ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി ലീ​ഗ് നേതാവ്

ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി ലീ​ഗ് നേതാവ്

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. മുഹമ്മദ് റിയാസും മുഖ്യമന്ത്രിപിണറായി വിജയന്റെ മകൾ വീണയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീ​ഗ് നേതാവിന്റെ അധിക്ഷേപ പരാമർശം .റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീ​ഗ് കോഴിക്കോട് ബീച്ചിൽ വെച്ച് നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അഹ്ദുറഹ്മാൻ കല്ലായിയുടെ വിവാദ പ്രസ്താവന. ലൈം​ഗിക ന്യൂനപക്ഷങ്ങൾക്കെതിരെയും ഇയാൾ പ്രസം​ഗത്തിൽ സംസാരിച്ചു. […]

Read More