ഭിന്ന ശേഷി കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവം; കുടുംബത്തിന് താത്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് അബുദാബി ചാരിറ്റി സംഘടന

ഭിന്ന ശേഷി കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവം; കുടുംബത്തിന് താത്കാലിക താമസ സൗകര്യം ഒരുക്കുമെന്ന് അബുദാബി ചാരിറ്റി സംഘടന

ഭിന്നശേഷിക്കാരൻ തൊഴുത്തിൽ കഴിഞ്ഞ സംഭവത്തിൽ കിളിമാനൂർ നഗരൂരിലെ കുടുംബത്തിന് താത്കാലിക താമസത്തിന് വീട് നൽകുമെന്ന് അബുദാബിയിലെ സാംസ്‌കാരിക ചാരിറ്റി സംഘടന നൊസ്റ്റാൾജിയ അറിയിച്ചു. ലൈഫ് മിഷനിൽ വീട് പൂർത്തിയാകുന്നത് വരെ ഭിന്നശേഷക്കാരനും കുടുംബത്തിനും സംരക്ഷണം നൽകുമെന്നും സംഘടന അറിയിച്ചു. 4 ലക്ഷം രൂപയാണ് ലൈഫ് മിഷനിൽ വീടിനായി അനുവദിക്കുന്നത് ഇതിന് പുറമെ അധികമായി വരുന്ന നിർമാണത്തുക കുടുംബത്തിന് നൽകുമെന്നും നൊസ്റ്റാൾജിയ അറിയിച്ചു. അധികം വൈകാതെ കന്നുകാലി തൊഴുത്തിൽ കഴിയുന്ന നാലംഗ ദളിത് കുടുംബത്തിനെ മറ്റൊരു വീട്ടിലേക്ക് മാറ്റാനുള്ള […]

Read More
 ലൈഫ് പദ്ധതിയിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് തൊഴുത്തിൽ

ലൈഫ് പദ്ധതിയിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് തൊഴുത്തിൽ

ലൈഫ് പദ്ധതിയിലെ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ. തിരുവനന്തപുരം നഗരൂരിലാണ് നാലംഗ ദളിത് കുടുംബത്തിൻറെ ദുരവസ്ഥയാണിത്. കഴിഞ്ഞ ആറുമാസമായി 12 വയസുകാരനായ ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിലാണ്. ലൈഫിൽ വീട് നൽകാമെന്ന് മോഹിപ്പിച്ച ഉദ്യോഗസ്ഥരെ വിശ്വസിച്ച് ഉണ്ടായിരുന്ന കൂര പൊളിച്ചു. ആദ്യഗഡു അനുവദിക്കാമെന്ന് പറഞ്ഞവർ പിന്നെ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം പറയുന്നു. ഗത്യന്തരമില്ലാതെ മകനെയും തോളിലെടുത്ത് അമ്മ ശ്രീജയും പ്രായമായ മാതാപിതാക്കളും അടുത്തുള്ള കന്നുകാലി തൊഴുത്തിലേക്ക് താമസം മാറി. കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ വൈകി എന്ന […]

Read More
 എം. ശിവശങ്കറിന്റെ ജാമ്യകാലാവധി നീട്ടി

എം. ശിവശങ്കറിന്റെ ജാമ്യകാലാവധി നീട്ടി

ന്യൂഡൽഹി∙ ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യം സുപ്രീംകോടതി രണ്ടുമാസത്തേക്കു കൂടി നീട്ടി. ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണു ജാമ്യകാലാവധി കോടതി നീട്ടി നൽകിയത്. ചികിത്സകൾക്കായി ശിവശങ്കറിന് രണ്ടുമാസത്തെ ജാമ്യം നേരത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഒക്ടോബർ രണ്ടിന് ഇതിന്റെ കാലാവധി അവസാനിക്കും. ഇതിനു മുന്നോടിയായാണു ശിവശങ്കർ വീണ്ടും സുപ്രീംകോടതിയിലെത്തിയത്. നട്ടെല്ലിന്റെ രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കു കൂടുതൽ സമയം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ആവശ്യം. ശിവശങ്കറിന്റെ ആവശ്യം അംഗീകരിച്ച കോടതി ഡിസംബർ അഞ്ചുവരെ ജാമ്യകാലാവധി നീട്ടിനൽകുകയായിരുന്നു. ജസ്റ്റിസ് […]

Read More
 തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും അപകീർത്തി പെടുത്താൻ ശ്രമം; അന്വേഷണം തുടങ്ങി പോലീസ്

തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും അപകീർത്തി പെടുത്താൻ ശ്രമം; അന്വേഷണം തുടങ്ങി പോലീസ്

തിരുവനന്തപുരം നഗരസഭയേയും ലൈഫ് മിഷൻ പദ്ധതിയേയും പൊതുജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്കെതിരേ അന്വേഷണം തുടങ്ങി. ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ നഗരസഭ ശേഖരിച്ച് ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് വീടുവയ്ക്കാൻ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷയും ക്ഷണിച്ചിരുന്നു.പിന്നാലെയാണ് വ്യാജവീഡിയോ ചിത്രീകരിച്ച് നഗരസഭയേയും ലൈഫ് പദ്ധതിയേയും അപമാനിക്കാൻ ശ്രമിച്ചത്. ഒരു റസിഡന്റ്സ് അസോസിയേഷൻ കരാറുകാരിൽനിന്ന് വാങ്ങിയ ഇഷ്ടികകൾ അവർതന്നെ തിരിച്ചെടുത്തുകൊണ്ടുപോകുന്നതിനെയാണ് നഗരസഭയ്ക്കെതിരാക്കി ചിത്രീകരിച്ചത്. നഗരസഭയുടെ പരാതിയെതുടർന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി സത്യാവസ്ഥ രേഖാമൂലം എഴുതിക്കൊടുക്കാം […]

Read More
 ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനം ഇന്ന്, ഉദ്ഘാടനം മുഖ്യമന്ത്രി

ലൈഫ് ഭവനപദ്ധതിയില്‍ നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനം ഇന്ന്, ഉദ്ഘാടനം മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചാകും ഉദ്ഘാടനം. ഇതേസമയം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് […]

Read More
 ലൈഫ് മിഷന്‍ ധനസഹായത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

ലൈഫ് മിഷന്‍ ധനസഹായത്തിലെ അപാകത ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭിച്ചവര്‍ ലൈഫ് പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് പുനപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. വീടുകളുടെ അറ്റകുറ്റപ്പണിക്ക് ധനസഹായം ലഭിച്ചവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാലും നേരത്തെ കൈപ്പറ്റിയ തുക ലൈഫ് വിഹിതമായ നാലു ലക്ഷത്തില്‍ നിന്നും കുറവ് ചെയ്യും. ലൈഫ് പദ്ധതി പ്രകാരമുള്ള നാലു ലക്ഷം രൂപ ആറു ലക്ഷം രൂപയാക്കി ഉയര്‍ത്തിയാലും നിലവിലെ സാഹചര്യത്തില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകില്ല. വീടുകളുടെ അറ്റകുറ്റപ്പണിക്ക് […]

Read More
 ലൈഫ് മിഷൻ ഇടപാട് ;സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസ്

ലൈഫ് മിഷൻ ഇടപാട് ;സന്തോഷ് ഈപ്പനെ പ്രതിയാക്കി ഇ.ഡി കേസ്

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് വിഭാഗം കേസ് രജിസ്റ്റർ ചെയ്തു.വടക്കാഞ്ചേരിയില്‍ ലൈഫ് പാര്‍പ്പിടസമുച്ചയ നിര്‍മാണത്തിനു കരാര്‍ ലഭിച്ച യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കേസില്‍ പ്രതിയാക്കിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മീഷൻ വിദേശത്തേക്ക് ഡോളറാക്കി കടത്തിയതും അന്വേഷിക്കും.അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അനുബന്ധമായി വരുന്നവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം. കോഴത്തുകയില്‍ 1.90 കോടി രൂപ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്നാണു കണ്ടെത്തിയിട്ടുള്ളത്.

Read More