‍പ്പടെ മുന്‍നിര്‍ത്തി ഇക്കഴിഞ്ഞ മെയ് 20 നാണ് യുഡിഎഫ് സെക്രട്ടറിയേറ്റ് വളഞ്ഞത്. അഞ്ച് മാസം പൂര്‍ത്തിയാകുന്നതിനിടെയാണ് അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള രണ്ടാം സമരം. രാവിലെ ആറുമുതല്‍ സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കും. കന്‍റോണ്‍മെന്‍റ് ഗേറ്റ് […]

Read More
 എല്‍.ഡി.എഫ്- എന്‍.ഡി.എ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

എല്‍.ഡി.എഫ്- എന്‍.ഡി.എ സഖ്യകക്ഷി ഭരണം ജനങ്ങളോടുള്ള വെല്ലുവിളി; പ്രതിപക്ഷ നേതാവ്

മതേതര മുന്നണിയുടെ പേരില്‍ വോട്ടുതേടി അധികാരത്തിലെത്തിയ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിസഭയില്‍ നിന്നും മുന്നണിയില്‍ നിന്നും ജെഡിഎസിനെ പുറത്താക്കാനുള്ള ധൈര്യം മുഖ്യമന്ത്രിക്കും എല്‍ഡിഎഫിനുമില്ല. ബിജെപിക്കെതിരെ വാചക കസര്‍ത്ത് നടത്തുന്നതല്ലാതെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിക്കും സിപിഐഎം നേതാക്കള്‍ക്കും മുട്ട് വിറയ്ക്കുമെന്നും വിമർശനം. എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ല. […]

Read More
 പിണറായി സർക്കാർ നേരിട്ട പത്താം ഉപതെരഞ്ഞെടുപ്പ് ;ആറുതവണയും ജയിച്ചത് യുഡിഎഫ്

പിണറായി സർക്കാർ നേരിട്ട പത്താം ഉപതെരഞ്ഞെടുപ്പ് ;ആറുതവണയും ജയിച്ചത് യുഡിഎഫ്

കേരളത്തിൽ എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതിന് ശേഷം നടന്ന പത്താമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. ഉപതെരഞ്ഞെടുപ്പുകളിൽ ആറിലും ജയിച്ചത് യുഡിഎഫ്. നാല് തവണ മാത്രമാണ്എൽഡിഎഫിന് ജയിക്കാനായത്. 2016ൽ പിണറായി സർക്കാർ അധികാരമേറ്റ് കാലാവധി പൂർത്തിയാക്കുന്നതിനിടെയുളള അഞ്ച് വർഷത്തിനിടെ എട്ട് ഉപതെരഞ്ഞെടുപ്പുകളാണ് നടന്നത്. ഇതിൽ നാല് സ്ഥലങ്ങളിൽ യുഡിഎഫും നാല് സ്ഥലങ്ങളിൽ എൽഡിഎഫുമാണ് വിജയിച്ചത്. 2016 ന് ശേഷമുള്ള പത്ത് ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫിൻറെ രണ്ട് സിറ്റിങ് സീറ്റുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ ഇടതുമുന്നണിയുടെ ഒരു സിറ്റിങ് സീറ്റിൽ യുഡിഎഫും വിജയിച്ചു. വേങ്ങറയിലേതായിരുന്നു […]

Read More
 ‘ഞങ്ങൾ ഈ മണ്ഡലം ജയിക്കും’പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്ന് എം വി ഗോവിന്ദൻ

‘ഞങ്ങൾ ഈ മണ്ഡലം ജയിക്കും’പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്ന് എം വി ഗോവിന്ദൻ

പുതുപ്പള്ളിയിലെ രാഷ്ട്രീയം മാറിയെന്നും മണ്ഡലത്തിൽ എൽ.ഡി.എഫ്. ജയിക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.ഈസി വാക്കോവറെന്ന അഭിപ്രായം യുഡിഎഫിന് ഇപ്പോള്‍ ഇല്ല. വികസന രാഷ്ട്രീയമാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നതെന്നും എം വി ഗോവിന്ദന്‍ പുതുപ്പള്ളിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.അന്ന് പുതുപ്പള്ളിയിൽ വൈകാരികമായ തലം രൂപപ്പെട്ടു വരുന്നു എന്ന് കണ്ടാണ് കോൺഗ്രസ് നേതൃത്വം ഈ നിലപാട് സ്വീകരിച്ചത്. എന്നാൽ പുതുപ്പള്ളിയിൽ രാഷ്ട്രീയ നിലപാടുകൾ വെച്ച് മത്സരിക്കുമെന്നായിരുന്നു ആദ്യം തന്നെ ഇടതുമുന്നണി എടുത്ത നിലപാട്. രാഷ്ട്രീയവും വികസനവും ഫലപ്രമായി പുതുപ്പള്ളിയിൽ […]

Read More
 പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി;ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും, ലിജിനായി അനിലും

പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി;ചാണ്ടി ഉമ്മനായി ഇന്ന് ആന്റണിയെത്തും, ലിജിനായി അനിലും

പുതുപ്പള്ളി മണ്ഡലത്തിൽ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കി.പ്രധാന നേതാക്കളെയെല്ലാം പ്രചാരണ രംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. മുഖ്യമന്ത്രി പിണറായി വിജയനും, മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയും ഇന്ന് വോട്ടു തേടി പുതുപ്പള്ളിയിലെത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തിൽ പ്രസംഗിക്കുന്നത്.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളിൽ പൊതുയോഗങ്ങളിൽ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തിൽ ഉണ്ട്.അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി […]

Read More
 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്;എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തുക. ജയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടര മുതൽ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു […]

Read More
 പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

പുതുപ്പള്ളിയിൽ ജെയ്ക്ക് സി തോമസ് ഇടത് സ്ഥാനാർത്ഥി; ഔദ്യോ​ഗിക പ്രഖ്യാപനം നാളെ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസ് ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ നാളെ കോട്ടയത്ത് ജെയ്ക്കിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും. സ്ഥാനാർത്ഥി നിർണയത്തിന്റെ തുടക്കം മുതൽ തന്നെ ജെയ്ക്കിന്റെ പേരിനാണ് മുൻതൂക്കം ഉണ്ടായിരുന്നത്. സി പി ഐ എമ്മിന്റെ പുതുപ്പള്ളിയിലെ എട്ട് ലോക്കൽ തിരഞ്ഞെടുപ്പ് കമ്മിറ്റികളും ജെയ്ക്കിന്റെ പേരാണ് നിർദേശിച്ചത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി മത്സരിക്കണം. ഉമ്മൻചാണ്ടിയുടെ മരണംമൂലമുള്ള സഹതാപമുണ്ടെങ്കിലും […]

Read More
 പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ആര്; ഇന്ന് അറിയാം

പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ആര്; ഇന്ന് അറിയാം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ‌ ഇടതുപക്ഷ സ്ഥാനാർത്ഥി ആരാണെന്ന് ഇന്ന് അറിയാം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് കൂടി സ്ഥാനാർഥിയെ തീരുമാനിക്കും. ജെയ്ക് സി തോമസിൻ്റെ പേര് തന്നെയാണ് ആദ്യ പരിഗണനയിൽ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്താകും ഔദ്യോ​ഗിക സ്ഥാനാർഥി പ്രഖ്യാപനം. എന്‍ഡിഎ സ്ഥാനാർത്ഥിയെയും ഇന്ന് തീരുമാനിക്കും. തൃശ്ശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി […]

Read More